4.50 ലക്ഷത്തിന് എസ്‌യുവി ലുക്കുള്ള ഹാച്ച്ബാക്ക്, പുത്തൻ ക്വിഡിന്റെ വേരിയന്റും ഫീച്ചറുകളും ഇതാ
ഇന്ത്യയിലെ ചെറുകാർ വിപണിയിൽ മാരുതി ആൾട്ടോ പോലെ തന്നെ വിപ്ലവം തീർത്ത മറ്റൊരു മോഡലാണ് റെനോ ക്വിഡ്. ഡസ്റ്ററിന് ശേഷം ഫ്രഞ്ച് വാഹന നിർമാതാക്കൾക്കായി ഏറ്റവും കൂടുതൽ കച്ചോടം പിടിച്ചിട്ടുള്ള കാർ കൂടിയാണിത്. എസ്‌യുവി ലുക്കും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കുറഞ്ഞ വിലയുമെല്ലാമാണ് ക്വിഡിലേക്ക് ആളുകളെ ആകർഷിച്ചത്. അങ്ങനെ തുടക്കം ഗംഭീരമാക്കിയെങ്കിലും ഇപ്പോൾ വിൽപ്പന ഓരോ മാസവും തീരെ കുറവാണെന്ന സത്യം റെനോ മനസിലാക്കിയിരുന്നു. പഴയ ഫോം വീണ്ടെടുക്കുവാനായി ഡസ്റ്ററിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്.
ഒറ്റ നോട്ടത്തിൽ കാര്യമായ അപ്ഡേറ്റുകളൊന്നും കാണാനാവില്ലെങ്കിലും മാറ്റങ്ങൾ വേരിയന്റ് നിരയിലും മറ്റ് കാര്യങ്ങളിലുമാണ് നടപ്പിലാക്കിയിരിക്കുന്നത്. കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുവാനായി 2026 റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് ഇനി മുതൽ രണ്ട് വേരിയന്റുകളിൽ മാത്രമാവും വിപണിയിലെത്തുക. എൻട്രി ലെവൽ മോഡലായ എവല്യൂഷൻ വേരിയന്റിലും ഫുള്ളി ലോഡഡ് മോഡലായ ക്ലൈംബർ വേരിയന്റിലും വാഹനം സ്വന്തമാക്കാനാവും. ഇനി രണ്ട് വകഭേദങ്ങളിലെ ഫീച്ചറുകൾ എങ്ങനെയാണെന്ന് നോക്കിയാലോ?

എവല്യൂഷൻ
പുതിയ റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിലെ എൻട്രി ലെവൽ എവല്യൂഷൻ മാനുവൽ വേരിയന്റിന്റെ എക്സ്ഷോറൂം വില 4.50 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന്റെ എക്സ്ഷോറൂം വില 4.89 ലക്ഷം രൂപയുമാണ് വരുന്നത്. ഈ മുടക്കുന്ന പൈസയ്ക്ക് എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ക്ലസ്റ്റർ, ഫോൺ മിററിംഗുള്ള 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം പോലുള്ള ഫീച്ചറുകളാവും ലഭിക്കുക.
ക്ലൈംബർ
ഫുള്ളി ലോഡഡ് ക്ലൈംബർ മാനുവൽ പതിപ്പിന് 5.14 ലക്ഷം രൂപയും അതിന്റെ തന്നെ ഓട്ടോമാറ്റിക് പതിപ്പിന് 5.60 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില നൽകേണ്ടി വരിക. ക്വിഡിനായി ഓൺലൈൻ ബുക്കിംഗുകളിൽ റെനോ വൻ വിലക്കിഴിവും നൽകുന്നുണ്ട്. ഇത്തരത്തിൽ എൻട്രി ലെവൽ ഹാച്ച്ബാക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് 4.99 ലക്ഷം രൂപയ്ക്ക് ക്ലൈംബർ മാനുവലും 5.45 ലക്ഷം രൂപയ്ക്ക് ക്ലൈംബർ ഓട്ടോമാറ്റിക്കും ലഭിക്കും.

ക്ലൈംബർ വേരിയന്റിന്റെ അധിക സവിശേഷതകളിൽ ഡ്യുവൽ ടോൺ കളർ ഓപ്ഷൻ, ഡ്യുവൽ ടോൺ വീൽ കവറുകൾ, റൂഫ് റെയിലുകൾ, ഡോർ ക്ലാഡിംഗ്, റിവേഴ്സ് ക്യാമറ, സ്റ്റിയറിംഗിൽ ഫിറ്റഡ് ഓഡിയോ കൺട്രോളുകൾ, 4 ഡോർ പവർ വിൻഡോ, പവർ മിററുകൾ, റിയർ പാർസൽ ഷെൽഫ്, ആറ് എയർബാഗുകൾ എന്നിവയെല്ലാമാണ് റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് വേരിയന്റിൽ ഒരുക്കിയിട്ടുള്ളത്.
റെനോയുടെ ഏറ്റവും പുതിയ ആഗോള ബ്രാന്‍ഡ് ഐഡന്റിറ്റി വ്യക്തമാക്കുന്ന ഡിസൈനാണ് തങ്ങളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ശക്തമായ റോഡ് പ്രസന്‍സുമുള്ള ബോള്‍ഡ് എസ്‌യുവി രൂപം ആരേയും ആകർഷിക്കുന്ന വിധത്തിലുള്ളതാണ്. വീല്‍ ആര്‍ച്ച് ക്ലാഡിംഗും പരുക്കന്‍ ബോഡി സ്‌റ്റൈലിംഗും എസ്‌യുവി ആകര്‍ഷണം ഉയർത്തുന്നുണ്ട്. ഈ പുത്തന്‍ പരിഷ്‌കാരങ്ങള്‍ ക്വിഡിനെ കൂടുതൽ പ്രീമിയമാക്കുന്നുണ്ട്.

പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും ഒരേപോലെ നല്‍കുന്ന കരുത്തുറ്റ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ക്വിഡിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിനൊപ്പം 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, ഈസി R എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ട്. ഡ്രൈവിംഗ് എളുപ്പമാക്കാന്‍ എഎംടി വേരിയന്റുകളില്‍ റോട്ടറി ഡയല്‍ ഗിയര്‍ സെലക്ടര്‍ നല്‍കിയിട്ടുണ്ട്. പെർഫോമൻസിലേക്ക് നോക്കിയാൽ 999 സിസി, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 67 bhp കരുത്തിൽ പരമാവധി 91 Nm ടോർക്ക് വരെ നിർമിക്കാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications