ജർമനാ അല്ല്യോടാ... 3 വർഷം, 61,000 ഉടമകൾ! എല്ലാവരേയും സന്തോഷിപ്പിച്ച 36 മാസങ്ങളുമായി ഫോക്‌സ്‌വാഗൺ സെഡാൻ

കാർ എന്നാൽ ഇന്ത്യക്കാർക്ക് സെഡാനുകളായിരുന്നു അവസാനവാക്ക്. പക്ഷേ എസ്‌യുവികളുടെ കടന്നുവരവോടെ പലരും ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളോട് അത്ര താത്പര്യം കാണിക്കാറില്ല. ബോഡി റോൾ ഒന്നുമില്ലാതെ നല്ല യാത്രാസുഖം തരുന്ന വണ്ടികളാണെങ്കിലും എല്ലാവർക്കും ഇപ്പോൾ ഉയർന്നിരുന്ന് യാത്ര ചെയ്യാനാണ് താത്പര്യം. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ തന്നെയാണെങ്കിലും ചില കാര്യങ്ങളിൽ സെഡാനുകളെ വെല്ലാനാവില്ലെന്നതാണ് സത്യം. എസ്‌യുവികൾക്കാണ് ഇപ്പോഴും ഡിമാന്റ് എന്നറിഞ്ഞിട്ടും അടുത്തകാലത്ത് സെഡാനുകൾ നിർമിക്കുന്നതിൽ നിർമാതാക്കൾ മടിയൊന്നും കാട്ടിയിട്ടില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ്.

മിഡ്-സൈസ് സെഡാൻ വിഭാഗത്തിൽ ഇത്രയേറെ മാറ്റങ്ങൾ കൊണ്ടുവന്ന മറ്റൊരു കാറുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന വില നിലവാരത്തിൽ എത്തി മാസാവാൻ വെർട്ടിസിന് അധിക സമയമൊന്നും വേണ്ടി വന്നിരുന്നില്ല. അന്യായ ലുക്ക്, കിടിലൻ പെർഫോമൻസ്, യൂറോപ്യൻ നിർമാണ നിലവാരം തുടങ്ങിയവയെല്ലാം ഫോക്‌സ്‌വാഗൺ സെഡാന്റെ മാത്രം പ്രത്യേകതകളായിരുന്നു.

Volkswagen Virtus Sedan Completed 3 Years In India

ഇന്ത്യൻ വിപണിയിൽ മൂന്നാം വർഷം ആഘോഷിക്കുകയാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ്. അവതരിപ്പിച്ച് മൂന്ന് വർഷത്തിനുള്ളിൽ പ്രീമിയം സെഡാൻ 2025 വർഷത്തിൽ 32 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയെന്നാണ് ജർമൻ വാഹന നിർമാതാക്കൾ പറയുന്നത്. ഇതിനുപുറമെ, 2024 ലും 2025 ലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ എന്ന ബഹുമതിയും നേടിയെടുക്കാൻ വെർട്ടിസിനായിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ പോലുള്ള വമ്പൻമാരെ സൈഡാക്കിയാണ് ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ കുതിപ്പ്. ഇന്ത്യയിലെത്തിയിട്ട് 3 വർഷം പിന്നിടുമ്പോഴേക്കും 61,000 യൂണിറ്റ് വിൽപ്പന മറികടക്കാനും മോഡലിനായിട്ടുണ്ട്. ഇത് പലർക്കും വലിയൊരു സംഖ്യയായി തോന്നുകയില്ലെങ്കിലും ഫോക്‌സ്‌വാഗന് ഇവിടെയുള്ള നിർമാണ പരിമിതികളും മിഡ്-സൈസ് എസ്‌യുവികളുടെ ജനപ്രീതിയും നോക്കിയാൽ വെർട്ടിസിന്റെ വിജയത്തിന്റെ മാറ്റ് മനസിലാക്കാനാവും.

Volkswagen Virtus Sedan Completed 3 Years In India

ലോഞ്ച് ചെയ്ത ആദ്യ 12 മാസങ്ങളിൽ വിൽപ്പന 18,914 യൂണിറ്റായിരുന്നു. പിന്നീട് വെർട്ടിസിന്റെ വിൽപ്പന അടുത്ത 12 മാസങ്ങളിൽ 20,796 യൂണിറ്റുകളായി ഉയർന്നു. കഴിഞ്ഞ 12 മാസങ്ങളിൽ വിൽപ്പന 21,854 യൂണിറ്റുകളുമായിരുന്നുവെന്നും കമ്പനി പറയുന്നു. ഫോക്‌സ്‌വാഗന്റെ MQB-A0-IN പ്ലാറ്റ്‌ഫോം തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച ഈ സെഡാൻ നിരവധി ആഗോള വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന ഫോക്‌സ്‌വാഗൺ വെർട്ടിസിന് നിലവിൽ 11.56 ലക്ഷം മുതൽ 19.40 ലക്ഷം രൂപ വരെയാണ് എകസ്ഷോറൂം വില വരുന്നത്. 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ജർമൻ മിഡ്-സൈസ് സെഡാന് കരുത്തേകുന്നത്.

Volkswagen Virtus Sedan Completed 3 Years In India

6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റർ എഞ്ചിൻ 111 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന 1.5 ലിറ്റര്‍ എഞ്ചിന് 150 bhp പവറിൽ 250 Nm torque നൽകാൻ കഴിയും.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജും സെഡാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ചില ഓഫറുകളോടെ ഫോക്‌സ്‌വാഗൺ വെർട്ടിസ് സ്വന്തമാക്കാനാവും കേട്ടോ. സെഡാന്റെ 1.0 ടിഎസ്ഐ മോഡലിന് 1.65 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും 1.5 ടിഎസ്ഐക്ക് 1.05 ലക്ഷം വരെ ആനുകൂല്യങ്ങളും ലഭിക്കും. വെർട്ടിസ് സ്പോർട്ടിന് 65,000 വരെ ആനുകൂല്യങ്ങളും 1.0 ടിഎസ്ഐ ഓട്ടോമാറ്റിക്, 1.5 ടിഎസ്ഐ മോഡലുകൾക്ക് 70,000 രൂപ വരെയും ഓഫറുകൾ ലഭ്യമാണ്.

More from DriveSpark

Article Published On: Wednesday, June 11, 2025, 12:00 [IST]
English summary
Volkswagen virtus sedan completed 3 years in india sales crossed 61000 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X