ബ്രെസയ്ക്കും നെക്സോണിനും നെഞ്ചിടിക്കും, 8 ലക്ഷത്തിന്റെ കുഞ്ഞൻ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ വരുന്നു

ഇന്ത്യൻ വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവികളുടേത്. മാരുതി ബ്രെസയും (Maruti Brezza) ടാറ്റ നെക്സോണും (Tata Nexon) പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിൽ അടുത്തിടെ സ്കോഡ കൈലാക് പോലുള്ള മിടുക്കൻമാരും എത്തിയിരുന്നു. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്ന നിരയിലേക്ക് അടുത്തതായി കടന്നുവരാൻ പോവുന്നത് ഫോക്‌സ്‌വാഗൺ ആണ്. അതും 8 ലക്ഷം രൂപ ബജറ്റിലാണ് കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തെ ഇന്ത്യക്കായി സമ്മാനിക്കാൻ പോവുന്നതും. കുഷാഖിലും ടൈഗൂണിലും കണ്ടതുപോലെ കൈലാക്കിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം പണികഴിപ്പിക്കുക.

അടുത്തിടെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന കാർണിവലിൽ ഫോക്‌സ്‌വാഗൺ തങ്ങളുടെ പുത്തൻ കോം‌പാക്‌ട് എസ്‌യുവിയായ ടെറ ലോകത്തിനായി സമർപ്പിക്കുകയുണ്ടായി. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയായി പേരെടുക്കാൻ പോകുന്ന മോഡൽ ഈ വർഷം ആദ്യ പകുതിയോടെ ബ്രസീലിയൻ വിപണിയിൽ അവതരിപ്പിക്കും. ഫോക്‌സ്‌വാഗന്റെ നിരയിൽ പോളോയ്ക്കും ടി-ക്രോസിനും ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന ടെറ, വികസ്വര വിപണികളിൽ ഉയർന്ന മത്സരാധിഷ്ഠിത വിലയിൽ വിൽക്കപ്പെടുമെന്നാണ് അനുമാനം.

Volkswagen Tera Compact SUV Could Launch In India By 2026

പൂർണമായും ബ്രസീലിൽ വികസിപ്പിച്ചെടുത്ത ഈ കോം‌പാക്‌ട് എസ്‌യുവി ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ ആഗോള ഡിസൈൻ ഭാഷ്യത്തെ ഉൾക്കൊള്ളിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. എങ്കിലും ഇതേ വാഹനത്തെയാവും കമ്പനി ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുകയെന്നാണ് സൂചന. എന്നാൽ വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിലാവും സബ്-4 മീറ്റർ എസ്‌യുവി നിർമിക്കുകയെന്ന് മാത്രം.

സ്കോഡ കൈലാക്കിന്റെ വിജയം ആവർത്തിക്കാൻ ഫോക്‌സ്‌വാഗൺ ടെറയ്ക്കും സാധിക്കുമെന്നാണ് അനുമാനം. ബ്രാൻഡിന്റെ ഇലക്ട്രിക് I.D.4 ഇവിയിൽ ​​നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. ഒപ്പം T-റോക്കിനെ അനുസ്മരിപ്പിക്കുന്ന കട്ടിയുള്ള റിയർ പില്ലർ ടെറയ്ക്ക് മസ്ക്കുലാർ രൂപമാണ് സമ്മാനിക്കുന്നത്. യുണീക്കായ ഡേടൈം റണ്ണിംഗ് ലൈറ്റ് പാറ്റേണുള്ള സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളും ഹൈ മൗണ്ടഡ് എൽഇഡി ടെയിൽ ലൈറ്റുകളും ഡിസൈനിൽ എറിച്ചുനിൽക്കുന്നുമുണ്ടേ.

Volkswagen Tera Compact SUV Could Launch In India By 2026

ഫോക്‌സ്‌വാഗന്റെ പ്രീമിയം എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമായി ടെറ ഇലുമിനേറ്റഡ് ലൈറ്റ് ബാറുകൾ ഒഴിവാക്കിയിട്ടുണ്ട്. താങ്ങാനാവുന്ന വിലയാണെങ്കിലും ഒരു കോം‌പാക്‌ട് എസ്‌യുവിയെന്ന നിലയിൽ വണ്ടി അടിപൊളിയായിട്ടാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ബ്രസീലിൽ ഉയർന്ന വകഭേദങ്ങളിൽ പോളോ ടി‌എസ്‌ഐയുടെ അതേ 1.0 ലിറ്റർ ടർബോ ഫ്ലെക്‌സ് എഞ്ചിനുമായാണ് വാഹനം വരുന്നതെന്നാണ് വിവരം.

ഇത് 116 bhp പവറിൽ പരമാവധി 164 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ വരുന്നത്. ടി-ക്രോസ്, നിവസ്, പോളോ എന്നിവയുമായി ഇത് MQB A0 മോഡുലാർ പ്ലാറ്റ്‌ഫോം പങ്കിടുന്നു. ഇന്ത്യയിൽ എത്തുമ്പോൾ ഫോക്‌സ്‌വാഗൺ ടെറയിൽ 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനോടെയാവും വിപണനത്തിന് എത്തുക.

Volkswagen Tera Compact SUV Could Launch In India By 2026

സ്കോഡ കൈലാക്കിലേത് പോലെ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വരുന്ന ഈ ടിഎസ്ഐ എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനയേക്കും. ഇന്റീരിയറും മോഡേണായി പണികഴിപ്പിക്കുന്നതിനാൽ മോഡേൺ ഫീച്ചറുകളുടെ വലിയൊരു ശേഖരം തന്നെ ഇന്ത്യയിലെത്തുന്ന ഫോക്‌സ്‌വാഗൺ ടെറയിലുണ്ടാവും.

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നീ അടിസ്ഥാന കാര്യങ്ങളെല്ലാം ടെറയിലുണ്ടാവും.

Take a Poll

ഒപ്പം സേഫ്റ്റിയിലും മിടുക്കനായിരിക്കും കക്ഷി കേട്ടോ. 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, TPMS എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഫോക്‌സ്‌വാഗൺ ടെറയിൽ വാഗ്‌ദാനം ചെയ്തേക്കും. ആയതിനാൽ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കാൻ ജർമൻ എസ്‌യുവിക്കായേക്കും. അടുത്ത വർഷത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന് 8 ലക്ഷം മുതൽ 14 ലക്ഷം വരെയായിരിക്കും വില വരിക.

More from DriveSpark

Article Published On: Wednesday, March 19, 2025, 12:14 [IST]
English summary
Volkswagen tera compact suv could launch in india by 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X