ദുൽഖർ സൽമാന്റെ 53 ലക്ഷം ഫോക്‌സ്‌വാഗന്റെ അക്കൗണ്ടിൽ വീണേക്കും, ഗോൾഫ് ജിടിഐയുടെ വില പ്രഖ്യാപിച്ച് കമ്പനി

ഫോക്‌സ്‌വാഗൺ എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ത്യക്കാർക്ക് അന്നും ഇന്നും ഓർമ വരുന്ന ആദ്യ കാർ പോളോ ആയിരിക്കും. വണ്ടിഭ്രാന്തൻമാർ അത്രയേറെ സ്നേഹിച്ചിരുന്ന മറ്റൊരു ഹാച്ച്ബാക്ക് ജർമൻ വാഹന നിർമാതാക്കൾക്ക് ഇല്ലെന്ന് തന്നെ പറയാം. നിർമാണ നിലവാരവും പെർഫോമൻസുമെല്ലാം ഒന്നിച്ച് ഒരുക്കിയ പോളോ വിട പറഞ്ഞുപോയിട്ട് കാലംകുറച്ചായെങ്കിലും സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും കാറിന് നല്ല ഡിമാന്റാണ്. ഇതുപോലൊരു കാർ ഇതുവരെ ഇന്ത്യക്കാർക്ക് സമ്മാനിക്കാനാവാതെ വിഷമിച്ചിരുന്ന ഫോക്‌സ്‌വാഗൺ ഇപ്പോഴിതാ പുത്തനൊരു ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കുറച്ചുകാലമായി കേൾക്കുന്ന ഗോൾഫ് ജിടിഐ എന്ന ഹോട്ട്ഹാച്ചിനെയാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്.

പക്ഷേ വില കേട്ടാൽ കുടുംബം വിൽക്കേണ്ടി വരുമല്ലോയെന്ന ചോദ്യവും ഇക്കൂടെ പലരും ചോദിച്ചേക്കാം. 53 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ എന്ന ഹാച്ച്ബാക്ക് മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് കാറിന് ഇത്രയും ഉയർന്ന തുക മുടക്കേണ്ടതായി വരുന്നത്.

Volkswagen Golf GTI Hatchback Launched In India Priced At Rs 53 Lakh

കാറിന്റെ പ്രീ ബുക്കിംഗ് 2025 മെയ് അഞ്ചിന് ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ലോക പ്രശസ്തമായ ഹോട്ട്ഹാച്ച് പരിമിതമായ യൂണിറ്റുകളിൽ (150 എണ്ണം) മാത്രമാണ് രാജ്യത്ത് എത്തുക. സിബിയു റൂട്ട് വഴി എത്തുന്നതിനാല്‍ തന്നെ പൊള്ളുന്ന വില പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബുക്കിംഗ് തുടങ്ങി വെറും 3 ദിവസത്തിനുള്ളില്‍ ഗോള്‍ഫ് ജിടിഐ പൂർണമായും വിറ്റഴിക്കാനും ഫോക്‌സ്‌വാഗണിന് സാധിച്ചിരുന്നു. ഗോൾഫ് ജിടിഐ Mk 8.5 എന്നാണ് മോഡലിന്റെ ഔദ്യോഗിക നാമം.

രാജ്യത്ത് നിലവിൽ വിൽപ്പനയിലുള്ള ഏറ്റവും ചെലവേറിയ ഫോക്‌സ്‌വാഗൺ കാറായി ഇനിയിത് അറിയപ്പെടുകയും ചെയ്യും. പോളോ ജിടിഐക്ക് ശേഷം ജർമൻ ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോൾഫ്. ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞുവെങ്കിലും ഡിമാൻഡ് അടിസ്ഥാനമാക്കി കമ്പനി 100 കാറുകൾ കൂടി രണ്ടാം ബാച്ചിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നുമുണ്ട്.

Volkswagen Golf GTI Hatchback Launched In India Priced At Rs 53 Lakh

265 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് തുടിപ്പേകുന്നത്. അതായത് പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ എസ്‌യുവിയിൽ കാണുന്ന അതേ എഞ്ചിൻ തന്നെയാണ് പെർഫോമൻസ് ഹാച്ച്ബാക്കിലും ഉപയോഗിച്ചിരിക്കുന്നതെന്ന് സാരം. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന കാർ ഒരു ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമാണ് ഉപോഗിച്ചിരിക്കുന്നത്.

ഹോട്ട് ഹാച്ചിന് ഇലക്ട്രോണിക് കൺട്രോൾഡ് ഫ്രണ്ട്-ആക്‌സിൽ ഡിഫറൻഷ്യൽ ലോക്കും ലഭിക്കുന്നുവെന്നും കമ്പനി പറയുന്നു. പുതിയ ഗോൾഫിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായി ഫോക്‌സ്‌വാഗൺ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 53 ലക്ഷത്തിന്റെ കാറായതിനാൽ തന്നെ കിടിലൻ ഇന്റീരിയറുമായാണ് ഗോൾഫ് ജിടിഐ വരുന്നത്.

Volkswagen Golf GTI Hatchback Launched In India Priced At Rs 53 Lakh

ഫിക്സഡ് ഫ്രണ്ട് ഹെഡ്‌റെസ്റ്റുകളിൽ ചുവപ്പ് നിറത്തിൽ 'ജിടിഐ' സ്റ്റിച്ചിംഗുള്ള സ്‌പോർട്‌സ് സീറ്റുകൾ, മധ്യഭാഗത്തായി സിഗ്നേച്ചർ ടാർട്ടൻ ഇൻസേർട്ടുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ്, വയർലെസ് ചാർജർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം മോഡലിലുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാലും ആളൊരു സിംഹമാണ് അഡാറ് നിർമാണ നിലവാരത്തിനൊപ്പം ഗോൾഫിൽ 7 എയർബാഗുകൾ, റിയർ-വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-ചേഞ്ച് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS എന്നിവയെല്ലാം ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ കുത്തിനിറച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, May 26, 2025, 17:26 [IST]
English summary
Volkswagen golf gti hatchback launched in india priced at rs 53 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X