മണിക്കൂറുകൾക്കുള്ളിൽ ബുക്ക് ചെയ്‌തത് 2.40 ലക്ഷം പേർ, ടെസ്‌ലയെ വരെ ഞെട്ടിച്ച് 835 KM റേഞ്ചുള്ള ഷവോമി എസ്‌യുവി

സ്‌മാർട്ട്ഫോണുകളുടെ ലോകത്ത് വിപ്ലവം സൃഷ്‌ടിച്ചവരാണ് ചൈനീസ് ഭീമൻമാരായ ഷവോമി. കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകളുമായി എത്തി സാധാരണക്കാരുടെ മനംകവർന്ന ബ്രാൻഡ് ലോക വിപണി കാൽക്കീഴിലാക്കിയത് അതിവേഗമായിരുന്നു. നിലവിൽ സാംസങിനും വിവോയ്ക്കുമെല്ലാം പിന്നിലാണെങ്കിലും ഷവോമിയുടെ ഫോണുകളെ ഇന്നും സ്നേഹിക്കുന്നവർ ഏറെയാണ്. മൊബൈൽ ഫോണുകൾ മാത്രമല്ല, വേണ്ടിവന്നാൽ കാറുകളും പണിതിറക്കാനാവുമെന്നും ബ്രാൻഡ് തെളിയിച്ചിട്ടുണ്ട്. അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിയിൽ ചില കിടിലൻ വണ്ടികളിറക്കി പേരെടുക്കാഴ ഷവോമിക്കായിട്ടുണ്ട്. ചൈനീസ് വിപണിയിൽ മാത്രമാണ് നിലവിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഷവോമിയുടെ ഇവികളെക്കുറിച്ചറിയാൻ ആളുകൾക്ക് ഏറെ താത്പര്യമാണ്.

ഷവോമിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ YU7 എസ്‌യുവി (Xiaomi YU7 Electric SUV) ചൈനീസ് കാർ വിപണിയിൽ തരംഗമായിരിക്കുന്ന വിവരവും ഏവരും ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. ഔദ്യോഗിക ബുക്ക് ആരംഭിച്ച് വെറും 18 മണിക്കൂറിനുള്ളിൽ 2.40 ലക്ഷത്തിലധികം ബുക്കിംഗുകൾ വാരിക്കൂട്ടിയാണ് YU7 ചരിത്രത്താളുകളിൽ ഇടംപിടിച്ചിരിക്കുന്നത്.

Xiaomi YU7 Electric SUV

ആദ്യ വാഹനമായ SU7 സെഡാൻ പുറത്തിറക്കി ഒരു വർഷത്തിനു ശേഷംമാണ് പുത്തനൊരു എസ്‌യുവിയുമായി ഷവോമി എത്തിയത്. കാർ ന്യൂസ് ചൈനയുടെ റിപ്പോർട്ടുകൾ പ്രകാരം ലോഞ്ച് ചെയ്ത് ആദ്യ മൂന്ന് മിനിറ്റിനുള്ളിൽ YU7 ഇവിക്കായി 2 ലക്ഷത്തോളം പ്രീ-ഓർഡറുകൾ ലഭിച്ചു. ഒരു മണിക്കൂറിനുള്ളിൽ ആ കണക്ക് 289,000 ആയി ഉയർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതായത് ശരവേഗത്തിലാണ് ഇലക്ട്രിക് എസ്‌യുവി വിറ്റഴിയുന്നതെന്ന് സാരം.

സ്മാർട്ട്‌ഫോണുകൾക്കും കൺസ്യൂമർ ഇലക്ട്രോണിക്‌സിനും പേരുകേട്ട ഒരു കമ്പനി ഇവി നിർമാണത്തിലേക്ക് എത്തിയപ്പോൾ കിട്ടിയ വരവേൽപ്പിൽ മറ്റ് ബ്രാൻഡുകൾ വരെ ഞെട്ടിയിട്ടുണ്ടാവാം. ശരിക്കും സ്വപ്‌നതുല്യം എന്നൊക്കെ പറയാവുന്ന എന്‍ട്രിയാണിത്. 253,500 യുവാനാണ് മോഡലിന്റെ വില വരുന്നത്. അതായത് ഏതാണ്ട് 30 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ.

Xiaomi YU7 Electric SUV

ചൈനീസ് വിപണിയിലെത്തുന്ന ടെസ്‌ല മോഡൽ Y ഇവിയുടെ പ്രാരംഭ വിലയേക്കാൾ ഏകദേശം 10,000 യുവാൻ കുറവാണ് ഷവോമിയുടെ പുത്തൻ ഇലക്ട്രിക് എസ്‌യുവിക്ക്. അങ്ങനെ മിഡ്-പ്രീമിയം ഇവി എസ്‌യുവി വിഭാഗത്തിലെ ആകർഷകമായ ഉൽപ്പന്നമായി മാറാനും YU7 ഇവിക്കാവുന്നുണ്ട്. പോർഷ മകാൻ, ഫെറാറി പുറോസാങ്‌ഗ്വേ പോലുള്ള ഉയർന്ന നിലവാരമുള്ള എസ്‌യുവികളുടെ പ്രകൃതം സ്റ്റൈലിംഗിൽ കാണാനും സാധിക്കും.

സിംഗിൾ-, ഡ്യുവൽ-മോട്ടോർ ഓപ്ഷനുകളിൽ ഷവോമിയുടെ ഇലക്ട്രിക് എസ്‌യുവി ലഭ്യമാണ്. എൻട്രി ലെവൽ വേരിയന്റുകൾ റിയർ-വീൽ ഡ്രൈവിലാണ് പ്രവർത്തിക്കുന്നത്. അതേസമയം ഡ്യുവൽ-മോട്ടോർ വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ് സജ്ജീകരിച്ചിരിക്കുന്നുവെന്നും സ്മാർട്ട്ഫോൺ ബ്രാൻഡി പറയുന്നു. 288kW കരുത്തിൽ പരമാവധി 528 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനുള്ള ശേഷിയും വാഹനത്തിനുണ്ട്.

Xiaomi YU7 Electric SUV

CLTC ടെസ്റ്റ് സൈക്കിൾ അനുസരിച്ച് 96.3kWh ബാറ്ററി പായ്ക്കും റിയർ-വീൽ-ഡ്രൈവുമായി വരുന്ന ഷവോമി YU7 സ്റ്റാൻഡേർഡ് പതിപ്പിന് സിംഗിൾ ചാർജിൽ 835 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. അതേ ബാറ്ററിയുള്ള ഓൾ-വീൽ-ഡ്രൈവ് പ്രോ മോഡലിന് 760 കിലോമീറ്ററാണ് കമ്പനി പറയുന്ന റേഞ്ച്. 101.7kWh വലിയ ബാറ്ററി പായ്ക്ക് ലഭിക്കുന്ന ടോപ്പ്-ഓഫ്-ദി-ലൈൻ AWD മാക്സിന് 770 കിലോമീറ്റർ റേഞ്ചും ലഭിക്കും.

ഷവോമിയുടെ വരവും സ്വീകാര്യതയും ടെസ്‌ലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ലോക ഇലക്ട്രിക് വാഹന വിപണിയിലെ കറുത്ത കുതിരകളാവാൻ ഷവോമിക്ക് സാധിക്കുമെന്ന വിലയിരുത്തലുകളും നടക്കുന്നുണ്ട്. ഇനി ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് ഷവോമിയുടെ ഇലക്ട്രിക് കാറുകൾ എത്തുമോയെന്ന വാഹനപ്രേമികളുടെ ചോദ്യത്തിന് ആർക്കും കൃത്യമായൊരു ഉത്തരം നൽകാനുമാവില്ല.

More from DriveSpark

Article Published On: Wednesday, July 9, 2025, 10:04 [IST]
English summary
Xiaomi yu7 electric suv clocked 2 40 lakh bookings in just 18 hours
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X