സ്വിഫ്റ്റ് വാങ്ങാൻ ആളില്ലാതെ വരുമല്ലോ, 4.69 ലക്ഷത്തിന് പുത്തൻ ടിയാഗോയുമായി ടാറ്റ; എന്തൊക്കെ ഫീച്ചറുകളാ ഇതിൽ

ഇന്ത്യയിലെ ബജറ്റ് ഹാച്ച്ബാക്ക് വിഭാഗത്തിന് പുതിയമാനങ്ങൾ സമ്മാനിച്ച കാറാണ് ടാറ്റ ടിയാഗോ (Tata Tiago Hatchback). അതുവരെ സെഗ്മെന്റ് കാണാത്ത സേഫ്റ്റിയും അന്യായ ബിൽഡ് ക്വാളിറ്റിയുമായെത്തിയ കുഞ്ഞൻ മോഡൽ അതിവേഗമാണ് വിറ്റഴിഞ്ഞത്. മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സെലേറിയോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, മാരുതി ഇഗ്നിസ് എന്നിവയോടെല്ലാം പടവെട്ടിയാണ് ടിയാഗോ വെന്നിക്കൊടി പാറിച്ചത്. കാലത്തിനൊത്ത് വാഹനത്തിനെ പരിഷ്ക്കരിക്കുന്നതിൽ ടാറ്റ കാണിക്കുന്ന മനസും വിജയത്തിന് മേമ്പൊടിയേകിയിട്ടുണ്ട്. ഇന്നിതാ ടിയാഗോയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് (Tiago Facelift) പതിപ്പ് വിപണിയിൽ അവതരിച്ചിരിക്കുകയാണ്.

കണക്റ്റഡ് ടെയിൽ ലാമ്പ്, 6 എയർബാഗുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ എന്നിവ വെറും 5 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് നൽകിക്കൊണ്ടാണ് ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് പിറവിയെടുത്തിരിക്കുന്നത്. പെട്രോൾ, സിഎൻജി വേരിയന്റുകളിൽ ആളുകൾക്ക് മിനുങ്ങിയെത്തിയിരിക്കുന്ന ഹാച്ച്ബാക്ക് സ്വന്തമാക്കാനാവും. സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് A, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ് എന്നീ ആറ് വേരിയന്റുകളിലായാണ് ടാറ്റയുടെ കോംപാക്‌ട് ഹാച്ച്ബാക്ക് വിപണനത്തിന് എത്തുന്നത്.

2026 Tata Tiago Facelift Launched Price Starts From Rs 4 69 Lakhs

പുതുക്കിയ ടിയാഗോ ശ്രേണി സ്മാർട്ട് പെട്രോൾ മാനുവൽ ട്രിമിന് 4.69 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം എല്ലാ ഫീച്ചറുകളും സൌകര്യങ്ങളുമുള്ള ടോപ്പ് വേരിയന്റിന് 7.99 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില മുടക്കിയാൽ മതിയാവും. കോൺഫിഗറേഷൻ അനുസരിച്ച് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും ലഭ്യമാവുന്നതായിരിക്കും. പ്യുവർ ട്രിം മുതൽ പെട്രോൾ എഎംടി വകഭേദങ്ങൾ ലഭ്യമാണ്.

അതേസമയം സിഎൻജി എഎംടി സജ്ജീകരണം ഒന്നിലധികം വേരിയന്റുകളിൽ തുടരുന്നുവെന്നതും ആളുകളെ കൈയിലെടുക്കുന്ന കാര്യമാണ്. നിലവിൽ ഈ വിഭാഗത്തിൽ എഎംടി ഗിയർബോക്സുമായി ജോടിയാക്കിയ ഫാക്ടറി ഫിറ്റഡ് സിഎൻജി ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ബ്രാൻഡ് കൂടിയാണ് ടാറ്റ. പുതിയ ഡിസൈനിലേക്ക് നോക്കിയാൽ 2026 ടാറ്റ ടിയാഗോ കൂടുതൽ എസ്‌യുവി രൂപത്തോട് അടുത്ത് നിൽക്കുന്നതായി കാണാം.

2026 Tata Tiago Facelift Launched Price Starts From Rs 4 69 Lakhs

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡേടൈം റണ്ണിംഗ് ലാമ്പുകൾ, വീതിയേറിയ ലോവർ ഗ്രിൽ, കണക്റ്റഡ് ഹാലോ സ്റ്റൈൽ ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം എക്സ്റ്റീരിയറിന് പ്രത്യേക അഴക് സമ്മാനിക്കുന്നുണ്ട്. അതേസമയം പുതിയ അലോയ് വീൽ ഡിസൈനുകളും വീൽ ആർച്ച് ക്ലാഡിംഗും വശക്കാഴ്ച്ചയിൽ പരുക്കൻ രൂപം കൊണ്ടുവരാനും സഹായിച്ചിട്ടുണ്ട്. ഡ്യുവൽ ടോൺ റൂഫ് ട്രീറ്റ്‌മെന്റും പുതിയ കളർ ഓപ്ഷനും കൂടിയാവുമ്പോൾ സംഗതി കിടിലമാവുന്നു.

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ വലിയ മാറ്റം ടാറ്റ ഡാഷ്‌ബോർഡ് ഡിസൈനിൽ തന്നെ കാണാം. ഫ്ലോട്ടിംഗ് 26.03 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും പ്രീമിയം ഫീൽ നൽകുന്നുണ്ട്. ഒപ്പം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ഫംഗ്ഷനുകൾ, വയർലെസ് ചാർജിംഗ് എന്നീ ഫീച്ചറുകളും ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

2026 Tata Tiago Facelift Launched Price Starts From Rs 4 69 Lakhs

റിയർ എസി വെന്റുകൾ, കൂൾഡ് ഗ്ലൗബോക്സ് ഫങ്ഷണാലിറ്റി, സോഫ്റ്റ് ടച്ച് ഡോർ ആംറെസ്റ്റുകൾ, ടൈപ്പ് സി ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ, പുതുക്കിയ സ്റ്റിയറിംഗ് വീൽ എന്നിവയും കമ്പനി പുതിയ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിൽ ചേർത്തിട്ടുണ്ട്. ഉയർന്ന ട്രിമ്മുകൾക്ക് പാസീവ് എൻട്രി, ഇലക്ട്രിക്കലി ഫോൾഡിംഗ് മിററുകൾ, ഫാബ്രിക് ഫിനിഷ്ഡ് ഡാഷ്‌ബോർഡ് ട്രീറ്റ്‌മെന്റ് എന്നിവയും നൽകിയിട്ടുണ്ട്. ഈയൊരു ബജറ്റിൽ ഇത്തരം ഫീച്ചറുകൾ വളരെ അപൂർവമാണെന്ന് വേണം പറയാൻ.

ടാറ്റ ഇപ്പോൾ സിഎൻജി എഎംടി പതിപ്പിൽ സ്റ്റിയറിംഗ് മൗണ്ടഡ് പാഡിൽ ഷിഫ്റ്ററുകൾ ചേർത്തിട്ടുണ്ട്. ഓവർടേക്കുകളിലും ഡ്രൈവിംഗിലും മാനുവൽ ഗിയർ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാര്യമാണിത്. സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ട് പ്രവർത്തനവും സാധ്യമാണ്. പുതുക്കിയ ഹാച്ച്ബാക്കിൽ ഇപ്പോൾ 90-ലധികം സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടാറ്റ പറയുന്നു. 6 എയർബാഗുകൾ, ESP, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ്, 360 ഡിഗ്രി സറൗണ്ട് ക്യാമറ സിസ്റ്റം എന്നിവയെല്ലാമാണ് സേഫ്റ്റി ഫീച്ചറുകൾ.

പരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് പുതിയ ടിയാഗോയുടേയും ഹൃദയം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ പതിപ്പുകൾ 86 bhp കരുത്തിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ iCNG സജ്ജീകരണം 75.5 bhp പവറിൽ 96.5 Nm ടോർക്കും വികസിപ്പിക്കാൻ യോഗ്യമാണ്. 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് തെരഞ്ഞെടുക്കാനാവുക.

Article Published On: Thursday, May 28, 2026, 16:11 [IST]
English summary
2026 tata tiago facelift launched price starts from rs 4 69 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X