530 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് 8 ലക്ഷം രൂപ വെട്ടിക്കുറച്ച് കമ്പനി, ഇതാണ് ആ ഇവി

ഇന്ത്യക്കാർക്ക് ഇലക്ട്രിക് കാറുകളോടുള്ള അടുപ്പം വല്ലാണ്ട് കൂടിവരികയാണ്. ടാറ്റയും എംജിയുമെല്ലാം മത്സരിച്ച് സാധാരണക്കാരിലേക്ക് വൈദ്യുത കാറുകളെ എത്തിച്ചതാണ് മാറ്റങ്ങൾക്ക് കാരണമായത്. ഇവി വിപ്ലവത്തിന് പൊലിമയേകിയത് ടാറ്റ മോട്ടോർസ് ആണെങ്കിലും ഏറ്റവും കൂടുതൽ മോഡലുകൾ ഇപ്പോൾ അണിനിരക്കുന്നത് ആഡംബര വാഹന വിഭാഗത്തിലാണെന്ന് വേണം പറയാൻ. മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവുമെല്ലാം ഇവിടുന്ന് പണംവാരുമ്പോൾ സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയും കരുത്തോടെ മുൻപന്തിയിൽ തന്നെയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന കമ്പനിയെന്ന് പേരെടുത്തവർ ഇന്ത്യയിലും ഫേമസാണ്.

മൾട്ടി ആക്‌സിൽ ബസ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോയ്ക്ക് ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനവും മാനുവുമുണ്ട്. നിലവിൽ ICE എഞ്ചിൻ കാറുകളിൽ നിന്നും ഇവികളിലേക്ക് ശ്രദ്ധ ഊന്നിയിരിക്കുന്ന കമ്പനി XC40 റീചാർജ്, XC40 സിംഗിൾ, C40 റീചാർജ് തുടങ്ങിയ വൈദ്യുത എസ്‌യുവികളാണ് ആഭ്യന്തര വിപണിയിൽ പുറത്തിറക്കുന്നത്.

Volvo C40 Recharge Electric SUV Gets Rs 8 Lakh Discount Offer In May 2025

ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ മോഡലായ C40 റീചാർജിൽ ഇപ്പോൾ സമാനതകളില്ലാത്തൊരു ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് സ്വീഡിഷ് ബ്രാൻഡ്. ഓൾ-ഇലക്ട്രിക് എസ്‌യുവിക്ക് 8 ലക്ഷം രൂപ വരെയുള്ള ഓഫറുകളും ആനുകൂല്യങ്ങളുമാണ് വോൾവോ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 63 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഓൾ-ഇലക്ട്രിക് കൂപ്പെ-എസ്‌യുവി ഇപ്പോൾ 55 ലക്ഷം രൂപുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

2023-ൽ പുറത്തിറക്കിയ C40 റീചാർജിന് ഇന്ത്യൻ വിപണിയിൽ പരിമിതമായ വിൽപ്പന മാത്രമേ ഇതുവരെ നേടാനായുള്ളൂ. എങ്കിലും ഇവിയുടെ 2024 മോഡലുകൾക്കാണ് കമ്പനി ഇത്തരത്തിലൊരു വലിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത് എന്നതു കൂടി പ്രത്യേകം ഓർമിക്കണേ. എന്നിരുന്നാലും കഴിഞ്ഞ വർഷം നിർമിച്ച മോഡലുകളും ഈ വർഷത്തേതും തമ്മിൽ കാര്യമായ യാതൊരു വിധ വ്യത്യാസവും ഇല്ലെന്നതിനാൽ സംഭവം കളറാവും.

Volvo C40 Recharge Electric SUV Gets Rs 8 Lakh Discount Offer In May 2025

വേണമെങ്കിൽ ഡിസ്കൌണ്ട് കിട്ടുന്ന 8 ലക്ഷം രൂപയ്ക്ക് പുതിയൊരു ബജറ്റ് ഫ്രണ്ട്ലി കാർ കൂടി വാങ്ങി പോർച്ചിലിടാം. 78 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് C40 റീചാർജിന്റെ ഹൃദയം. ഇത് സിംഗിൾ ചാർജിൽ 530 കിലോമീറ്റർ വരെ WLTP റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. 403 bhp കരുത്തിൽ പരമാവധി 660 Nm torque ഉം വികസിപ്പിക്കുന്ന AWD സംവിധാനത്തോടുകൂടിയ ട്വിൻ ഇലക്ട്രിക് മോട്ടോറുകളോടെയാണ് ഇന്ത്യൻ വിപണിയിൽ വാഹനം വരുന്നത്.

0-100 കിലോമീറ്റർ വേഗത വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വോൾവോയുടെ ഇലക്‌ട്രിക് എസ്‌യുവിക്ക് സാധിക്കും. അതേസമയം ഇവിയുടെ പരമാവധി വേഗം 180 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. ചാർജിംഗിന്റെ കാര്യത്തിലും തലവേദനയൊന്നും ഇല്ല കേട്ടോ. C40 റീചാർജ് 150 kW വരെയുള്ള ഫാസ്റ്റ് ചാർജിംഗ് ശേഷിയോടെയാണ് ആശാൻ വിപണിയിലെത്തിയിരിക്കുന്നത്.

Volvo C40 Recharge Electric SUV Gets Rs 8 Lakh Discount Offer In May 2025

ഇതിലൂടെ വെറും 37 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഉടമകൾക്കാവും. അതേസമയം 11 kW ലെവൽ 2 ചാർജർ ഉപയോഗിച്ചാൽ വാഹനം പൂർണമായും ചാർജാവാൻ 8 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക. ആഡംബര കാർ ആയതിനാൽ ഫീച്ചറുകളുടെ കാര്യത്തിലും യാതൊരു കുറവും വോൾവോ വരുത്തിയിട്ടില്ല. 9.0 ഇഞ്ച് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം എന്നിവയെല്ലാം യാത്രകളെ ആനന്ദകരമാക്കുന്ന കാര്യങ്ങളാണ്.

ഇതുകൂടാതെ വയർഡ് ആപ്പിൾ കാർപ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വീഗൻ ലെതർ അപ്ഹോൾസ്റ്ററി, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സുരക്ഷയ്‌ക്കായി ട്രാഫിക് അവസ്ഥകൾ അളക്കാൻ കഴിയുന്ന ഒരു ഓട്ടോ വൺ-പെഡൽ ഡ്രൈവ് സിസ്റ്റം ഉപയോഗിച്ചുള്ള ലെവൽ 3 ADAS സവിശേഷതകൾ തുടങ്ങിയ സംവിധാനങ്ങളും 8 ലക്ഷം ഓഫറുള്ള C40 റീചാർജിൽ ലഭ്യമാവും.

Volvo C40 Recharge Electric SUV Gets Rs 8 Lakh Discount Offer In May 2025

കേരളത്തിൽ ഉൾപ്പടെയുള്ള വിപണികളിൽ നിന്നാണ് വാഹനത്തിന് ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടിയിരിക്കുന്നതെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കിടിലൻ സ്റ്റൈലിംഗും ഫീച്ചറുകളുടെ അതിപ്രസരവും സേഫ്റ്റിയുടെ അങ്ങേയറ്റുവുമെല്ലാമാണ് വൈദ്യുത എസ്‌യുവിയെ ഫേവറീറ്റ് ആക്കുന്നത്. ഒപ്പം സിനിമാക്കാർക്കിടയിലും വലിയ ആരാധകരുള്ള ഇവിയാണ് വോൾവോ C40 റീചാർജ്.

More from DriveSpark

Article Published On: Thursday, May 22, 2025, 15:24 [IST]
English summary
Volvo c40 recharge electric suv gets rs 8 lakh discount offer in may 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X