ഫോർച്യൂണർ വാങ്ങാൻ വരട്ടെ, അടിപൊളി 7-സീറ്റർ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ വരുന്നു; ഇതാണ് പേര്

പോളോ (Polo) എന്ന പ്രീമിയം ഹാച്ച്ബാക്കിലൂടെ ഇന്ത്യക്കാർക്കിടയിൽ ഫാൻസുണ്ടാക്കിയെടുത്ത വാഹന നിർമാതാക്കളാണ് ഫോക്‌സ്‌വാഗൺ (Volkswagen). ഇതിഹാസ പദവി നേടിയെടുത്ത് വർഷങ്ങൾക്ക് മുമ്പേ മോഡൽ പടിയിറങ്ങിയെങ്കിലും ടൈഗൂൺ (Taigun), വെർട്ടിസ് (Virtus), ടിഗുവാൻ (Tiguan) തുടങ്ങിയ ചില തട്ടുപൊളിപ്പൻ കാറുകളിലൂടെയാണ് ജർമൻ ബ്രാൻഡ് ഇവിടെ ഇതുവരെ പിടിച്ചുനിന്നത്. എന്നാൽ ഇനിയും ഇങ്ങനെ തുടർന്നാൽ അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന് മനസിലാക്കിയ കമ്പനി പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്. മൂവർ സംഘത്തിന് കൂട്ടായി രണ്ട് പുത്തൻ മോഡലുകളെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ.

ഗോൾഫ് ജിടിഐ വരുന്ന വിവരം ഇതിനോടകം ഏവരും അറിഞ്ഞിരിക്കുമല്ലോ. ഇതിനൊപ്പം ടിഗുവാൻ R ലൈൻ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ. ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇരുമോഡലുകളും വിപണിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും ഗോൾഫ്, R ലൈൻ മോഡലുകൾ പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യാനാണ് ജർമൻ ബ്രാൻഡിന്റെ പദ്ധതി.

Volkswagen Tiguan R Line To Launch Soon In India

ആയതിനാൽ വിലയും കൂടുതലായിരിക്കും. സ്റ്റാൻഡേർഡ് ടിഗുവാന്റെ സ്പോർട്ടിയർ പതിപ്പാണ് R ലൈൻ. അതിനാൽ ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ എസ്‌യുവിയിലുണ്ടാവും. ബ്ലാക്ക്-ആക്സന്റഡ് ഗ്രിൽ, ഫ്രണ്ട് ബമ്പർ, സൈഡ് സിൽസ്, ട്രിം, ബോഡി കളർ ലോവർ ക്ലാഡിംഗ് എന്നിവയാൽ വണ്ടി വേറിട്ടുനിൽക്കും. ഇതകൂടാതെ എക്സ്ക്ലൂസീവ് R-ലൈൻ ബാഡ്ജിംഗ്, വലിയ എയർ ഇൻടേക്ക് ചാനലുകൾ എന്നിവയും സ്റ്റാൻഡേർഡ് മോഡലിൽ നിന്നും വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്.

19 ഇഞ്ച് അലോയ് വീലുകൾ, ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, എൽഇഡി ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ R ലൈൻ എസ്‌യുവിക്ക് അഴകേകും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരം തുളുമ്പുന്നതായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

7 സീറ്റർ എസ്‌യുവിയായതിനാൽ തന്നെ ആവശ്യത്തിന് സ്പേസും കാര്യങ്ങളുമുണ്ടാവും. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയ്ക്കുമായി രണ്ട് 8 ഇഞ്ച് ഡിസ്പ്ലേകൾ, നിരവധി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ്, ടിൽറ്റിംഗ് സൺറൂഫ് എന്നിീ ഫീച്ചറുകളെല്ലാം പുതിയ വേരിയന്റിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. .

ലെതറെറ്റ് ഇന്റീരിയറിൽ 40:20:40 സ്പ്ലിറ്റ് ഫോൾഡബിൾ സീറ്റിംഗാവും ഉണ്ടാവുക. സ്ലൈഡിംഗ്, റീക്ലൈനിംഗ് രണ്ടാം നിര സീറ്റാണ് ടിഗുവാൻ R ലൈനിൽ കമ്പനി ഒരുക്കിയിട്ടുള്ളത്. ഡ്രൈവർക്ക് ലംബർ സപ്പോർട്ടുള്ള 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ് ലഭിക്കും. മുൻ നിരയിലെ യാത്രക്കാരന് 6-വേ മാനുവൽ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റും മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗും എസ്‌യുവി സമ്മാനിക്കും.

ജർമൻ വാഹന നിർമാതാക്കളിൽ നിന്നുള്ള എസ്‌യുവിയായതിനാൽ തന്നെ നിർമാണ നിലവാരത്തിന്റെ കാര്യത്തിലും ആള് മിടുക്കനായിരിക്കും. ഒപ്പം ഒന്നാന്തരം സേഫ്റ്റി ഫീച്ചറുകൾ കൂടിയാവുമ്പോൾ ആശങ്കകളൊന്നും വേണ്ട. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആന്റി-സ്ലിപ്പ് റെഗുലേഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, എഞ്ചിൻ ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷാ സവിശേഷതകൾ ടിഗുവാൻ R-ലൈൻ സ്റ്റാൻഡേർഡായി കൊണ്ടുവരും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പെഡസ്ട്രിയൻ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഫോർവേഡ് കൊളീഷൻ അലേർട്ടുകൾ, എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡ്രൈവിംഗ് എയ്ഡുകൾ തുടങ്ങിയ സവിശേഷതകൾ പ്രാപ്തമാക്കുന്ന ADAS സ്യൂട്ടും ഇതിലുണ്ട്. 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈനിന് കരുത്ത് പകരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 190 bhp പവറിൽ 320 Nm torque വരെ നിർമിക്കാനാവും.

More from DriveSpark

Article Published On: Wednesday, March 5, 2025, 9:44 [IST]
English summary
Volkswagen tiguan r line to launch soon in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X