വല്ലാത്ത ചതിയായി പോയി! നല്ല സേഫ്റ്റിയും 14.7 കി.മീ. മൈലേജുമുണ്ടായിരുന്ന കാർ ആരോടും പറയാതെ നിർത്തലാക്കി കമ്പനി

ലോകത്തിലെ ഏറ്റവും സേഫ്റ്റിയുള്ള കാറുകൾ നിർമിക്കുന്ന കമ്പനി എന്ന നിലയിൽ പ്രശസ്‌തരായവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ (Volvo). ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പിരചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ലാത്ത ഈ പേര് ആഡംബര കാർ വിഭാഗത്തിലെ ജർമൻ ശക്തികളോട് മല്ലടിക്കുന്ന പോരാളിയാണ്. മൾട്ടി ആക്‌സിൽ ബസ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോയ്ക്ക് ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനവും മാനുവും നേടിയെടുക്കാനായിട്ടുണ്ടെന്നതാണ് സത്യം. നിലവിൽ ഇലക്‌ട്രിക് കാറുകളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും പെട്രോൾ ഹൈബ്രിഡ് വാഹനങ്ങളും ബ്രാൻഡ് നിരയിലുണ്ട്.

വോൾവോയുടെ കാറുകളെ ഇഷ്‌ടപ്പെടുന്ന ഇന്ത്യക്കാർക്ക് വിഷമമുണ്ടാക്കുന്നൊരു വാർത്തയാണ് ഇപ്പോൾ ബ്രാൻഡിൽ നിന്നും പുറത്തുവരുന്നത്. അതായത് രാജ്യത്തെ തങ്ങളുടെ ആഡംബര സെഡാനായ S90 നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്വീഡിഷ് ബ്രാൻഡ് ഇപ്പോൾ. വോൾവോ നിരയിലെ ഒരേയൊരു സെഡാൻ മോഡലായിരുന്നു ഇത്. അടുത്തിടെ ആഗോളതലത്തിൽ മുഖംമിനുക്കൽ ലഭിച്ച കാർ വരുമെന്ന് കാത്തിരുന്നവർ ഇനി നിരാശപ്പെടേണ്ടി വരും.

Volvo S90 Luxury Sedan Discontinued In India

S90 ഔദ്യോഗികമായി നിർത്തലാക്കിയ വിവരം വോൾവോയുടെ വെബ്സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. രൂപത്തിലും ഭാവത്തിലുമെല്ലാം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാന്തരം ആഡംബര സെഡാനായിരുന്നു ഇത്. ആംഗുലർ ക്രോം സ്ലാറ്റുകളുള്ള വലിയ ഗ്രില്ലും ഹെഡ്‌ലാമ്പുകൾ, മാട്രിക്സ്-ഡിസൈൻ എൽഇഡി ഹെഡ്‌ലൈറ്റ്, സിഗ്നേച്ചർ തോർഹാമർ എൽഇഡി ഡിആർഎല്ലുകൾ എന്നിവയാണ് കാറിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളായി എടുത്ത് പറയാനാവുന്നത്.

ഇതോടൊപ്പം വലിയ ഡയമണ്ട് കട്ട് അലോയ് വീലുകൾ, സ്‌കൾപ്പ്ഡ് ബോണറ്റ്, ഡിആർഎല്ലുകളുടെ അതേ പാറ്റേണുള്ള എൽഇഡി ടെയിൽലൈറ്റുകൾ തുടങ്ങിയ കാര്യങ്ങളും വോൾവോ S90 സെഡാനെ അഴകുറ്റതാക്കുന്ന കാര്യങ്ങളായിരുന്നു. ഇന്റീരിയറിന്റെ കാര്യത്തിലായാലും കക്ഷി അടിപൊളിയായിരുന്നുവെന്ന് വേണം പറയാൻ. സ്നാപ്ഡ്രാഗൺ കോക്ക്പിറ്റ് പ്ലാറ്റ്‌ഫോമിന്റെ പിന്തുണയോടെ വോൾവോയുടെ ന്യൂജെൻ യൂസർ ഇന്റർഫേസാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്.

Volvo S90 Luxury Sedan Discontinued In India

വേഗതയേറിയ പ്രതികരണ സമയം വാഗ്ദാനം ചെയ്യുന്ന ഈ സിസ്റ്റം ഗൂഗിൾ ബിൽറ്റ്-ഇൻ ഉള്ള 11.2 ഇഞ്ച് സെന്റർ ഡിസ്‌പ്ലേയാണ് വാഗ്‌ദാനം ചെയ്‌തത്. ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ സവിശേഷതകൾ സംയോജിപ്പിച്ചിരിക്കുന്നതിനാൽ സംഭവം പ്രായോഗികവുമാണ്. അതേസമയം ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, നാവിഗേഷൻ സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകളും S90 സെഡാൻ സമ്പന്നമായിരുന്നു.

360-ഡിഗ്രി ക്യാമറ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, 19-സ്പീക്കർ 1,400W ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് ഓഡിയോ സിസ്റ്റം, മസാജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ADAS സ്യൂട്ട്, എയർ സസ്‌പെൻഷൻ തുടങ്ങിയ സവിശേഷതകളും വോൾവോയുടെ ആഡംബര സെഡാന്റെ ഭാഗമായിരുന്നു കേട്ടോ. അന്യായ ബിൽഡ് ക്വാളിറ്റിയുടെ വോൾവോ കാറുകളുടെ സേഫ്റ്റിയുടെ കാര്യം പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ.

Volvo S90 Luxury Sedan Discontinued In India

സുരക്ഷ ഇപ്പോഴും മുൻ‌ഗണനയായി തുടരുന്നതിനാൽ വോൾവോയുടെ പൈലറ്റ് അസിസ്റ്റ് സിസ്റ്റം വാഗ്ദാനം വരെ S90 സെഡാനിലുണ്ടായിരുന്നു. ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ സെന്ററിംഗ്, സ്ലോ മൂവിംഗ് ട്രാഫിക്കിൽ ഓട്ടോമേറ്റഡ് ബ്രേക്കിംഗ് എന്നീ ഫീച്ചറുകളാണ് കമ്പനി ഒരുക്കിയിരുന്നത്. യാത്രക്കാരുടെ സംരക്ഷണത്തിനായി റീഇൻഫോഴ്‌സ്‌ഡ് സേഫ്റ്റി കേജും ആക്റ്റീവ് സേഫ്റ്റി ഫീച്ചറുകളും വരെ വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നുണ്ടായിരുന്നു ബ്രാൻഡ്.

വോൾവോ S90 250 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ-സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനോടുകൂടിയാണ് പുറത്തിറക്കിയിരുന്നത്. ഫുള്ളി ലോഡഡ് B5 ട്രിമ്മിൽ മാത്രമായിരുന്നു വാഹനം വാങ്ങാനായിരുന്നതും. 14.7 കിലോമീറ്റർ മൈലേജാണ് കാറിൽ കമ്പനി പറയുന്നത്. പ്രീമിയം S80 സെഡാന് പകരക്കാരനായി 2016-ലാണ് S90 ഇന്ത്യൻ വിപണിയിലെത്തിയത്. അതിനു ശേഷം വലിയ സ്വീകരണമാണ് ഇന്ത്യയിൽ നിന്നും കാറിന് ലഭിച്ചത്. എന്തായാലും പടിയിറക്കം വരും ദിവസങ്ങളിൽ വലിയ ചർച്ചയായേക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, June 21, 2025, 15:00 [IST]
English summary
Volvo s90 luxury sedan discontinued in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X