അവതരിക്കാൻ മണിക്കൂറുകൾ മാത്രം, സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ സിറ്റിയുടെ സുന്ദരരൂപം
ഒരുകാലത്ത് സെഡാനുകളുടെ രാജാവായി അറിയപ്പെട്ടിരുന്ന കാറായിരുന്നു ഹോണ്ട സിറ്റി. കിടിലൻ യാത്രാസുഖം, നല്ല ഡ്രൈവിംഗ് എക്സ്പീരിയൻസ്, മികച്ച ബിൽഡ് ക്വാളിറ്റി അങ്ങനെ നിരവധി ഘടകങ്ങൾ ഒന്നിച്ചെത്തുന്ന മോഡലിനെ ഇന്ത്യക്കാർ നെഞ്ചിലേറ്റിയാണ് നടന്നിരുന്നത്. സിറ്റിയിൽ വന്നിറങ്ങിയാൽ വല്ലാത്തൊരു ബഹുമാനവും ലഭിച്ചിരുന്നതിനാൽ പലരും ഇതിനെ ഒരു സ്റ്റാറ്റസ് സിമ്പലായാണ് കണ്ടിരുന്നത്. എസ്‌യുവികളുടെ വരവോടെ പ്രതാപം കുറഞ്ഞുവെങ്കിലും ഇപ്പോഴും വിപണിയിൽ ശക്തിയായ സാന്നിധ്യമാണ് സിറ്റി എന്ന സി-സെഗ്മെന്റ് സെഡാൻ. ക്ഷയിച്ചുപോയ പവർ വീണ്ടെടുക്കാൻ ഇപ്പോഴിതാ പുതുരൂപത്തിൽ ഉഗ്രപ്രതാപിയായി എത്താൻ ഒരുങ്ങിയിരിക്കുകയാണ് വാഹനം.
ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പുത്തൻ ഹോണ്ട സിറ്റിയുടെ സുന്ദരരൂപം ഇന്റർനെറ്റിലാകെ വൈറലായിരിക്കുകയാണ്. പഴയ മോഡലിൽ നിന്നും വമ്പൻ മാറ്റങ്ങളോടെ എത്തുന്ന കാർ ശരിക്കും ലക്ഷ്വറി ഫീലിൽ പുത്തൻ സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. മെയ് 22-നാണ് അഞ്ചാം തലമുറയുടെ രണ്ടാം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഔദ്യോഗികമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

ഡീലർഷിപ്പുകളിൽ ഇതിനോടകം എത്തിയിരിക്കുന്ന മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ഹോണ്ട സിറ്റിക്ക് കൂടുതൽ സ്ലീക്കും സ്പോർട്ടിയറുമായ മുൻവശമാണുള്ളത്. ഇന്ത്യയിലേക്ക് പോകുന്ന ഹോണ്ട പ്രോലോഗ്, ഹോണ്ട അക്കോർഡ് തുടങ്ങിയ ആഗോള മോഡലുകളുടെ സ്റ്റൈൽ കടമെടുത്താണ് സെഡാൻ ഇപ്പോൾ ഡിസൈൻ ചെയ്‌തിരിക്കുന്നത്.
ഹെഡ്‌ലാമ്പുകൾ, ഗ്രില്ലുകൾ, ബമ്പറുകൾ എന്നിവ മാത്രമല്ല ഹുഡും ഹോണ്ട പൂർണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമായിട്ടുണ്ട്. ഹെഡ്‌ലാമ്പുകൾ കൂടുതൽ മെലിഞ്ഞതും കൂടുതൽ സ്പോർട്ടിയറുമായാണ് എത്തുന്നത്. ഇതിന് മുകളിലായി പുതിയ സ്പ്ലിറ്റ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇടംപിടിച്ചിട്ടുണ്ടേ. ട്രെൻഡിനനുസരിച്ച് ഹെഡ്‌ലാമ്പുകൾക്കിടയിൽ ഒരു ലൈറ്റ് ബാൻഡ് ഹോണ്ട അവതരിപ്പിച്ചു. അതായത് ഉടായിപ്പ് മുഖംമിനുക്കലിന് പകരം ജാപ്പനീസ് വാഹന നിർമാതാക്കൾ നല്ലതുപോലെ പണിയെടുത്തിട്ടുണ്ടെന്ന് സാരം.

ബ്രാൻഡ് ലോഗോ റേഡിയേറ്റർ ഗ്രില്ലിന് പകരം ഹുഡിന്റെ മുൻവശത്തെ അരികിലാണ് ഇപ്പോൾ സ്ഥിതിചെയ്യുന്നത്. ഫ്രണ്ട് ബമ്പറും ലോവർ എയർ ഇൻടേക്കും പുതിയ ഡിസൈനിലാണ് വരുന്നത്. അതേസമയം ഫ്രണ്ട് ഫോഗ് ലാമ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. വശക്കഴ്ച്ചയിൽ 2026 ഹോണ്ട സിറ്റിയിൽ പോർട്ടി ഡിസൈനിൽ ഒരുക്കിയ 16 ഇഞ്ച് അലോയ് വീലുകളാണ് എറിച്ചുനിൽക്കുന്നത്. പിൻഭാഗത്ത് ടെയിൽ ലാമ്പിലെ നവീകരണവും നന്നായിട്ടുണ്ട്.
സ്പ്ലിറ്റ് എ-ആകൃതിയിലുള്ള ഗ്രിൽ പോലുള്ള കട്ടൗട്ടുള്ള പുതിയ ബമ്പറിൽ ഹണികോമ്പ് ആകൃതിയിലുള്ള പാറ്റേൺ കൊടുത്തിരിക്കുന്നതും മനോഹരമാണ്. ഇത് മുൻവശത്തെ സ്റ്റൈലിംഗിനെ അനുകരിക്കുന്ന തരത്തിലാണ് വരുന്നത്. അങ്ങനെ എക്സ്റ്റീരിയർ മുമ്പത്തേതിനേക്കാൾ ആകർഷകമാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. പുറംമോടി പോലെ പുതിയ സിറ്റിയുടെ അകത്തളത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം.

സെന്റർ കൺസോൾ പരിക്കരിച്ചുവെങ്കിലും പഴയ മോഡലിനെ ഏറെക്കുറെ സമാനമാണ് കാര്യങ്ങൾ. കപ്പ് ഹോൾഡറുകൾ ഗിയർ സെലക്ടറിന് മുന്നിലാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. ത്രീ-സ്റ്റെപ്പ് വെന്റിലേഷനും പുതിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ് എന്നിവയും പുതിയതാണ്. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയതിൽ 360 ഡിഗ്രി ക്യാമറ സിസ്റ്റം ഉണ്ട്.
ഇത് പാർക്കിംഗ് വളരെ എളുപ്പവും സുരക്ഷിതവുമാക്കും. 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ തന്നെയാവും കാറിന് തുടിപ്പേകാൻ എത്തുക. 1.5 ലിറ്റർ പെട്രോൾ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് വേരിയന്റിനും സെഡാനിലുണ്ടാവും. പെർഫോമൻസ് കണക്കുകളും സമാനമായിരിക്കുമെന്നതിനാൽ സംഭവം കളറാവും.


Click it and Unblock the Notifications