ഹാച്ച്ബാക്കിനെ എസ്‌യുവിക്കിയല്ലോ ദൈവമേ, കുറഞ്ഞ വിലയിൽ ഇത്രയും നല്ല കാർ ഇനി വേറെ കിട്ടില്ല

ബജറ്റ് സെഗ്മെന്റിൽ പോലും കാർ വാങ്ങുന്നവർ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്ന സമയമാണിത്. സുരക്ഷ പരമപ്രധാനമായി കാണുന്നവരുടെയെല്ലാം ഫസ്റ്റ് ചോയ്‌സ് എന്നും എപ്പോഴും ടാറ്റ മോട്ടോർസാണ്. പുതിയൊരു കാർ വാങ്ങുമ്പോൾ മാരുതിയെ ഒഴിവാക്കി പലരും ടാറ്റ തെരഞ്ഞെടുക്കുന്നതിന്റെ കാരണവും ബിൽഡ് ക്വാളിറ്റിയും ഫീച്ചറുകളും താങ്ങാനാവുന്ന വിലയും സേഫ്റ്റിയും എല്ലാം ഒത്തുചേർന്ന് കിട്ടുന്നതാണ്. കുറഞ്ഞ വിലയിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് തരുന്ന ടിയാഗോ (Tata Tiago) വന്നകാലം മുതൽ ജനങ്ങളുടെ കണ്ണിലുണ്ണിയാണ്. കൃത്യമായ ഇടവേളകളിൽ അടിമുടി മാറിവരുന്നതും ആളുകൾക്കിടയിൽ മതിപ്പുളവാക്കുന്ന കാര്യമാണ്.

അത്തരത്തിൽ വീണ്ടും ഒന്ന് മിനുങ്ങിയെത്തുകയാണ് ടാറ്റ ടിയാഗോ. 2026 മെയ് 28-ന് വിപണിയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറക്കുന്നതിന്റെ ഭാഗമായി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ പൂർണ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. അടിസ്ഥാന രൂപം അതേപടി നിലനിർത്തി ടിയാഗോയെ മൊത്തത്തിൽ പൊളിച്ചുപണിതിരിക്കുകയാണ് കമ്പനി ചെയ്‌തിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ ഹാച്ച്ബാക്കിനെ എസ്‌യുവിക്കിയല്ലോ എന്നുവരെ തോന്നിപ്പോവും.

2026 Tata Tiago And Tiago EV Facelift Revealed Ahead Of May 28 Launch

മുമ്പത്തേക്കാൾ ബോൾഡായ ഡിസൈനാണ് ടിയാഗോ പെട്രോളും ടിയാഗോ ഇവിയും സ്വീകരിച്ചിരിക്കുന്നത്. പുരികത്തിന്റെ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള ബോൾഡർ ഹെഡ്‌ലൈറ്റുകളും ആൾട്രോസിനെപ്പോലെ ICE പതിപ്പിന് കറുത്ത ഗ്രില്ലുമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഇവിക്ക് ബോഡി-കളർ ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്ലും ലഭിക്കുന്നു. ICE മോഡലിന് പിക്‌സൽ ആകൃതിയിലുള്ള ഫോഗ് ലാമ്പുകൾ ലഭിക്കുന്നതിനാൽ ബമ്പറും പുതുക്കി പണിതിട്ടുണ്ട്.

വശക്കാഴ്ച്ചയിലേക്ക് വന്നാൽ രണ്ട് മോഡലുകൾക്കും റീഡിസൈൻ ചെയ്ത 15 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നതാണ് ശ്രദ്ധേയം. ടിയാഗോ NRG മോഡലിന് സമാനമായി കറുത്ത വീൽ ആർച്ചുകളും സൈഡിൽ എറിച്ചുനിൽക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ കണക്റ്റഡ് ഫീൽ ലഭിക്കുന്ന ടെയിൽ ലൈറ്റുകളാണ് ആദ്യം കണ്ണിൽപെടുക. ഇവിടം അൽപം ഓവറാക്കി ചളമാക്കിയോ എന്ന് പലർക്കും തോന്നിയേക്കാം. റിയർ ബമ്പറുകളും പുതിയതാണ്.

2026 Tata Tiago And Tiago EV Facelift Revealed Ahead Of May 28 Launch

എക്സ്റ്റീരിയർ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്റീരിയറിലെ കാര്യങ്ങളെല്ലാം ടാറ്റ മോട്ടോർസ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നീ ഫീച്ചറുകളോടെയാവും പുതിയ ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുക. ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയാണ് മറ്റ് അധിക പരിഷ്ക്കാരങ്ങൾ.

കൂടാതെ റിയർ എസി വെന്റുകൾ, വയർലെസ് ചാർജിംഗ്, ഉയർന്ന ട്രിമ്മുകളിൽ സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകളും വൈപ്പറുകളും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലൗബോക്‌സ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും വരാൻ സാധ്യതയുണ്ട്. ടിയാഗോ ICE മോഡലിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാവും തുടിപ്പേകാൻ എത്തുക. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 86 bhp കരുത്തിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ടാവും.

2026 Tata Tiago And Tiago EV Facelift Revealed Ahead Of May 28 Launch

ഇതോടൊപ്പം ഡ്യുവൽ സിലിണ്ടർ ഫാക്ടറി ഫിറ്റഡ് സിഎൻജി സജ്ജീകരണം, എഎംടി ഗിയർബോക്‌സ് എന്നിവയും ടിയാഗോയിൽ ലഭിക്കും. ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പിന് 24 kWh, 30 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളാവും ഇത്തവണ ഉണ്ടാവുകയെന്നാണ് വിവരം. പഞ്ച് ഇവിയെപ്പോലെ, ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പ് ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിൽ കുറഞ്ഞ മുൻകൂർ വിലയ്ക്ക് വാഗ്ദാനം ചെയ്തേക്കാം.

ഫെയ്‌സ്‌ലിഫ്റ്റോടെ വിലകളിൽ നേരിയ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ടിയാഗോ പെട്രോൾ മോഡലുകൾക്ക് 4.60 ലക്ഷം മുതൽ 7.68 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം നിലവിലെ ടിയാഗോ ഇവിയുടെ വില 7.99 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണ്. BaaS സ്കീം ഉൾപ്പെടുത്തുന്നത് ഇവികളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അനുഗ്രഹമായിരിക്കും. പ്രത്യേകിച്ച് പെട്രോൾ വില കൂടി നിൽക്കുന്ന സാഹചര്യത്തിൽ.

Article Published On: Thursday, May 21, 2026, 9:48 [IST]
English summary
2026 tata tiago and tiago ev facelift revealed ahead of may 28 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X