പഴയതിലും 9 ലക്ഷം രൂപ കുറവ്, 500 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുടെ പുതിയ വേരിയന്റുമായി ടെസ്‌ല

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന ലേബലിന് പുറമെ ഇലോൺ മസ്ക്കിന്റെ ഇവി ബ്രാൻഡ് എന്ന നിലയിൽ കൂടി പ്രശസ്‌തിയാർജിച്ചവരാണ് ടെസ്‌ല (Tesla). ഇതോടെ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവും ഏറെ ചർച്ചയായിരുന്നു. നീണ്ട നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല കഴിഞ്ഞ വർഷമാണ് നമ്മുടെ രാജ്യത്ത് കാലുകുത്തുന്നത്. വമ്പൻ പ്രതീക്ഷകളുമായി എത്തിയ ആദ്യ മോഡൽ Y എന്തോ കാരണങ്ങളാൽ ക്ലിക്കായില്ല. ഇപ്പോൾ എങ്ങനെയും ഇവിയെ വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ ഭീമൻമാർ.

ഇതിന്റെ ഭാഗമായി 50.89 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ടെസ്‌ല മോഡൽ Y പ്രീമിയം റിയർ-വീൽ ഡ്രൈവ് (RWD) വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. പുതിയ മോഡലിന് ഫുൾ ചാർജിൽ 500 കിലോമീറ്റർ വരെ WLTP സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യാനാവുമെന്നും മസ്ക്കിന്റെ കമ്പനി പറയുന്നു. RWD പതിപ്പിനായുള്ള ഡെലിവറി 2026 ജൂലൈയിൽ ആരംഭിക്കാനാണ് ടെസ്‌ല നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

2026 Tesla Model Y Premium RWD Variant Launched

ഇതോടൊപ്പം മറ്റൊരു സർപ്രൈസ് വാർത്ത കൂടിയുണ്ട് കേട്ടോ. 67.89 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന മോഡൽ Y ഇവിയുടെ ലോംഗ് റേഞ്ച് പ്രീമിയം RWD വേരിയന്റിന്റെ ഉത്പാദനം അമേരിക്കൻ ബ്രാൻഡ് നിർത്തലാക്കി. അങ്ങനെ ഇതിനെ അപേക്ഷിച്ച് പഴയതിലും 9 ലക്ഷം രൂപ കുറവാണ് പുതിയ മോഡൽ Y പ്രീമിയം റിയർ-വീൽ ഡ്രൈവ് വേരിയന്റിന് മുടക്കേണ്ടതായി വരിക. ലോംഗ് റേഞ്ച് പ്രീമിയം RWD വേരിയന്റ് ഇപ്പോൾ നിർത്തലാക്കിയതോടെ ഇലക്ട്രിക് എസ്‌യുവി രണ്ട് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്.

പ്രീമിയം RWD, L പ്രീമിയം AWD എന്നിവയാണ് നിലവിലെ മോഡൽ Y വേരിയന്റുകൾ. റിയർ-വീൽ ഡ്രൈവ് ഉള്ള ലോംഗ് റേഞ്ച് വേരിയന്റിന് മുമ്പ് 67.89 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. അതേസമയം, റിയർ-വീൽ ഡ്രൈവ് ഉള്ള എൻട്രി-ലെവൽ അഞ്ച് സീറ്റർ വേരിയന്റിന് ഇപ്പോൾ ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ പുറത്തിറക്കിയ ഓൾ-വീൽ ഡ്രൈവ് ഉള്ള ടോപ്പ്-സ്പെക്ക് 6 സീറ്റർ മോഡൽ Y ഇവിയെക്കാൾ 11.1 ലക്ഷം രൂപ കുറവാണ്.

2026 Tesla Model Y Premium RWD Variant Launched

ഇന്ത്യയിൽ വിൽക്കുന്ന 2026 മോഡൽ Y റിയർ-വീൽ-ഡ്രൈവ് വേരിയന്റിന് 500 കിലോമീറ്റർ വരെ WLTP റേഞ്ച് ഉണ്ട്. പ്രീമിയം ഇവിക്ക് 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 201 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് 15 മിനിറ്റിനുള്ളിൽ 238 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന രീതിയിൽ ചാർജ് നേടാനാകു.

സൂപ്പർചാർജർ ഉപയോഗിക്കുകയാണെങ്കിൽ 175kW വരെ DC ഫാസ്റ്റ് ചാർജിംഗ് വേഗത കൈവരിക്കാനാകുമെന്നും ടെസ്‌ല അവകാശപ്പെടുന്നു. 2026 ടെസ്‌ല മോഡൽ വൈ പ്രീമിയം RWD വേരിയന്റ് ഒരു 5-സീറ്റർ ഇലക്ട്രിക് എസ്‌യുവിയായാണ് വാഗ്ദാനം ചെയ്യുന്നത്. ഓൾ-ബ്ലാക്ക് അല്ലെങ്കിൽ സെൻ ഗ്രേ ഇന്റീരിയർ തീമിലാണ് ഇതിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. 2,138 ലിറ്റർ സ്റ്റോറേജ് സ്പേസും ടെസ്‌ല അവകാശപ്പെടുന്നുണ്ട്.

2026 Tesla Model Y Premium RWD Variant Launched

കൂടാതെ മോഡൽ Y ഇവിയുടെ ഈ എൻട്രി ലെവൽ വേരിയന്റിൽ ബ്രാൻഡിന്റെ പുതിയ 16 ഇഞ്ച് പ്രധാന ടച്ച്‌സ്‌ക്രീനും പിൻസീറ്റിലെ യാത്രക്കാർക്കായി 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. പനോരമിക് ഗ്ലാസ് റൂഫ്, പവർഡ് ടെയിൽഗേറ്റ്, എൽഇഡി ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പവർ റീക്ലൈനിംഗ്, ഫോൾഡിംഗ് റിയർ സീറ്റുകൾ, അക്കൗസ്റ്റിക് ഗ്ലാസ് എന്നിവയാണ് ടെസ്‌ല ഇവിയുടെ പ്രധാന സവിശേഷതകളിൽ ചിലത്.

6 ലക്ഷം രൂപ വിലയുള്ള ഓപ്‌ഷണൽ ഫുൾ സെൽഫ്-ഡ്രൈവിംഗ് (FSD) ഫീച്ചർ നിലവിൽ ഓട്ടോമാറ്റിക് പാർക്കിംഗ് ഫംഗ്ഷനെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. ഇന്ത്യയിലെ റെഗുലേറ്ററി അംഗീകാരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല എന്നതാണ് ഇതിന്റെ കാരണം. എന്നിരുന്നാലും, ഇപ്പോൾ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്), സറൗണ്ട്-വ്യൂ ക്യാമറകൾ, 7 എയർബാഗുകൾ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകൾ മോഡൽ Y ഇവിയിലുണ്ട്.

Article Published On: Friday, May 29, 2026, 15:41 [IST]
English summary
2026 tesla model y premium rwd variant launched in india price features delivery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X