ഇനി ക്ലച്ചിൻ്റെ ശല്യം ഇവിടുണ്ടാവില്ല, പുതിയ ഹൈലാൻഡർ ഇനി സുഖമായി ഓടിച്ച് നടക്കാം; കിടിലൻ മാറ്റവുമായി Isuzu

മഹീന്ദ്രയും ടാറ്റയുമെല്ലാം ഒരുപോലെ പരാജയപ്പെട്ടുപോയ സെഗ്മെൻ്റായിരുന്നു ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാതിരുന്ന തരത്തിലുള്ള ഇവ സ്വന്തമാക്കാനും ഒരിടയ്ക്ക് ആളുകളുണ്ടായിരുന്നില്ല. എന്നാൽ ഇതിനെല്ലാം അന്ത്യം കുറിച്ച് ഇത്തരം യൂട്ടിലിറ്റി വാഹനങ്ങളെ ഹിറ്റാക്കിയത് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസുവായിരുന്നു. ഡി-മാക്‌സ് വി-ക്രോസ് പിക്കപ്പിലൂടെ രാജ്യത്ത് പുതിയൊരു ട്രെൻഡ് തന്നെ സെറ്റുചെയ്യാൻ അതിവേഗം ഇവർക്കായി. പിന്നീട് ടൊയോട്ട ഹൈലക്‌സിനെ കൊണ്ടുവരാൻ കാരണമായതും ഇസൂസു തന്നെയായിരുന്നുവെന്ന് പറയാം. ഇക്കഴിഞ്ഞ ദിവസം വി-ക്രോസിന്റെ 2026 മോഡലിനേയും ആഭ്യന്തര വിപണിയിൽ കമ്പനി അവതരിപ്പിക്കുകയുണ്ടായി.

പുത്തൻ 2026 മോഡൽ ഡി-മാക്‌സ് വി-ക്രോസ് അവതരിപ്പിച്ചതിന് പുറമെ ഇസൂസു ഇന്ത്യ ഡി-മാക്സ് ഹൈ-ലാൻഡറിൻ്റെ പുതുമോഡലും വിപണിയിലെത്തിച്ചിരിക്കുകയാണ്. വി-ക്രോസ് പിക്കപ്പിൻ്റെ കൂടുതൽ ബേസിക് പതിപ്പാണ് ഹൈ-ലാൻഡർ. എന്നാൽ മുൻഗാമിയെ അപേക്ഷിച്ച് ഇപ്പോൾ ഫീച്ചറുകളുടെ കാര്യത്തിൽ വളരെയധികം കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

2026 Isuzu D-Max Hi-Lander Launched With Automatic Gearbox

കൂടാതെ ആദ്യമായി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ ഇസൂസു ഡി-മാക്‌സ് ഹൈലാൻഡർ വിപണിയിൽ എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട് കേട്ടോ. 21.05 ലക്ഷം രൂപ മുതൽ 23.88 ലക്ഷം രൂപ വരെയാണ് 2026 മോഡൽ ഹൈ-ലാൻഡറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഡിസൈനെല്ലാം പഴയപടി തുടരുകയാണെങ്കിലും കൂടുതൽ പ്രായോഗികമായ ഫീച്ചറുകൾ പിക്കപ്പിലേക്ക് എത്തുവെന്നതാണ് പ്രത്യേകത.

ഫീച്ചർ അപ്‌ഡേറ്റുകളിലേക്ക് നീങ്ങുമ്പോൾ ഹൈ-ലാൻഡറിൽ ഇപ്പോൾ ഒരു ബേസ് V-ക്രോസിന് സമാനമായ സവിശേഷതകൾ കുത്തിനിറച്ചാണ് വിപണനത്തിന് എത്തുന്നത്.അതായത് ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽിഡി ടെയിൽ ലാമ്പുകൾ, ഓട്ടോമാറ്റിക് വേരിയൻ്റിൽ ക്രൂയിസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്.

2026 Isuzu D-Max Hi-Lander Launched With Automatic Gearbox

കൂടാതെ ഇലക്ട്രിക് അഡ്ജസ്റ്റ്, ഫോൾഡിംഗ് വിംഗ് മിററുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ് എന്നിവയും ഇസൂസു ഡി-മാക്‌സ് ഹൈലാൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. സേഫ്റ്റിയുടെ കാര്യത്തിലും മുൻപതിപ്പിനേക്കാൾ മിടുക്കനായിട്ടുണ്ട് 2026 മോഡൽ. റിവേഴ്‌സ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയെല്ലാമാണ് നിലവിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.

മുമ്പത്തെപ്പോലെ ഹൈ-ലാൻഡറിൽ സ്റ്റാൻഡേർഡായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ മാത്രമാണ് ലഭിക്കുന്നത് എന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ഏറ്റവും വലിയ അപ്‌ഡേറ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ്റെ കൂട്ടിച്ചേർക്കലാണ്. പഴയ വി-ക്രോസിൻ്റെ 4x2 ഓട്ടോമാറ്റിക് ഓപ്ഷൻ ഇസൂസു പ്രധാനമായും ഹൈ-ലാൻഡറിലേക്ക് മാറ്റിയെന്ന് പറയുന്നതാവും ശരി.

2026 Isuzu D-Max Hi-Lander Launched With Automatic Gearbox

1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് 2026 ഇസൂസു ഡി-മാക്‌സ് ഹൈലാൻഡറിന് തുടിപ്പേകുന്നത്. ഇത് 161 bhp കരുത്തിൽ പരമാവധി 360 Nm ടോർക്ക് വരെ നിർമിക്കാൻ യോഗ്യമാണ്. ഇപ്പോൾ വി-ക്രോസിലേതുപോലെ ഒരു ഐഡിൽ സ്റ്റോപ്പ് സ്റ്റാർട്ട് സിസ്റ്റവും ഉണ്ടെന്നതിനാൽ വണ്ടി കൂടുതൽ കാര്യക്ഷമമായിട്ടുണ്ടെന്ന് പറയാം. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന് പുറമെ മുമ്പത്തെപ്പോലെ തന്നെ വാങ്ങുന്നവർക്ക് ഇപ്പോഴും 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള ഹൈ-ലാൻഡറും തെരഞ്ഞെടുക്കാനാവും കേട്ടോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 24, 2026, 13:00 [IST]
English summary
2026 isuzu d max hi lander launched with automatic gearbox price starts from rs 21 05 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X