ഇപ്പോഴുള്ളതിലും വില കുറയ്ക്കും, 320 KM റേഞ്ചുള്ള ഇലക്‌ട്രിക് കാറിന് പുത്തൻ മോഡൽ വരുന്നു; പണി ടിയാഗോ ഇവിക്ക്

ഇന്ത്യയിൽ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ ഇഴഞ്ഞുനീങ്ങുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. അതിഗംഭീരമായ വാഹനങ്ങൾ വിദേശ രാജ്യങ്ങളിൽ പുറത്തിറക്കി വെന്നിക്കൊടി പാറിച്ച കമ്പനിക്ക് ഇവിടെ മാത്രം പ്രതീക്ഷിച്ച ഫലമുണ്ടാക്കാനാവാതെ പോയതിന്റെ പ്രധാന കാരണം ഇന്ത്യക്കാരെ അണ്ടർഎസ്റ്റിമേറ്റ് ചെയ്‌തുവെന്നതാണ്. വിട്ടുവീഴ്ച്ചകൾ വരുത്തി കുറഞ്ഞ വിലയ്ക്ക് എസ്‌യുവികൾ വിറ്റഴിക്കാൻ തുനിഞ്ഞ ഐഡിയ പൊട്ടിച്ച് കൈയിൽ കൊടുത്തപ്പോൾ സിട്രൺ അന്തംവിട്ടിട്ടുണ്ടാവണം. പിന്നീട് നന്നാവാനുള്ള ശ്രമങ്ങളും ആരംഭിച്ച ബ്രാൻഡ് തങ്ങളുടെ മോഡലുകളെ തരക്കേടില്ലാത്ത രീതിയിൽ മികച്ചതാക്കിയാണ് ഇപ്പോൾ പുറത്തിറക്കുന്നത്. X സീരീസ് എത്തിയതോടെ കൂടുതൽ ഫീച്ചറുകളും കാറുകളിലേക്ക് എത്തി.

പെട്രോൾ കാറുകളുടെ കച്ചോടം അങ്ങനെ പതിയെ ഉയർത്താൻ ശ്രമിക്കുന്ന സിട്രൺ ഇനി ഇലക്ട്രിക് വാഹന രംഗത്തേക്കും കൂടി കൂടുതൽ ശ്രദ്ധകൊടുക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 2026 മോഡൽ eC3 X ഇവി പുറത്തിറക്കാനുള്ള തയാറെടുപ്പുകളെല്ലാം ആരംഭിച്ചിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ. അതും മറ്റ് ICE മോഡലുകളിൽ നടപ്പിലാക്കിയത് പോലെ പ്രാരംഭ വിലയിൽ ഗണ്യമായ കുറവ് വരുത്തിക്കൊണ്ടാവും സിട്രൺ ഇലക്ട്രിക് ഹാച്ച്ബാക്കിനെ അവതരിപ്പിക്കുകയെന്നാണ് സൂചന.

2026 Citroen eC3 X Electric Hatchback Launching Soon In India With Lower Price

നിലവിൽ സിട്രൺ eC3 ഹാച്ചിന് 12.90 ലക്ഷം രൂപയിൽ നിന്നാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മിക്കവാറും eC3X ഇവിയുടെ വില 12 ലക്ഷത്തിന് താഴേക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെട്രോൾ മോഡലിലെന്നപോലെ ഇന്റീരിയർ പുതുക്കിപ്പണിയുമെന്ന് പ്രതീക്ഷിക്കാം. eC3 X മോഡലിന്റെ ഡാഷ്‌ബോർഡിനും സീറ്റുകൾക്കും കൂടുതൽ പ്രീമിയം ലെതറെറ്റ് ട്രിം ഉണ്ടായിരിക്കും.

സീറ്റുകൾക്ക് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകളും ലഭിക്കുന്നതായിരിക്കും. എന്നാൽ ഇപ്പോഴുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. സേഫ്റ്റിയുടെ കാര്യത്തിലും പുതിയ ഇലക്ട്രിക് കാർ മാറ്റങ്ങൾ വരുത്തുമെന്ന് തന്നെ കരുതാം. 6 എയർബാഗ്, യർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി എത്തിയേക്കും. നിലവിൽ സ്റ്റാൻഡേർഡ് എന്ന നിലയിൽ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും ഇബിഡി ഉള്ള എബിഎസ് ബ്രേക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.

2026 Citroen eC3 X Electric Hatchback Launching Soon In India With Lower Price

എക്സ്റ്റീരിയർ ഡിസൈനിൽ വലിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെങ്കിലും പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകളും മോടികൂട്ടാൻ എത്തിയേക്കും. ഇനി കാറിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ യാതൊരുവിധ പരിഷ്ക്കാരങ്ങളും ഇലക്‌ട്രിക് കാറിൽ വരുത്തിയേക്കില്ല. 56 bhp പവറിൽ പരമാവധി 143 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സിംഗിൾ മോട്ടോർ സജ്ജീകരണത്തോടു കൂടിയ 29.2kWh ബാറ്ററി പായ്ക്കാണ് സിട്രൺ eC3 ഇവിക്ക് തുടിപ്പേകുന്നത്.

പൂർണമായി ചാർജ് ചെയ്താൽ ഏകദേശം 320 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഇലക്ട്രിക് ഹാച്ച്ബാക്കിനാവും. പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ 6.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം പരമാവധി വേഗം 107 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് കാറിന് റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയും ഇക്കോ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും ലഭ്യമാണ്.

2026 Citroen eC3 X Electric Hatchback Launching Soon In India With Lower Price

ചാർജിംഗിലേക്ക് നോക്കിയാൽ ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 57 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാൻ ഇവിക്കാവും. 3.3 kW എസി ഓൺബോർഡ് ചാർജറിന് CCS2 ഫാസ്റ്റ് ചാർജിംഗിനും കഴിയും. സാധാരണ ഹോം ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം റീചാർജ് ചെയ്യാൻ പത്തര മണിക്കൂർ സമയം വേണ്ടിവരും. ഇന്ത്യൻ വിപണിയിൽ ടാറ്റ ടിയാഗോ ഇവി, ടാറ്റ പഞ്ച് ഇവി പോലുള്ള മിടുക്കൻമാരുമായാണ് സിട്രൺ eC3 X മത്സരിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Thursday, June 4, 2026, 6:00 [IST]
English summary
2026 citroen ec3 x electric hatchback launching soon in india with lower price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X