നാളെ ഉച്ചയ്ക്ക് ബുക്കിംഗ് തുടങ്ങും, സിനിമക്കാരും ബിസിനസുകാരും ഈ വണ്ടി വാങ്ങാൻ ഇനി വരി നിൽക്കും
ആഡംബര കാറുകളുടെ സുൽത്താൻമാരാണ് ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. മെർസിഡീസ് ബെൻസ് എന്ന് പറയുമ്പോഴേ വണ്ടിഭ്രാന്തൻമാരുടെ മനസിൽ യാദൃശ്ചികമായി ഈയൊരു പേരും കടന്നുവരുന്നതായിരിക്കും. കഴിഞ്ഞ വർഷങ്ങളിലേത് പോലെ തന്നെ 2026 കലണ്ടർ വർഷത്തിലും പുതുമോഡലുകൾ സമ്പന്നമാക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതിനായി X3 30 xDrive M സ്പോർട്ട് പ്രോ എന്ന പുത്തൻ കാറിനെ ഇന്ത്യക്കായി അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളെല്ലാം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് ബിഎംഡബ്ല്യു. ലക്ഷ്വറി എസ്‌യുവിയെ 2026 ഫെബ്രുവരി 16-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും.
ഇതിന് മുന്നോടിയായി വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്ക് ബിഎംഡബ്ല്യു X3 30 xDrive M സ്പോർട്ട് പ്രോ നാളെ മുതൽ ബുക്ക് ചെയ്യാം. കമ്പനിയുടെ അംഗീകൃത ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെയാണ് എസ്‌യുവിക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിക്കുന്നത്. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാൻ്റിൽ പ്രാദേശികമായാണ് ഈ പ്രീമിയം എസ്‌യുവി പണികഴിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ബിഎംഡബ്ല്യുവിൻ്റെ മിഡ്-സൈസ് ആഡംബര എസ്‌യുവിയായ X3-യുടെ ഈ പുതിയ പതിപ്പ് ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പാവുമെന്നാണ് ജർമൻ ബ്രാൻഡ് പറയുന്നത്. X3 30 xDrive M സ്‌പോർട് പ്രൊഫഷണൽ സ്‌പെസിഫിക്കേഷനിൽ മാത്രമായാവും ലഭ്യമാവുക. ഗണ്യമായ മെക്കാനിക്കൽ അപ്‌ഗ്രേഡിനൊപ്പം ഒരു പുതിയ സ്റ്റൈലിംഗ് ഐഡൻ്റിറ്റിയും കൊണ്ടുവരുന്നു. ബിഎംഡബ്ല്യു 30 xDrive മോഡലിൻ്റെ എഞ്ചിനിലും കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്.
അങ്ങനെ പവറിലും ടോർക്കിലും ശ്രദ്ധേയമായ മാറ്റവും സംഭവിച്ചിട്ടുണ്ട്. അങ്ങനെ X3 30 xDrive M സ്പോർട് പ്രോ മുമ്പത്തേക്കാൾ ശക്തമായ ആക്സിലറേഷനും കൂടുതൽ ആകർഷകമായ ഡ്രൈവിംഗും വാഗ്ദാനം ചെയ്യുന്നു. എക്സ്റ്റീരിയർ ഡിസൈനിലേക്ക് വന്നാൽ പുതിയ ബിഎംഡബ്ല്യു ലക്ഷ്വറി എസ്‌യുവി പുനർനിർമ്മിച്ച സ്റ്റൈലിംഗാണ് ഉൾക്കൊള്ളുന്നത്. ഏറ്റവും പുതിയ ആവർത്തനം M സ്പോർട്ട് പ്രോ പാക്കേജിൽ ഹൈലൈറ്റ് ചെയ്ത ഡിസൈൻ ഭാഷ്യമാണ് നേടിയിരിക്കുന്നത്.
റോഡ് പ്രസൻസ് വർധിപ്പിക്കുന്ന ഇലുമിനേറ്റഡ് കിഡ്‌നി ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം. മെലിഞ്ഞ ഹെഡ്‌ലൈറ്റുകൾക്കും സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകൾക്കും ഇടയിലാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത് എന്നതും കാഴ്ച്ചയിൽ സൌന്ദര്യം കൂട്ടുന്നുണ്ട്. അലോയ് വീലുകളുടെ വലിപ്പം 19 ഇഞ്ചിൽ നിന്ന് ആരംഭിച്ച് 21 ഇഞ്ച് വരെ ഇഷ്‌ടത്തിനനുസരിച്ച് ഉടമകൾക്ക് തെരഞ്ഞെടുക്കാനും സാധിക്കുന്നതാണ്.
ഒരു ആഡംബര കാറിൽ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ X3 30 xDrive M സ്‌പോർട് പ്രോ പ്രീമിയം മെറ്റീരിയലുകളുമായിട്ടാവും വിപണനത്തിന് എത്തുക. അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഹാർമൻ/കാർഡൺ സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഇൻ്റീരിയർ ക്യാമറ, സൺബ്ലൈൻഡുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ ബിഎംഡബ്ല്യുവിൻ്റെ പുത്തൻ എസ്‌യുവിയിലുണ്ടാവും.
48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ചേർന്ന് പ്രവർത്തിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു X3 30 xDrive M സ്പോർട് പ്രോ എസ്‌യുവിയുടെ ഹൃദയം. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 255 bhp പവറിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ്. ബിഎംഡബ്ല്യുവിൻ്റെ X ഡ്രൈവ് AWD സിസ്റ്റം വഴി എഞ്ചിൻ നാല് വീലുകളിലേക്കും പവർ കൈമാറുകയും ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








