സേഫ്റ്റിയുള്ള ജർമൻ കാറുകൾ ഇനി കുറഞ്ഞ വിലയ്ക്ക് വാങ്ങാം, 3.27 ലക്ഷം വരെ വിലക്കുറച്ച് ഫോക്‌സ്‌വാഗൺ

പുതിയ ജിഎസ്‌ടി (GST) സ്ലാബുകൾ നിലവിൽ വരുന്നതോടെ കാർ വാങ്ങാനിരുന്നവർക്കെല്ലാം ലോട്ടറിയടിച്ച ഫീലാണ് കിട്ടിയിരിക്കുന്നത്. പ്രതീക്ഷിച്ചതിലും വിലക്കുറവിൽ കാറുകൾ വാങ്ങാൻ കിട്ടുക എന്നത് ആരേയും സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണല്ലോ. രാജ്യത്തെ മുൻനിര കമ്പനികളായ ഹ്യുണ്ടായി (Hyundai), കിയ, മഹീന്ദ്ര, ടാറ്റ മോട്ടോർസ് (Tata Motors), ടൊയോട്ട, സിട്രൺ, ഹോണ്ട, സ്കോഡ തുടങ്ങിയവരെല്ലാം മോഡൽ നിരയിലെ പുതുക്കിയ വിലകൾ ജനങ്ങൾക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ട്. ഇവർക്കെല്ലാം പിന്നാലെയിതാ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണും (Volkswagen) വിലക്കുറവ് പ്രഖ്യാപിച്ച് സധൈര്യം മുമ്പോട്ട് എത്തിയിരിക്കുകയാണ്.

പുതിയ ജിഎസ്ടി നിയമങ്ങൾ നടപ്പിലാക്കുന്ന സെപ്റ്റംബർ 22 മുതൽ വെർട്ടിസ്, ടൈഗൂൺ, ടിഗുവാൻ R-ലൈൻ എന്നിവയുടെ വില കുറയ്ക്കുമെന്നാണ് ജർമൻ കാർ നിർമാതാവ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതുക്കിയ ഘടന പ്രകാരം സി-സെഗ്മെന്റ് സെഡാനായ വെർട്ടിസിന് 66,900 രൂപ വരെയും ടൈഗൂണിന് 68,400 രൂപ വരെയും പ്രീമിയം എസ്‌യുവിയായ ടിഗുവാന് 3,26,900 രൂപ വരെയുമാണ് വില കുറവ് ലഭിക്കുക.

Volkswagen Taigun Virtus Tiguan Gets Price Cut After New GST Reduction

അതേസമയം പുതുതായി പുറത്തിറക്കിയ ഗോൾഫ് ജിടിഐയുടെ വിലക്കുറവിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ജർമൻ കാർ ഏറെ നാളായി വാങ്ങണമെന്ന മോഹവുമായി നടക്കുന്ന ഉപഭോക്താക്കൾക്ക് വേരിയന്റുകളുടെ നിർദ്ദിഷ്ട വിലയും ഓഫറുകളും അറിയാൻ അടുത്തുള്ള ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.

നാല് മീറ്ററിൽ താഴെ നീളമുള്ള ചെറിയ എഞ്ചിനുകളുള്ള കോം‌പാക്ട് പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഇപ്പോൾ 18 ശതമാനം ജിഎസ്ടിയാണ് അടയ്ക്കേണ്ടതായി വരിക. അതേസമയം വലിയ പ്രീമിയം എസ്‌യുവികളും സെഡാനുകളും 40 ശതമാനം സ്ലാബിന് കീഴിലാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഫോക്‌സ്‌വാഗന്റെ വാഹന നിര പ്രധാനമായും രണ്ടാമത്തേതിന്റെ ബ്രാക്കറ്റിലാണ് വരുന്നത്. അതായത്...

Volkswagen Taigun Virtus Tiguan Gets Price Cut After New GST Reduction

4000 മില്ലിമീറ്ററിൽ കൂടുതൽ നീളമുള്ളതിനാൽ ടൈഗൂണിനും വെർട്ടിസിനും നേരത്തെ 45 ശതമാനം നികുതിയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. 1000 സിസി, 1500 സിസി എഞ്ചിൻ ഓപ്ഷനുകൾ ഈ കാറുകൾക്ക് ലഭിക്കുന്നതിനാൽ ഇപ്പോൾ 40 ശതമാനം മാത്രമാണ് ഉപഭോക്താക്കൾ നികുതിയായി നൽകേണ്ടി വരിക. 2025 സെപ്റ്റംബർ 22 മുതൽ രാജ്യത്തുടനീളം പുതിയ ജിഎസ്ടി നിരക്കുകൾ നടപ്പിലാക്കുന്നതോടെ പുതിയ വിലകൾ കാറുകൾക്ക് ബാധകമാകുമെന്നാണ് ഫോക്‌സ്‌വാഗൺ അറിയിച്ചിരിക്കുന്നത്.

ജിഎസ്ടി പരിഷ്‌ക്കരണങ്ങളുടെ ഭാഗമായുള്ള വിലക്കുറവിന് പിന്നാലെ തിരഞ്ഞെടുത്ത മോഡലുകളിൽ ഫോക്‌സ്‌വാഗൺ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായാത് സെപ്റ്റംബർ മാസം വെർട്ടിസ് വാങ്ങാനെത്തുന്നവർക്ക് 1.61 ലക്ഷം രൂപ വരെയും, ടൈഗൂണിന് 1 രൂപ വരെയും, ടിഗുവാൻ R-ലൈനിന് 3 ലക്ഷം രൂപ വരെയും ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Volkswagen Taigun Virtus Tiguan Gets Price Cut After New GST Reduction

അതായത് ഫോക്‌സ്‌വാഗൺ കാറുകൾ നല്ല വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് വന്നെത്തിയിരിക്കുന്നത്. കൃത്യമായ ഓഫർ വിവരങ്ങളിലേക്ക് വന്നാൽ ഫോക്‌സ്‌വാഗൺ ടൈഗൂൺ മാനുവൽ, ഡിഎസ്ജി ഗിയർബോക്‌സുകൾ സജ്ജീകരിച്ചിരിക്കുന്ന ക്രോം, സ്‌പോർട് ട്രിമ്മുകൾ എന്നിവയുള്ള 1.5 ടിഎസ്‌ഐ ജിടി വേരിയന്റുകൾ വാങ്ങുന്നവർക്ക് 1.55 ലക്ഷം രൂപ വരെ ലാഭിക്കാം.

അതേസമയം ടൈഗൂൺ ടോപ്‌ലൈൻ 1.0 ഓട്ടോമാറ്റിക് നോക്കുന്നവർക്ക് ഈ മാസം 1.1 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. എസ്‌യുവിയുടെ ഹൈലൈൻ ട്രിമിന് 1 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടും കംഫർട്ട്‌ലൈൻ എൻട്രി വേരിയന്റിന് 80,000 രൂപ കുറവും ഓഫറുകളുടെ ഭാഗമായി ലഭിക്കും. വെർട്ടിസ് 1.0 ടിഎസ്ഐ ടോപ്‌ലൈൻ വേരിയന്റുകളിൽ 1.50 ലക്ഷം രൂപ വരെയാണ് ഓഫർ വാഗ്ദാനം ചെയ്യുന്നത്.

ഡിസ്‌കൗണ്ട് ഓഫറുകളുടെ ഭാഗമായി ഫോക്‌സ്‌വാഗൺ വെർട്ടിസ് കംഫർട്ട്‌ലൈൻ വേരിയന്റിൽ 1.02 ലക്ഷം രൂപയുടെ വലിയ വിലക്കുറവും ലഭ്യമാണ്. അതേസമയം 1.5 TSI ഡിഎസ്ജി വേരിയന്റുകളിൽ 90,000 രൂപ വരെ ആനുകൂല്യങ്ങളാണ് ജർമൻ ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഇൻവെന്ററി ക്ലിയറൻസിന്റെ ഭാഗമായി 2024 മോഡൽ സ്റ്റോക്കിന് ഡീലർമാർ ഉയർന്ന ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനായി അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെട്ടാൽ മതിയാവും.

More from DriveSpark

Article Published On: Friday, September 12, 2025, 9:04 [IST]
English summary
Volkswagen taigun virtus tiguan gets price cut after new gst reduction
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X