സിനിമക്കാര് മൈൻഡ് ചെയ്യുന്നില്ല! ടിഗുവാൻ R ലൈൻ എസ്‌യുവി 3 ലക്ഷം രൂപ വിലക്കുറച്ച് തരാമെന്ന് ഫോക്‌സ്‌വാഗൺ

ഗോൾഫ് ജിടിഐ വിപണിയിൽ അവതരിപ്പിച്ചതോടെ പണം കൊട്ടക്കണക്കിന് വാരി ജർമനിയിൽ എത്തിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. കമ്പനി സ്വപ്നം പോലും കാണാത്തത്ര സ്വീകാര്യത ലഭിച്ചതോടെ ബ്രാൻഡിന്റെ ഇമേജും വളർന്നിട്ടുണ്ട്. അതും ഫോക്‌സിയുടെ ബജറ്റ് ഫ്രണ്ട്ലി മോഡലുകൾക്കൊന്നും ഇതുവരെ നേടിയെടുക്കാനാവാത്ത സൗഭാഗ്യങ്ങളാണ് ഗോൾഫ് ആഡംബര ഹാച്ച്ബാക്ക് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത്. ഇന്ത്യയിൽ കൊണ്ടുവന്ന ആദ്യ ബാച്ച് പൂർണമായും വിറ്റഴിക്കാനും ഫോക്‌സ്‌വാഗണ് സാധിച്ചു. എന്നാൽ ഇതുപോലെ തന്നെ വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്‌ത ടിഗുവാൻ R-ലൈൻ എന്ന എസ്‌യുവിക്ക് കാര്യമായി കച്ചോടം പിടിക്കാനുമായില്ലെന്നത് കമ്പനിക്ക് നിരാശ നൽകുന്ന കാര്യമാണ്.

ലക്ഷ്വറി സെഗ്മെന്റിലെത്തിയ ഹാച്ച്ബാക്ക് ആയിട്ട് പോലും ഗോൾഫ് വാങ്ങാൻ ആളുകളുടെ തള്ളിക്കയറ്റമായിരുന്നുവെങ്കിൽ ട്രെൻഡിംഗായ എസ്‌യുവി ബോഡി സ്റ്റൈലുള്ള ടിഗുവാൻ വാങ്ങാനെത്താത് അതിശയം തന്നെയാണ്. ഇവിടെ കൊണ്ടുവന്ന വണ്ടികൾ എങ്ങനെയും വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് കമ്പനിയിപ്പോൾ. അതിന്റെ ഭാഗമായി R ലൈൻ മോഡലിന് ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് ബ്രാൻഡ്.

Volkswagen Tiguan R-Line SUV Now Selling With Rs 3 Lakh Discount

പുറത്തിറങ്ങി വെറും മൂന്ന് മാസത്തിന് ശേഷം 3 ലക്ഷം രൂപ വരെയുള്ള വമ്പിച്ച ഓഫറുകളോടെയാണ് ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ ഇപ്പോൾ വിറ്റഴിക്കുന്നത്. 2025 ഏപ്രിലിൽ 49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ച ഈ പ്രീമിയം എസ്‌യുവി ഇപ്പോൾ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ 46 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.

2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈനിന് കരുത്ത് പകരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 201 bhp പവറിൽ 320 Nm ടോർക്ക് വരെ നിർമിക്കാനാവും. 4Motion AWD സംവിധാനവും ഈ പ്രീമിയം എസ്‌യുവിയിലുണ്ടെന്നതും ശ്രദ്ധേയമാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്കാവും.

Volkswagen Tiguan R-Line SUV Now Selling With Rs 3 Lakh Discount

ജർമൻ വാഹന നിർമാതാക്കളിൽ നിന്നുള്ള എസ്‌യുവിയായതിനാൽ തന്നെ നിർമാണ നിലവാരത്തിന്റെ കാര്യത്തിലും ഫോക്‌സ്‌വാഗൺ ടിഗുവാൻ R ലൈൻ കിടുവാണെന്ന് ഊഹിക്കാമല്ലോ. ഒപ്പം 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആന്റി-സ്ലിപ്പ് റെഗുലേഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, എഞ്ചിൻ ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ വിപുലമായ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.

വെഹിക്കിൾ ഡൈനാമിക്സ് മാനേജർ (VDM) സിസ്റ്റത്തോടുകൂടിയ ട്വിൻ-വാൽവ് വേരിയബിൾ ഡാംപറുകളും ഇതിലുണ്ട്. പിന്നെ 21 അസിസ്റ്റ് ഫംഗ്ഷനുകളുള്ള ലെവൽ 2 ADAS ഫീച്ചറും ടിഗുവാൻ R ലൈൻ എസ്‌യുവിയുടെ ഭാഗമാണ്. 7 സീറ്റർ എസ്‌യുവിയിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയ്ക്കുമായി രണ്ട് 8 ഇഞ്ച് ഡിസ്പ്ലേകൾ, നിരവധി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവയും ലഭ്യമാണ്.

Volkswagen Tiguan R-Line SUV Now Selling With Rs 3 Lakh Discount

റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ്, ടിൽറ്റിംഗ് സൺറൂഫ്, ലെതറെറ്റ് ഇന്റീരിയറിൽ 40:20:40 സ്പ്ലിറ്റ് ഫോൾഡബിൾ സീറ്റിംഗാവും ഉണ്ടാവുക. സ്ലൈഡിംഗ്, റീക്ലൈനിംഗ് രണ്ടാം നിര സീറ്റാണ് ടിഗുവാൻ R ലൈനിൽ കമ്പനി ഒരുക്കിയിട്ടുള്ളത്. ഡ്രൈവർക്ക് ലംബർ സപ്പോർട്ടുള്ള 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ് എന്നിവയും ടിഗുവാൻ R ലൈനിലുണ്ട്.

ടൊയോട്ട ഫോർച്യൂണർ, നിസാൻ X-ട്രെയിൽ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികളായിട്ട് ഏറ്റമുട്ടുന്നതിനാലാണ് കാര്യമായ വിൽപ്പന ലഭിക്കാതിരിക്കുന്നതെന്നാണ് അനുമാനം. ഒപ്പം ഡീസൽ എഞ്ചിന്റെ അഭാവവും ഫോക്‌സ്‌വാഗൺ എസ്‌യുവിയിൽ നിഴലിക്കുന്നുണ്ട്. മെർസിഡീസ് ബെൻസ് GLA, ബിഎംഡബ്ല്യു X1, ഔഡി Q3 തുടങ്ങിയ എൻട്രി ലെവൽ ആഡംബര എസ്‌യുവികളും ടുഗുവാന്റെ വില്ലൻമാരാണ്.

More from DriveSpark

Article Published On: Tuesday, July 29, 2025, 14:00 [IST]
English summary
Volkswagen tiguan r line suv now selling with rs 3 lakh discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X