6.99 ലക്ഷത്തിന് പുതിയ ഇലക്ട്രിക് കാറുമായി ടാറ്റ, ബാറ്ററിക്ക് ലൈഫ് ടൈം വാറണ്ടിയും 285 KM റേഞ്ചും

ഇലക്ട്രിക് കാറുകളെ ജനകീയമാക്കിയവരാണ് ടാറ്റ മോട്ടോർസ്. നെക്സോൺ ഇവിയിലൂടെ നിശബ്ദ വിപ്ലവത്തിന് തിരികൊളുത്തിയ കമ്പനിയുടെ നിരയിൽ ഇന്ന് ആറോളം വൈദ്യുത വാഹനങ്ങളാണ് അണിനിരക്കുന്നത്. കൂട്ടത്തിലെ ഏറ്റവും ഹിറ്റായ കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിച്ച ടിയാഗോ ഇവി ഇപ്പോളിതാ മുഖം മിനുക്കി കൂടുതൽ സുന്ദരനായി പുനരവതരിച്ചിരിക്കുകയാണ്. മുൻപത്തേതിലും കുറഞ്ഞ വിലയിൽ ഇലക്ട്രിക് ഹാച്ച്ബാക്ക് ഇപ്പോൾ വാങ്ങാനാവുമെന്ന സന്തോഷ വാർത്തയും ടാറ്റ നൽകുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ഫീച്ചർ ലോഡ്സ് ഇലക്ട്രിക് ഹാച്ച്ബാക്ക് എന്ന വിശേഷണവുമായാണ് പുതിയ ടിഗഗോ ഇവിയുടെ വരവും.

90-ലധികം ഫീച്ചറുകൾ, എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 24 kWh ബാറ്ററി പായ്ക്കിൽ ലൈഫ് ടൈം ഹൈ വോൾട്ടേജ് ബാറ്ററി വാറണ്ടി എന്നിവയും കൂടിയാവുമ്പോൾ നിലവിലെ പഴയ കാർ മാറ്റി വാങ്ങാൻ ഒരു ആവേശം തോന്നിപ്പോവും. വാറണ്ടിയുടെ കാര്യം കൂടുതൽ വിശദമായി പറയുകയാണെങ്കിൽ ആദ്യ ഉടമയുടെ ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷം വരെ എന്നാണ് ടാറ്റ മോട്ടോർസ് നിശ്ചയിച്ചിരിക്കുന്നത്.

All-New Tata Tiago EV Launched In India Price Starts At Rs 6 99 Lakh

19.2 kWh ബാറ്ററിക്ക് വാറണ്ടി 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്ററാണ്. ഇതിൽ ഏതാണ് ആദ്യം വരുന്നത് അതിനെ അടിസ്ഥാനമാക്കിയായിരിക്കും ലഭിക്കുക. വാറണ്ടിയുടെ കാര്യം കൂടുതൽ വിശദമായി പറയുകയാണെങ്കിൽ ആദ്യ ഉടമയുടെ ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷം വരെ എന്നാണ് ടാറ്റ മോട്ടോർസ് വാറണ്ടി പറയുന്നത്. ഇതിൽ ചെറിയ 19.2 kWh ബാറ്ററിക്ക് വാറണ്ടി 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ ആണ്.

ഇതും ഏതാണ് ആദ്യം വരുന്നത് അതിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. ഡിസൈൻ നോക്കിയാൽ പഴയ മോഡലിനെ പൊളിച്ചെഴുതിയാണ് ടാറ്റ ഇലക്ട്രിക് ഹാച്ച്ബാക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ലൈറ്റ് ബാർ കണക്റ്റഡ് ടെയിൽ ലാമ്പുകൾ, പുതുതായി റിഡിസൈൻ ചെയ്ത 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകൾ, ഡ്യുവൽ ടോൺ ബ്ലാക്ക് റൂഫ്, കോസ്‌മോ ഗ്രെയിൻ ടെക്സ്ചർ ചെയ്ത വീൽ ആർച്ച് ക്ലാഡിംഗ്, ക്രോം ലൈൻ ഡോർ ഹാൻഡിലുകൾ എന്നിവയെല്ലാം എക്സ്റ്റീരിയർ കിടിലമാക്കാനായി എത്തിയിട്ടുണ്ട്.

All-New Tata Tiago EV Launched In India Price Starts At Rs 6 99 Lakh

അതോടൊപ്പം പുതിയ ടെയിൽഗേറ്റ് മാസ്‌കോട്ടും ടിയാഗോ ഇവിയുടെ എക്സ്റ്റീരിയറിനെ അഴകുറ്റതാക്കുന്നുണ്ട്. ഈ മാറ്റങ്ങൾ കാരണം മുൻവശം പഴയ മോഡലിനേക്കാൾ വിശാലമായും തോന്നുന്നുണ്ട്. വില ചെറുതാണെങ്കിലും ഇന്റീരിയർ ആഡംബരപൂർണമായാണ് പൂർത്തിയാക്കിയിരിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 26.03 സെന്റീമീറ്റർ HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം കിടിലമാണ്.

കൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 40-ലധികം കണക്റ്റഡ് കാർ സവിശേഷതകളുള്ള iRA.ev കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗുള്ള ഡ്യുവൽ സ്മാർട്ട്‌ഫോൺ ഡെക്ക്, പാസീവ് എൻട്രി, പാസീവ് സ്റ്റാർട്ട്, ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, ക്രമീകരിക്കാവുന്ന ഔട്ട്‌പുട്ടുള്ള പിൻ എസി വെന്റുകൾ, തുടയ്ക്ക് താഴെ പിന്തുണയുള്ള നീട്ടിയ സീറ്റുകൾ, സ്റ്റോറേജുള്ള ഫാബ്രിക് ടച്ച് ആംറെസ്റ്റ്, ഓൾ ഡോർ സോഫ്റ്റ് ടച്ച് ഫാബ്രിക് ആംറെസ്റ്റുകൾ എന്നിവയും ടാറ്റ ടിയാഗോ ഇവിയുടെ അകത്തളത്തിനെ മോടികൂട്ടുന്നുണ്ട്.

All-New Tata Tiago EV Launched In India Price Starts At Rs 6 99 Lakh

കൂൾഡ് ഗ്ലോവ്‌ബോക്‌സ്, 65W ഫ്രണ്ട് ടൈപ്പ്-സി യുഎസ്ബി, ഓട്ടോ ഫോൾഡ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, ക്രൂയിസ് കൺട്രോൾ, നാല് സ്പീക്കർ സറൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. സേഫ്റ്റിയുടെ കാര്യത്തിൽ 6 എയർബാഗുകൾ, ഒന്നിലധികം 2D, 3D വ്യൂകളുള്ള 360 ഡിഗ്രി SVS HD ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360 ഡിഗ്രി ഇംപാക്ട് പ്രൊട്ടക്ഷൻ ബോഡി സ്ട്രക്ചർ, ട്രാക്ഷൻ കൺട്രോളുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ വമ്പൻ സംവിധാനങ്ങളെല്ലാം ഇവിയുടെ ഭാഗമാണ്.

അതോടൊപ്പം EBD, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയുള്ള ABS, ഹിൽ ഹോൾഡ് കൺട്രോൾ, ISOFIX, TPMS, റെയിൻ സെൻസ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിയർ ഡീഫോഗർ, മോട്ടോറിനും ബാറ്ററി പായ്ക്കിനുമുള്ള IP67 ഇൻഗ്രെസ് പ്രൊട്ടക്ഷൻ എന്നിവയും ടിയാഗോ ഇവിയുടെ സേഫ്റ്റിക്കായി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് ഹാച്ച്ബാക്ക് സ്മാർട്ട് 19, പ്യുവർ+ 19, പ്യുവർ+ 24, ക്രിയേറ്റീവ്+ 24 എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്.

രണ്ട് ബാറ്ററി ഓപ്ഷനുകളിലും വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും. 19.2 kWh പായ്ക്ക് 226 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകുമ്പോൾ 24 kWh പായ്ക്ക് 285 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് അവകാശപ്പെടുന്നത്. രണ്ട് വകഭേദങ്ങളും 1.2C ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുണ്ട്. 30 kW DC ഫാസ്റ്റ് ചാർജറിൽ അങ്ങനെ 35 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. 6.99 ലക്ഷം മുതൽ 9.99 ലക്ഷം വരെയാണ് ഇവിയുടെ എക്സ്ഷോറൂം വില വരുന്നത്.

Article Published On: Thursday, May 28, 2026, 14:52 [IST]
English summary
All new tata tiago ev launched in india price starts at rs 6 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X