ഡീസൽ ഓട്ടോമാറ്റിക് എസ്‌യുവി ഇനി 9.77 ലക്ഷത്തിന് കിട്ടും, കൊറിയൻ എസ്‌യുവിയിലേക്ക് പുതിയ വേരിയൻ്റുകൾ

ഏറ്റവും മത്സരാധിഷ്ഠിതമായ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ കിയയുടെ അഡ്രസാണ് സോനെറ്റ് (Kia Sonet). സെൽറ്റോസിൻ്റെ മഹാവിജയത്തിന് ശേഷം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുറത്തിറക്കിയ മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ എന്ന പ്രത്യേകതയോടെയെത്തിയ ഈ മിടുക്കൻ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ച്ചയാണ് ഇപ്പോഴും കാണാനാവുന്നത്. അതിഗംഭീര ഡിസൈനും മോഡേൺ ഫീച്ചറുകളും നല്ല മൈലേജുമെല്ലാം തരുന്ന സോനെറ്റിനെ ആളുകൾ ഇഷ്‌ടപ്പെടാനുള്ള മറ്റൊരു പ്രധാന കാരണമാണ് അടിക്കടി മോഡലിലേക്ക് കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങൾ. അത്തരത്തിലൊരു പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് സോനെറ്റ് ഇപ്പോൾ.

എസ്‌യുവിയുടെ 2026 മോഡൽ ഇയർ പതിപ്പുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സോനെറ്റിൻ്റെ ശ്രേണിയിലുടനീളം ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുടെ ലഭ്യത വിപുലീകരിച്ചതാണ് ഇതിലെ പ്രധാന മാറ്റം. ഏറ്റവും പുതിയ പരിഷ്ക്കരണത്തോടെ കോംപാക്‌ട് എസ്‌യുവി ഇപ്പോൾ ഡീസൽ ഓട്ടോമാറ്റിക്, ടർബോ പെട്രോൾ ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവ 10 ലക്ഷം രൂപയിൽ താഴെ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

2026 Kia Sonet Launched With Affordable Diesel Automatic Variants

അതായത് 10 ലക്ഷം രൂപയിൽ താഴെ വിലയിൽ നല്ലൊരു ഓട്ടോമാറ്റിക് എസ്‌യുവി തിരയുന്നവർക്ക് നേരേ കിയ ഷോറൂമിലേക്ക് വണ്ടിയെടുക്കാമെന്ന് ചുരുക്കം. അതും ഡീസൽ ഓട്ടോമാറ്റിക് ഈ വിലയ്ക്ക് കിട്ടുമ്പോൾ ഇന്ത്യക്കാർ വാങ്ങാനായി വരിനിൽക്കുമെന്ന് തന്നെയാണ് വിശ്വാസം. അതിനാൽ കിയ സോനെറ്റിൻ്റെ 2026 മോഡൽ ഇയറിലേക്ക് 1.5 ലിറ്റർ ഡീസൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ചേർത്തത് വലിയ വാർത്ത തന്നെയാണ്.

9.77 ലക്ഷം രൂപയിൽ നിന്നാണ് ഡീലൽ ഓട്ടോമാറ്റിക്കിൻ്റെ വില ആരംഭിക്കുന്നത് എന്നതും പലരേയും മോഹിപ്പിക്കുന്ന കാര്യമാണ്. HTE (O), HTK (O), HTK+, HTK+ (O) എന്നിങ്ങനെ ഒന്നിലധികം വകഭേദങ്ങളിൽ ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റുകൾ ലഭ്യമാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനിൽ വാങ്ങാൻ ഇനി 9.89 ലക്ഷം രൂപയിൽ നിന്നാണ് മുടക്കേണ്ടി വരിക.

2026 Kia Sonet Launched With Affordable Diesel Automatic Variants

ടർബോ പെട്രോൾ DCT ഇപ്പോൾ HTK (O), HTK+ (O) ഗ്രേഡുകളിൽ ലഭ്യമാണ്. ഉയർന്ന വകഭേദങ്ങളിലേക്ക് കടക്കാതെ തന്നെ വ്യത്യസ്ത വില നിലവാരത്തിൽ ഒരു ഓട്ടോമാറ്റിക് വേരിയന്റ് തിരഞ്ഞെടുക്കാൻ ആളുകളെ സഹായിക്കും. നഗരങ്ങളിലെ ഡ്രൈവിംഗ് സാഹചര്യങ്ങൾ കൂടുതൽ ദുർഘടമാവുന്ന സമയത്താണ് ഓട്ടോമാറ്റിക് ഓപ്ഷനുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കിയയുടെ തീരുമാനം വരുന്നത്. എന്തായാലും ഇവയൊഴികെ എസ്‌യുവിയിലേക്ക് മറ്റ് നവീകരണങ്ങളൊന്നും വന്നിട്ടില്ല.

1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് കിയ സോനെറ്റിൻ്റെ ഹൃദയം. ഡീസൽ എസ്‌യുവി തിരയുന്നവരിൽ പലരുടേയും ആദ്യ ചോയ്‌സാണ് സോനെറ്റ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് ഐഎംടി, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും കിയയുടെ എൻട്രി ലെവൽ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

2026 Kia Sonet Launched With Affordable Diesel Automatic Variants

സുരക്ഷയുടെ കാര്യത്തിലും സോനെറ്റ് മിടുമിടുക്കനാണെന്ന് വേണം പറയാൻ. ബേസ് മോഡൽ മുതൽ 6 എയർബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള സുരക്ഷാ സന്നാഹങ്ങൾ എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട്. ADAS ഫീച്ചറും ടോപ്പ് മോഡലുകളിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളും കൂടിയാവുമ്പോൾ സോനെറ്റ് വാങ്ങാൻ വേറെ കാരണം അന്വേഷിക്കേണ്ടതില്ല.

ഇവയ്ക്കൊപ്പം വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നീ ഫീച്ചറുകളും കിയ സോനെറ്റിൻ്റെ ഭാഗമാണ്. ഇന്ത്യയിൽ മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ് എന്നിവയുമായാണ് സോനെറ്റിൻ്റെ പ്രധാന മത്സരം.

More from DriveSpark

Article Published On: Friday, March 13, 2026, 17:00 [IST]
English summary
2026 kia sonet launched with affordable diesel turbo petrol automatic variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X