പഴയ പെട്രോൾ കാർ വിറ്റാലോ? 15 ലക്ഷം ബജറ്റിൽ വാങ്ങിക്കാൻ പറ്റിയ കിടിലൻ ഇലക്‌ട്രിക് കാറുകൾ ഇതാ

ഇന്നത്തെ കാലത്ത് ഇലക്ട്രിക് കാറുകൾ വളരെ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ പെട്രോൾ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ആളുകൾ ഇവികളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുമുണ്ട്. ദൈനംദിന യാത്രകളുടെ ചെലവ് കുറയ്ക്കാൻ വൈദ്യുത വാഹനങ്ങളിലേക്ക് മാറാതെ തരമില്ലെന്നതാണ് യാഥാർഥ്യം. നിരത്തുകൾക്ക് പരിചിതമായി തുടങ്ങിയിരിക്കുന്നതിനാൽ നിശബ്ദരായി പോവുന്ന ഇവരെ നാം നോക്കിനിൽക്കാറുമുണ്ട്. നല്ലൊരു ഇലക്ട്രിക് കാർ വാങ്ങണമെങ്കിൽ ഒരു 15 ലക്ഷം രൂപ നീക്കിവെക്കുന്നതാവും ഉചിതം. ഈയൊരു ബജറ്റിൽ നിങ്ങൾക്ക് 2026-ൽ വാങ്ങാൻ കഴിയുന്ന ചില മിടുക്കൻ മോഡലുകളെ ഒന്ന് പരിചയപ്പെടുത്തി തരാം.

ടാറ്റ ടിയാഗോ ഇവി

എംജി കോമെറ്റ് വിപണിയിലുണ്ടെങ്കിലും ഇന്ത്യക്കാരുടെ ഫാമിലി ആവശ്യങ്ങൾക്ക് ഏറ്റവും പ്രായോഗികമായ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന വൈദ്യുത കാറാണ് ടാറ്റ ടിയാഗോ ഇവി. ബാറ്ററി ഉൾപ്പെടെ 7.99 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില വരുന്ന ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് 19.2 kWh, 24kWh ബാറ്ററി പായ്ക്കുകൾക്കൊപ്പം സ്വന്തമാക്കാനും സാധിക്കുന്നതാണ്. ഫുൾ ചാർജിൽ 285 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നതിനാൽ ചെറിയ യാത്രകൾക്ക് ഇവൻ മിടുക്കനാണ്.

Best Electric Cars To Buy Under Rs 15 Lakh In 2026

വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ് എന്നിവ ഉൾക്കൊള്ളുന്ന കൂടുതൽ പ്രീമിയം ക്യാബിൻ ഉപയോഗിച്ച് ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തിയതോടെ മുമ്പത്തേക്കാൾ ടിയാഗോ ഇവി കൂടുതൽ കിടിലമാവുകയും ചെയ്‌തു. ഇനി ബാറ്ററി കൂടാതെ വാങ്ങാനായി ബാറ്ററി-ആസ്-എ-സർവീസ് സ്കീമും ടിയാഗോ ഇവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി 4.69 ലക്ഷത്തിന് മോഡൽ വീട്ടിലെത്തിക്കാനാവും.

ടാറ്റ പഞ്ച് ഇവി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ടാറ്റ പഞ്ച് ഇവി. 30kWh, 40kWh ബാറ്ററി പായ്ക്കുകളുമായി വരുന്ന മോഡലിന് ഫുൾ ചാർജിൽ 468 കിലോമീറ്റർ വരെ റേഞ്ചും ലഭിക്കുന്നതായിരിക്കും. മികച്ച പാക്കേജിംഗും ആധുനിക സവിശേഷതകളും ഇതിന്റെ ഗുണങ്ങളാണ്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി ആധുനിക സൗകര്യങ്ങൾ 9.69 ലക്ഷം രൂപ മുതൽ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

Best Electric Cars To Buy Under Rs 15 Lakh In 2026

സിട്രൺ eC3

നല്ല യാത്രാ സുഖത്തിനും റൈഡ് ക്വാളിറ്റിക്കും പേരുകേട്ട ഇലക്ട്രിക് കാറുകളിൽ ഒന്നാണ് സിട്രൺ eC3. 29.2kWh ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് 320 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. ഇവിയുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ സസ്പെൻഷനാണ്. മോശം റോഡുകളിൽ വരെ യാതൊരു കുലുക്കവും കൂടാതെ സഞ്ചരിക്കാൻ വാഹനത്തിനാവും. മോഡേൺ ഫീച്ചറുകളുടെ കാര്യത്തിൽ അൽപം പിന്നിലാണെങ്കിലും വിശാലമായ ക്യാബിൻ സ്പേസ്, മികച്ച റിയർ സീറ്റ് കംഫർട്ട്, ഈസി ഡ്രൈവിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. 11.99 ലക്ഷം രൂപ മുതലാണ് വില തുടങ്ങുക.

ടാറ്റ നെക്‌സോൺ ഇവി

15 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായി ടാറ്റ നെക്‌സോൺ ഇവിയുടെ മീഡിയം റേഞ്ച് വകഭേദങ്ങൾ തുടരുന്നു. 30kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് വാങ്ങിക്കാവുന്ന വേരിയന്റുകൾക്ക് 12.49 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. ഇതിന് ഫുൾ ചാർജിൽ 325 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യനാവും. കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ആധുനിക ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മികച്ച ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് എതിരാളികളിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്.

Best Electric Cars To Buy Under Rs 15 Lakh In 2026

മഹീന്ദ്ര XUV 3XO ഇവി

15 ലക്ഷം രൂപയിൽ താഴെ വിലയുള്ള മോഡേൺ ഇലക്ട്രിക് എസ്‌യുവി തിരയുന്നവർക്കുള്ളൊരു പ്രായോഗിക തെരഞ്ഞെടുപ്പാണ് മഹീന്ദ്ര XUV 3XO ഇവി. 39.4kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവിക്ക് ഏകദേശം 285 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 310 Nm ടോർക്ക് കാരണം വേഗത്തിലുള്ള ആക്സിലറേഷനാണ് ഇതിനെ വേറിട്ടു നിർത്തുന്നത്. ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം എന്നിവയും 13.89 ലക്ഷത്തിന്റെ ഈ കാറിൽ ലഭിക്കുന്നതാണ്.

എംജി വിൻഡ്‌സർ ഇവി

അഞ്ച് പേരടങ്ങുന്ന കുടുംബത്തിലേക്ക് നല്ലൊരു ഫാമിലി ഇലക്ട്രിക് കാർ തിരയുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്ന മോഡലാണ് എംജി വിൻഡ്‌സർ ഇവി. വിശാലമായ ഇന്റീരിയറും ആകർഷകമായ വിലനിർണ്ണയ തന്ത്രവും ഇതിനുണ്ട്. നേരിട്ട് വാങ്ങാം അല്ലെങ്കിൽ എംജിയുടെ ബാറ്ററി-ആസ്-എ-സർവീസ് മോഡൽ വഴി വാങ്ങാമെന്ന വഴക്കവുമുണ്ട്. 38kWh ബാറ്ററി പായ്ക്ക് 332 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 14.10 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്ഷോറൂം വില തുടങ്ങുന്നത്.

Article Published On: Monday, June 15, 2026, 6:00 [IST]
English summary
Best electric cars to buy under rs 15 lakh in 2026 tiago ev citroen ec3 xuv 3xo ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X