ചുവപ്പിൽ കുളിച്ച് ഫോക്‌സ്‌വാഗന്റെ സഖാക്കൻമാർ, കണ്ടാൽ ആരായാലും നോക്കിപ്പോവും! ഓടിച്ചാൽ വാങ്ങും ഉറപ്പ്

വണ്ടിഭ്രാന്തൻമാർക്കിടയിൽ പ്രത്യേക ഫാൻബേസുള്ള ബ്രാൻഡാണ് ഫോക്‌സ്‌വാഗൺ. അങ്ങ് ജർമനയിൽ നിന്നുമെത്തി ഇത്രയും വലിയ ഫാൻബേസ് സൃഷ്ടിച്ചെടുക്കണമെങ്കിൽ ചെറിയ റേഞ്ച് ഒന്നും പോരെന്ന് അറിയാമല്ലോ. വിൽപ്പന കണക്കുകളിൽ ഫോക്‌സിയുടെ സ്വീകാര്യത പ്രതിഫലിക്കുന്നില്ലെങ്കിലും ഇന്ത്യക്കാർക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. അല്ലെങ്കിൽ അടുത്തിടെ വിപണിയിലെത്തിയ ഗോൾഫ് ജിടിഐ എത്രവേഗത്തിലാണ് വിറ്റഴിഞ്ഞതെന്ന് നോക്കിയാൽ മതി. ഒന്നാന്തരം നിർമാണ നിലവാരവും പെർഫോമൻസും കോർത്തിണക്കിയെത്തുന്ന ഫോക്‌സ്‌വാഗൺ വണ്ടികൾ നിരത്തുകൾക്ക് ഒരു വിസ്‌മയം തന്നെയാണ്. നിലവിൽ ടൈഗൂണും വെർട്ടിസുമാണ് കമ്പനിയുടെ എൻട്രി ലെവൽ മോഡുകളായി പ്രവർത്തിക്കുന്നത്.

ഉഗ്രൻ സേഫ്റ്റിയും കിടിലൻ ടിഎസ്ഐ പെട്രോൾ എഞ്ചിന്റെ സാന്നിധ്യവുമെല്ലാമായി ഇരുവരും അതത് സെഗ്മെന്റുകളിൽ വേറിട്ടുനിൽക്കുന്നവരാണ്. ഇപ്പോഴിതാ ഇരുമോഡലുകൾക്കും ഫ്ലാഷ് റെഡ് എന്നൊരു പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. പുതിയ എക്സ്റ്റീരിയർ കളർ സ്പോർട്സ് ലൈൻ മോഡലുകൾക്ക് മാത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈൻ ട്രിം ഓപ്ഷനുകളാണ് ഉൾപ്പെടുന്നത്.

Volkswagen Taigun SUV And Virtus Sedan Now Available With Flash Red Colour Option

ടൈഗൂണിലും വെർട്ടിസിലുമുണ്ടായിരുന്ന വൈൽഡ് ചെറി റെഡ് കളർ ഓപ്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ചുവപ്പിന്റെ ഗ്ലോസി മെറ്റാലിക് ഷേഡാണ് പുതിയ കളർ ഓപ്ഷൻ. കൂടുതൽ സ്പോർട്ടിയറാക്കാനായി ബ്ലാക്ക് റൂഫും ബ്ലാക്ക് ബി-പില്ലറും ചേർത്ത് കാര്യങ്ങൾ കൂടുതൽ മനോഹരമാക്കിയിട്ടുമുണ്ട്. പുതിയ പെയിന്റ് ഓപ്ഷന് പുറമെ, ഇന്ത്യയിൽ നിർമിച്ച രണ്ട് വാഹനങ്ങളിലും അധിക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഫോക്‌സ്‌വാഗൺ ടൈഗൂണും വെർട്ടിസ് ജിടി പ്ലസ് സ്‌പോർട്ടും 148 bhp കരുത്തിൽ പരമാവധി 250 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് വിപണിയിൽ എത്തുന്നത്. ജിടി ലൈൻ ട്രിം ഓപ്ഷനുകളിൽ 113 bhp പവറും 178 Nm ടോർക്കും നൽകുന്ന 1.0 ലിറ്റർ ടിഎസ്‌ഐ എഞ്ചിനാണ് വരുന്നത്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് വാങ്ങാനാവുക.

Volkswagen Taigun SUV And Virtus Sedan Now Available With Flash Red Colour Option

എന്നാൽ 1.0 ടിഎസ്‌ഐക്ക് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ, 1.5 ഇവോ യൂണിറ്റിന് 7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് എന്നിവയും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും. ടൈഗൂണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഫോക്‌സ്‌വാഗൺ ഇപ്പോൾ. ഇതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടവും കമ്പനി രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. അടുത്തിടെ എസ്‌യുവിയുടെ സ്പൈ ചിത്രങ്ങളും ഓൺലൈനിലൂടെ പുറത്തുവന്നിരുന്നു.

2021-ൽ പുറത്തിറങ്ങിയതിന് ശേഷം എസ്‌യുവിക്ക് ലഭിക്കുന്ന ആദ്യത്തെ പ്രധാന പരിഷ്ക്കരണമായിരിക്കും ഇത്. ആയതിനാൽ കാര്യമായ എന്തെങ്കിലും പ്രതീക്ഷിക്കാമെന്നാണ് ജർമൻ ബ്രാൻഡ് സൂചന നൽകിയിരിക്കുന്നത്. കാര്യമായ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും മുഖംമിനുക്കലിൽ മുൻവശത്ത് റീഡിസൈൻ ചെയ്ത ഗ്രില്ലും ബമ്പറും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ടൈഗൂണിന് അൽപ്പം കൂടുതൽ സ്പോർട്ടിയറായ രൂപം നൽകിയേക്കാം.

ഹെഡ്‌ലാമ്പുകളുടെ രൂപത്തിലും മാറ്റമുണ്ടായേക്കാം. ഒരുപക്ഷേ പുതിയ എൽഇഡി ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള നവീകരണങ്ങൾ ഫോക്‌സ്‌വാഗൺ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. പിൻഭാഗത്തേക്ക് നോക്കിയാൽ പുതുക്കിയ ടെയിൽ ലാമ്പുകൾ മാത്രമായിരിക്കും കാര്യമായി മാറുക. ആഗോള ഫോക്‌സ്‌വാഗൺ മോഡലുകളിൽ കാണുന്നത് പോലെയുള്ള കണക്റ്റഡ് എൽഇഡി ഘടകങ്ങൾ ഉപയോഗിച്ച് നവീകരിച്ചാൽ കാഴ്ച്ചയിൽ വാഹനം കിടിലമായേക്കും.

വശങ്ങളിൽ പുതിയ അലോയ് വീൽ ഡിസൈൻ ഉപയോഗിച്ചായിരിക്കും കമ്പനി പുതുമ കൊണ്ടുവരിക. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ കാലത്തിനിണങ്ങുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളെല്ലാം കൊണ്ടുവന്നേക്കും. ടൈഗൂണിൻ്റെ ഡാഷ്‌ബോർഡ് ലേഔട്ട് പുതുക്കിയേക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം പുതിയ മെറ്റീരിയലുകളോ നിറങ്ങളോ അവതരിപ്പിച്ചേക്കാം. കൂടാതെ സാങ്കേതിക വിദഗ്ദ്ധരായ എതിരാളികളോട് മുട്ടാൻ കുറച്ച് കണക്റ്റഡ് കാർ ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്തേക്കാം.

ജർമൻ വാഹന നിർമാതാക്കളുടെ MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ സേഫ്റ്റിയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കായ ഇന്ത്യൻ എസ്‌യുവിയാണിത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകളാണ് ടൈഗൂണിലുള്ളത്.

More from DriveSpark

Article Published On: Tuesday, August 5, 2025, 17:50 [IST]
English summary
Volkswagen taigun suv and virtus sedan now available with new flash red colour option
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X