26 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാം, കുറഞ്ഞ വിലയുള്ള പുത്തൻ ഇലക്‌ട്രിക് എസ്‌യുമായി വോൾവോ ഇന്ത്യ

ഫോറിൻ വണ്ടിക്കമ്പനികൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്. മെർസിഡീസ് ബെൻസിനും ബിഎംഡബ്ല്യുവിനുമെല്ലാം സ്വദേശി ബ്രാൻഡുകളേക്കാൾ ആരാധകരുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന വാഹന നിർമാതാക്കളിൽ ഒരാളായ വോൾവോയും ആഡംബര കാർ വിഭാഗത്തിലെ ജനസമ്മതരാണ്. നിലവിൽ ഇവികളിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തിരിക്കുന്ന കമ്പനി ഇന്ത്യയിലും ഇലക്‌ട്രിക് കാറുകളുടെ വലിയൊരു നിരയെ അണിനിരത്താനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. വോൾവോ ഇതുവരെ പുറത്തിറക്കിയ XC40 റീചാർജ്, C40 റീചാർജ് തുടങ്ങിയ രണ്ട് ഇവികളും രാജ്യത്ത് വലിയ വിജയമായിരുന്നു.

ഇതിനുപിന്നാലെ തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനായി ഇന്ത്യയിലേക്ക് തങ്ങളുടെ മൂന്നാമത്തെ ഇവിയെയും കമ്പനി ഉടൻ പുറത്തിറക്കും. അധികം കാത്തിരുത്തി മുഷിപ്പിക്കാനൊന്നും സ്വീഡിഷ് ബ്രാൻഡ് ഒരുക്കമല്ല കേട്ടോ. 2025 ഓഗസ്റ്റ് ഒന്നിന് ഇന്ത്യയിൽ XC60 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ അടുത്തമാസം തന്നെ EX30 ഇലക്ട്രിക് എസ്‌യുവിയും കമ്പനി അവതരിപ്പിക്കുമെന്നാണ് ഗാഡിവാഡി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Volvo EX30 Electric SUV To Launch In August 2025 What To Expect

അടുത്തിടെ EX30 ഇവി പൊതുനിരത്തിൽ പരീക്ഷണയോട്ടവും നടത്തിയിരുന്നു. വോൾവോയുടെ ആഗോള ഇലക്ട്രിക് ശ്രേണിയിലെ EC40, EX40 എന്നിവയ്ക്ക് താഴെ സ്ഥാനംപിടിച്ചിരിക്കുന്ന മോഡൽ ബ്രാൻഡിന്റെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്‌യുവിയായി മാറും. വിലനിർണയം മത്സരാധിഷ്ഠിതമാക്കുന്നതിന് ഇവി പ്രാദേശികമായി അസംബിൾ ചെയ്യാനാണ് സ്വീഡിഷ് വാഹന നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

ആയതിനാൽ ഏകദേശം 45 ലക്ഷം രൂപയിൽ താഴെ മാത്രമായിരിക്കും പുതിയ വോൾവോ ഇലക്ട്രിക് എസ്‌യുവിക്കായി മുടക്കേണ്ടി വരികയെന്നാണ് നിഗമനം. EX30 ബ്രാൻഡിന്റെ സസ്റ്റെനബിൾ എക്സ്പീരിയൻസ് ആർക്കിടെക്ചർ (SEA) അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര വിപണികളിൽ ഇതിനകം തന്നെ മികച്ച സ്വീകാര്യതയോടെ മോഡൽ വിപണനം ചെയ്യുന്നുമുണ്ട്.

Volvo EX30 Electric SUV To Launch In August 2025 What To Expect

അന്താരാഷ്ട്രതലത്തിൽ എസ്‌യുവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ ബേസ് വേരിയന്റുകളിൽ 51 kWh ബാറ്ററിയാവും ലഭ്യമാവുക. സിംഗിൾ ചാർജിൽ 344 കിലോമീറ്റർ ക്ലെയിം ചെയ്യപ്പെടുന്ന റേഞ്ച് ലഭിക്കുകയും LFP കെമിസ്ട്രി സെല്ലുകൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവിയുടെ ഹൈലൈറ്റ്. അതേസമയം കൂടുതൽ റേഞ്ച് ആഗ്രഹിക്കുന്നവർക്ക് NMC സെല്ലുകളുള്ള 69 kWh പായ്ക്കും എസ്‌യുവിയിൽ സ്വന്തമാക്കാം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വോൾവോ ഓപ്ഷനുകൾ 69 kWh NMC (നിക്കൽ മാംഗനീസ് കൊബാൾട്ട്) ബാറ്ററി പായ്ക്കിലേക്ക് പരിമിതപ്പെടുത്തിയേക്കാമെന്നാണ് വിവരം. റിയർ-വീൽ ഡ്രൈവ്, ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് പതിപ്പുകളും വാഹനത്തിലുണ്ടാവും. ഇലക്ട്രിക് എസ്‌യുവിക്ക് പരമാവധി 427 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതായിരിക്കുമെന്നാണ് കമ്പനി പറയുന്നത്.

Volvo EX30 Electric SUV To Launch In August 2025 What To Expect

സിംഗിൾ ചാർജിൽ വോൾവോ EX30 ഇവിക്ക് 474 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നു. EX90 എസ്‌യുവിയുടെ മിനിയേച്ചർ സ്റ്റൈലാണ് വരാനിരിക്കുന്ന ഇലക്ട്രിക് കാറിനുണ്ടാവുക. ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പരിചിതമായ തോർസ് ഹാമർ ഡേടൈം ലൈറ്റുകൾ, ബ്ലാങ്കഡ്-ഓഫ് ഗ്രിൽ, 20 ഇഞ്ച് എയ്‌റോ ഫോക്കസ്ഡ് വീലുകൾ, പിക്‌സൽ-സ്റ്റൈൽ ടെയിൽ ലാമ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന ഹൈലൈറ്റുകൾ.

ഇന്റീരിയറിന്റെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും കമ്പനി പിശുക്കൊന്നും കാണിച്ചിട്ടില്ലെന്ന് വേണം പറയാൻ. വെർട്ടിക്കലായുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയെല്ലാം ഇവിയിലുണ്ടാവും. ചാർജിംഗിലേക്ക് നോക്കിയാൽ 153 കിലോവാട്ട് വരെ ശേഷിയുള്ള ചാർജറുകൾ ഉപയോഗിച്ചാൽ വോൾവോ EX30 ഇവിയുടെ ബാറ്ററി പായ്ക്ക് 0-80 ശതമാനം വരെ ചാർജ് വെറും 26 മിനിറ്റിനുള്ളിൽ കൈവരിക്കാൻ സാധിക്കും.

More from DriveSpark

Article Published On: Wednesday, July 30, 2025, 8:30 [IST]
English summary
Volvo ex30 electric suv to launch in august 2025 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X