4.69 ലക്ഷത്തിന്റെ ബേസ് വേരിയന്റ് വരെ കിടിലം, പുത്തൻ ടിയാഗോ വാങ്ങാൻ പ്ലാനുണ്ടേൽ ഇതൊന്ന് നോക്കിവെച്ചോ

ഹ്യുണ്ടായിയോടും മഹീന്ദ്രയോടും പടവെട്ടി നേടിയ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ എന്ന പദവി അത്രവേഗമൊന്നും വിട്ടുകൊടുക്കാൻ തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അടിമുടി പൊളിച്ചെഴുതിയ പുത്തൻ ടിയാഗോ ഹാച്ച്ബാക്കിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്ന വിലയും പ്രീമിയം കാറുകളിലേത് പോലത്തെ ഫീച്ചറുകളും അന്യായ സേഫ്റ്റിയുമെല്ലാം കുത്തിനിറച്ചെത്തിയിരിക്കുന്ന കോംപാക്‌ട് ഹാച്ച്ബാക്ക് ഇതിനോടകം വലിയ ട്രെൻഡായിട്ടുണ്ട്. സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് A, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ് എന്നിങ്ങനെ തെരഞ്ഞെടുക്കാൻ ഒരുപാട് ഫീച്ചറുകളും കമ്പനി അണിനിരത്തിയിട്ടുണ്ട്.

പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ എത്തുന്ന പുത്തൻ ടാറ്റ ടിഗായോ ഫെയ്‌സ്‌ലിഫ്റ്റിന് വെറും 4.69 ലക്ഷം രൂപ മുതൽ 7.99 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. കിടുക്കൻ ലുക്ക് സമ്മാനിക്കുവാനായി വാരണാസി വൈബ്രൻസ്, സോബോ സർജ്, പാംഗോംഗ് പൾസ്, പ്യുവർ ഗ്രേ, ഡേറ്റോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ കളർ ഓപ്ഷനുകളും ഇപ്പോൾ ലഭ്യമാണ്. ഇനി കാറിന്റെ വേരിയന്റുകളും അതിൽ ലഭിക്കുന്ന ഫീച്ചറുകളും എന്തെല്ലാമാണെന്ന് നോക്കിയാലോ?

2026 Tata Tiago Facelift Variants Features Price Explained

ടിയാഗോ സ്മാർട്ട്

പുതിയ ടാറ്റ ടിയാഗോയുടെ സ്മാർട്ട് വേരിയന്റിലേക്ക് വന്നാൽ 4.69 ലക്ഷം രൂപ വില വരുന്ന ഈ ബേസ് മോഡലിൽ 6 എയർബാഗുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ, എൽഇഡി ടെയിൽലൈറ്റുകൾ, ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഇബിഡിയും സിഎസ്‌സിയും ഉള്ള എബിഎസ്, സാറ്റിൻ ക്രോം ഇന്റീരിയർ ഡോർ ഹാൻഡിലുകൾ, ഫ്രണ്ട് സീറ്റുകൾക്ക് തൈസ് സപ്പോർട്ട് എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്.

ടിയാഗോ പ്യുവർ

രണ്ടാമത്തെ വേരിയന്റിലേക്ക് വന്നാൽ ബേസ് മോഡലിലെ ഫീച്ചറുകൾക്ക് പുറമെ വീൽ കവറുള്ള 14 ഇഞ്ച് വീലുകൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, റിയർ ഡീഫോഗർ, സ്റ്റിയറിംഗ് മൌണ്ടഡ് ഓഡിയോ കൺട്രോൾ, നാല് ഡോറിലും പവർ വിൻഡോ, ടേൺ ഇൻഡിക്കേറ്ററുകളുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ORVM, ഫ്ലിപ്പ് കീ ഉള്ള സെൻട്രൽ ലോക്കിംഗ്, രണ്ട് സ്പീക്കറുകൾ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകളെല്ലാം ലഭിക്കും.

2026 Tata Tiago Facelift Variants Features Price Explained

ഇതുകൂടാതെ മുൻവശത്ത് ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ബോഡി-കളർ ഡോർ ഹാൻഡിലുകൾ, എഎംടി വേരിയന്റുകളിൽ പുതിയ റോട്ടറി ഗിയർ നോബ്, പാഡിൽ ഷിഫ്റ്ററുകൾ എന്നീ ഫീച്ചറുകളും ടിയാഗോയുടെ പ്യുവർ വേരിയന്റിൽ ലഭിക്കുന്ന ഫീച്ചറുകളാണ്. മാനുവലിലും എഎംടിയിലും ലഭിക്കുന്ന ടിയാഗോ പ്യുവർ വേരിയന്റിന് യഥാക്രമം 5.49 ലക്ഷവും 6.49 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

ടിയാഗോ പ്യുവർ പ്ലസ്

മുകളിലെ വേരിയന്റുകളിൽ ലഭിക്കുന്ന സവിശേഷതകൾക്ക് പുറമെ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോളോടുകൂടിയ ഇഎസ്‌പി, ഹിൽ-ഹോൾഡ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, നാല് സ്പീക്കറുകൾ, മുന്നിൽ 65W ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഷാർക്ക്-ഫിൻ ആന്റിന, iTPMS തുടങ്ങിയ ഫീച്ചറുകളെല്ലാം ലഭിക്കുന്നതാണ്. 5.99 ലക്ഷം മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

2026 Tata Tiago Facelift Variants Features Price Explained

ടിയാഗോ പ്യുവർ പ്ലസ് A

കണക്റ്റഡ് ടെയിൽലൈറ്റ്, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിയർ വൈപ്പറും വാഷറും, 14 ഇഞ്ച് സ്റ്റൈൽഡ് സ്റ്റീൽ വീലുകൾ, ക്രോം ലൈൻ ഡോർ ഹാൻഡിലുകൾ, റിയർ പാഴ്‌സൽ ട്രേ തുടങ്ങിയ സവിശേഷതകളോടെയാണ് ടാറ്റ ടിയാഗോ പ്യുവർ പ്ലസ് A വേരിയന്റ് വിപണിയിലെത്തുന്നത്. 6.49 ലക്ഷം മുതലാണ് വില തുടങ്ങുന്നത്.

ടിയാഗോ ക്രിയേറ്റീവ്

മറ്റ് വേരിയന്റുകളിലെ ഫീച്ചറുകൾക്ക് പുറമെ ടിയാഗോ ക്രിയേറ്റീവ് മോഡലിന് അധികമായി 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഓട്ടോ-ഫോൾഡിംഗ് ഒആർവിഎമ്മുകൾ, കൂൾഡ് ഗ്ലൗബോക്സ്, 15-ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നീ സവിശേഷതകളാണ് ലഭിക്കുക. 6.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്.

ടിയാഗോ ക്രിയേറ്റീവ് പ്ലസ്

ടാറ്റ ടിയാഗോയുടെ ടോപ്പ് എൻഡ് ക്രിയേറ്റീവ് പ്ലസ് വേരിയന്റിലേക്ക് വന്നാൽ വയർലെസ് ചാർജറുള്ള ഡ്യുവൽ സ്മാർട്ട്‌ഫോൺ ഡെക്ക്, IRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ, എൽഇഡി ഫോഗ് ലൈറ്റുകൾ, ബ്ലാക്ക് റൂഫ്, മുന്നിലും പിന്നിലും 65W ടൈപ്പ്-സി ചാർജിംഗ് പോർട്ട് തുടങ്ങിയ അധിക ഫീച്ചറുകളാണ് കമ്പനി കുത്തിനിറച്ചിരിക്കുന്നത്. 7.29 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈയൊരു മോഡൽ സ്വന്തമാക്കാനാവുക.

Article Published On: Saturday, May 30, 2026, 14:03 [IST]
English summary
2026 tata tiago facelift variants features price explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X