ഫോർച്യൂണറിനെക്കാളും സൗകര്യം, പിന്നിലേക്ക് കയറാനും ഇറങ്ങാനും ഈസി, 7-സീറ്റർ എസ്‌യുവിക്ക് പുതിയ മാറ്റങ്ങൾ

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ തലതൊട്ടപ്പൻമാരാണെങ്കിലും ഇന്ത്യയിൽ മാത്രം കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാനാവാതെ ഇഴയുകയാണ് ജീപ്പ്. ഓവർ പ്രൈസോ, മെയിൻ്റനെൻസ് ചെയ്‌ത് കൊണ്ടുനടക്കാനുള്ള ചെലവോ എന്താണ് ഇതിന് പിന്നിലുള്ള പ്രധാന കാരണമെന്ന് കമ്പനിക്ക് പോലും ഇതുവരെ മനസിലാക്കിയെടുക്കാൻ സാധിച്ചിട്ടില്ല. എങ്കിലും ഇന്ത്യക്കാരെ എങ്ങനെയും ചാക്കിലാക്കാനുള്ള നിരന്തര പരിശ്രമവുമായി അമേരിക്കൻ വാഹന നിർമാതാക്കൾ മുമ്പോട്ട് പോവുകയാണ്. അതിൻ്റെ ഭാഗമായിതാ അപ്‌ഡേറ്റ് ചെയ്ത 2026 മോഡൽ മെറിഡിയൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മൂന്ന് നിര ലേഔട്ടിൽ പ്രായോഗിക മെച്ചപ്പെടുത്തലുകളോടെയാണ് എസ്‌യുവി വിപണനത്തിന് എത്തിയിക്കുന്നത്.

ഏറ്റവും പുതിയ മോഡൽ ഇയർ അപ്‌ഡേറ്റിൽ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ സ്ലൈഡിംഗ് സെക്കൻഡ് റോ സീറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജീപ്പ് പറയുന്നു. ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടെയ്‌റോൺ എന്നിവയുമായി മത്സരിക്കുന്ന പുത്തൻ ജീപ്പ് മെറിഡിയൻ എസ്‌യുവിക്ക് 30.01 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് സെഗ്മെൻ്റിലെ താങ്ങാനാവുന്ന മോഡലുകളിൽ ഒന്നാണിതെന്ന് സാരം.

2026 Jeep Meridian Launched With New Updates

2026 ജീപ്പ് മെറിഡിയൻ ലിമിറ്റഡ്, ഓവർലാൻഡ് ട്രിമ്മുകളിലാണ് സെക്കൻഡ് റോ സ്ലൈഡിംഗ് സീറ്റുകൾ ചേർത്തിരിക്കുന്നത്. പുതിയ സീറ്റിംഗ് സജ്ജീകരണം 140 mm വരെ സ്ലൈഡ് ചെയ്യാൻ അനുവദിക്കും. അതുവഴി രണ്ടാമത്തെയും മൂന്നാമത്തെയും നിരയിലെ യാത്രക്കാർക്ക് ലെഗ് റൂം മെച്ചപ്പെടുത്തുന്നതിനോ അധിക ലഗേജ് സ്ഥലം സ്വതന്ത്രമാക്കുന്നതിനോ സാധിക്കും. ശരിക്കും ഇത് വല്ലാത്ത പ്രായോഗികതയാവും മെറിഡിയന് സമ്മാനിക്കുക.

40:60 സ്പ്ലിറ്റ് സീറ്റായതിനാൽ രണ്ടാം നിരയിൽ ചെറിയ ഭാഗത്തിന് 310 mm വരെയും വലിയ ഭാഗത്തിന് 290 mm വരെയും സ്ലൈഡിംഗ് ട്രാവൽ വാഗ്ദാനം ചെയ്യാനാവുമെന്നാണ് ജീപ്പ് പറയുന്നത്. കൂടാതെ മൂന്നാം നിരയിലേക്കുള്ള പ്രവേശനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് 33 ഡിഗ്രി ഫോർവേഡ് ടിൽറ്റും നൽകുന്നു. സുരക്ഷാ ആവശ്യകതകൾ നിറവേറ്റിക്കൊണ്ട് തന്നെ മികച്ച സപ്പോർട്ട് നൽകുന്നതിനായി സൃഷ്ടിച്ചിരിക്കുന്ന രണ്ടാം നിര ഇപ്പോൾ 12-ഡിഗ്രി റീക്ലൈനിനൊപ്പം 23-ഡിഗ്രി ടോർസോ ആംഗിളും വാഗ്ദാനം ചെയ്യുന്നുണ്ട്.

2026 Jeep Meridian Launched With New Updates

ഈ അപ്‌ഡേറ്റുകൾ മാറ്റി നിർത്തിയാൽ ജീപ്പ് മെറിഡിയനകത്തെ മൊത്തത്തിലുള്ള ഡിസൈനും ക്യാബിൻ ലേഔട്ടും പഴയപടി തുടരുകയാണ്. ജീപ്പിൻ്റെ സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങളായ സെവൻ-സ്ലോട്ട് ഗ്രിൽ, എൽഇഡി ലൈറ്റിംഗ് എന്നിവ കമാൻഡിംഗ് റോഡ് സാന്നിധ്യം പ്രാപ്തമാക്കുന്നതിലൂടെ സെഗ്മെൻ്റിൽ വേറിട്ടുനിൽക്കാനും വാഹനത്തിനാവുന്നുണ്ട്. ഇനി അകത്തേക്ക് കയറിയാൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉപയോഗിച്ച് എസ്‌യുവി അതിൻ്റെ പ്രീമിയം ആകർഷണം നിലനിർത്തുകയും ചെയ്‌തിട്ടുണ്ടേ.

ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയാണ് മെറിഡിയനെ മിടുക്കനാക്കുന്നത്. ഇതോടൊപ്പം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും 7 സീറ്റർ എസ്‌യുവിയിലുണ്ട്.

2026 Jeep Meridian Launched With New Updates

ജീപ്പിൻ്റെ യുകണക്ട് കണക്റ്റഡ് കാർ പ്ലാറ്റ്‌ഫോം റിമോട്ട് ഫംഗ്ഷനുകളും റിയൽ ടൈം വെഹിക്കിൾ ഡയഗ്നോസ്റ്റിക്സും ഉൾപ്പെടെ 30-ലധികം കണക്റ്റഡ് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 2026 ജീപ്പ് മെറിഡിയൻ 70-ലധികം ആക്റ്റീവ്, പാസീവ് സേഫ്റ്റി ഫീച്ചറുകളുമുണ്ട് കേട്ടോ. തിരഞ്ഞെടുത്ത വകഭേദങ്ങളിൽ ADAS ടെക്കുമുണ്ട്. 2.0 ലിറ്റർ ടർബോചാർജ്ഡ് ഫോർ-സിലിണ്ടർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

6 സ്പീഡ് മാനുവൽ, 9 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 170 bhp കരുത്തിൽ പരമാവധി പവറും 350 എൻഎം പീക്ക് ടോർക്കും നൽകാനാവും. സെലക്ട്-ടെറൈൻ 4×4 സിസ്റ്റവും എസ്‌യുവിയുടെ ഭാഗമാണ്. 16.25 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി മെറിഡിയനിൽ അവകാശപ്പെടുന്നത്. 2026 മോഡൽ ഇപ്പോൾ ഇന്ത്യയിലെ ജീപ്പ് ഡീലർഷിപ്പുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, January 21, 2026, 15:11 [IST]
English summary
2026 jeep meridian launched with new updates details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X