2 ലക്ഷം രൂപയ്ക്ക് ഇലക്‌ട്രിക് കാർ, ലോകത്തെ ഞെട്ടിക്കാൻ ഇന്ത്യൻ കമ്പനി; ബൈക്ക് കമ്പനികൾ പൂട്ടിപ്പോവുമോ

ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) ജനകീയമായതോടെ ഇന്ധനച്ചെലവിൽ നിന്നും ആളുകൾക്ക് ഒരുവിധം മുക്തിനേടാനായിയിട്ടുണ്ട്. നിലവിൽ ടാറ്റയും എംജിയും മഹീന്ദ്രയും പോലുള്ള വൻകിട ബ്രാൻഡുകളാണ് കളംനിറഞ്ഞുനിൽക്കുന്നതെങ്കിലും നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇന്ത്യയിൽ മുളപൊട്ടിവരുന്നുണ്ട്. അത്തരത്തില്‍ ഒരു ബ്രാൻഡാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലിങ്ക് മൊബിലിറ്റി (Blinq Mobility). കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഡെസ്റ്റിനേഷനാണ് ബ്ലിങ്ക്. ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റ് ഇവിയുമെല്ലാം വാങ്ങുന്നതിൻ്റെ പകുതി പൈസയ്ക്ക് ബ്ലിക്ക് ഇവി വാങ്ങിക്കാനാവുമെന്നാണ് വിശ്വാസം.

തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പ്രോട്ടോടൈപ്പ് പൊതുനിരത്തില്‍ പരീക്ഷിച്ച് തുടങ്ങിയ കമ്പനി അധികം വൈകാതെ ഇവിയുടെ വിപണനവും ആരംഭിക്കും. മൈക്രോ ഇവിയുടെ പ്രോട്ടോടൈപ്പുകളിൽ ഒന്ന് റോഡിൽ പരീക്ഷിക്കുന്നത് കാണുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിലും വൈറലായിരിക്കുകയാണ്. RuntimeBRT എന്ന യൂട്യൂബ് ചാനലിൽ കയറിയാൽ ഇവിയുടെ വീഡിയോ കാണാനാവും.

Blinq Mobility Car1 Affordable Electric Car To Launch Soon With Battery Swapping Technology

ബ്ലിങ്ക് മൊബിലിറ്റിയുടെ ആദ്യത്തെ ഇലക്ട്രിക് കാറിന് കാർവൺ (Car1) എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് വിപണിയിലെത്തുമ്പോൾ മാറാനും സാധ്യതയുണ്ട് കേട്ടോ. ഈ കലണ്ടർ വർഷത്തിൻ്റെ ആദ്യ പകുതിയിൽ ഈ ഉൽപ്പന്നത്തിൻ്റെ അന്തിമ മോഡൽ രൂപമെടുക്കും. ബ്ലിങ്ക് ഇവിയുടെ പ്രൊഡക്ഷൻ പതിപ്പ് ഒരു ഓട്ടോറിക്ഷ വാങ്ങുന്ന വിലയിൽ സ്വന്തമാക്കാനാവുമെന്നാണ് ആദ്യഘട്ട പ്രതീക്ഷകൾ. ഡിസൈനിൽ ടാറ്റ നാനോയുടെ സ്റ്റൈലിംഗ് പോലെയാണ് ബ്ലിക്ക് കാർവൺ തോന്നിക്കുക.

ടാറ്റ നാനോയുടെ ബോഡി ഷെല്ലിനോട് സാമ്യമുള്ള ഡിസൈനാണ് ഈ ഇലക്ട്രിക് ഹാച്ച്ബാക്കിനുള്ളത് എന്നകാര്യം ആദ്യ നോട്ടത്തിൽ തന്നെ മനസിലാക്കാനാവും. ഹെക്‌സഗണല്‍ ഡിആര്‍എല്ലുകളും രണ്ട് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളുമായി ഇടംപിടിച്ചിരിക്കുന്ന ഇവിയുടെ മുൻവശത്തിന് ഫ്യൂചറിസ്റ്റിക് ലുക്കാണുള്ളത്. കറുത്ത നിറത്തിലുള്ള ഫാസിയയ്ക്കുള്ളിലായി ഇലുമിനേറ്റഡ് 'ബ്ലിങ്ക്' ലോഗോയും ഒരുക്കിയിട്ടുണ്ട്.

Blinq Mobility Car1 Affordable Electric Car To Launch Soon With Battery Swapping Technology

ലളിതവും വടിവൊത്തതുമായ ഡിസൈനാണ് മൈക്രോ ഇവിക്ക് ബ്ലിങ്ക് മൊബിലിറ്റി നല്‍കിയിരിക്കുന്നത്. വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ 12 ഇഞ്ച് സ്റ്റീല്‍ വീലുകളിലാണ് ഈ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ഓടുക. മൊത്തത്തിൽ നോക്കുമ്പോൾ വൃത്തിക്കുറവൊന്നും ഫീൽ ചെയ്യുകയില്ലെന്നതാണ് രസകരമായ കാര്യം. വർഷങ്ങളായി ബ്ലിങ്ക് ഇവി നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് സൈസ് ഒപ്റ്റിമൈസേഷനായിരുന്നു. എന്തായാലും ആ കടമ്പയും കടന്നതായാണ് കരുതുന്നത്.

സിറ്റി ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത ഒരു ഇലക്ട്രിക് കാറായിരിക്കാൻ ഉദ്ദേശിച്ചുള്ളതിനാൽ വാഹനത്തിന്റെ വലിപ്പം വളരെ പ്രധാനമാണ്. ഇവിയുടെ ഒതുക്കമുള്ള രൂപം ബെംഗളൂരൂ പോലുള്ള തിരക്കേറിയ നഗരങ്ങളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കും. ബോഡി പാനലുകൾക്കായി ബ്ലിങ്ക് മൊബിലിറ്റി പ്രൊപ്രൈറ്ററി കോമ്പോസിറ്റ് മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കസ്റ്റം പാനലുകൾ സാധാരണ സ്റ്റീൽ പാനലുകളേക്കാൾ ശക്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡല്‍ഹി ഐഐടി പൂര്‍വ്വവിദ്യാര്‍ത്ഥിയായ നികേഷ് ബിഷ്ത് 2024-ലാണ് ബ്ലിങ്ക് മൊബിലിറ്റി സ്ഥാപിച്ചത്. ടെസ്ലയുടെ സൈബര്‍ ട്രക്ക്, റോബോടാക്‌സി എന്നീ പദ്ധതികളില്‍ പ്രവര്‍ത്തിച്ച മുന്‍ ടെസ്ല എഞ്ചിനീയര്‍ അങ്കിത് കുമാറാണ് കമ്പനിയുടെ സിടിഒ. അങ്ങനെ നോക്കുമ്പോൾ ഇതൊരു ചെറിയ കളിയല്ലെന്ന് മനസിലാക്കാമല്ലോ. ബാറ്ററി സ്വാപ്പിംഗ് സംവിധാനമായിരിക്കും ഇവിക്ക് ലഭിക്കുക എന്നതിനാൽ ഇവിയുടെ ഉപയോഗം കൂടുതൽ പ്രാക്‌ടിക്കലായിരിക്കും.

ചാര്‍ജ് തീര്‍ന്ന ബാറ്ററികള്‍ മിനിറ്റുകള്‍ക്കുള്ളില്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ ഇത് വഴി സാധിക്കും. ഈ സ്വാപ്പിംഗ് നടപടിക്രമം സുഗമമാക്കുന്നതിന് ഒരൊറ്റ കമാൻഡ് ഉപയോഗിച്ച് ബാറ്ററി ലാച്ച് ചെയ്യാനും ഡീ-ലാച്ച് ചെയ്യാനും കഴിയുന്ന ഒരു സിസ്റ്റത്തിലും ബ്ലിങ്ക് പ്രവർത്തിക്കുന്നുണ്ട്. ഇത് വോയ്‌സ്-ആക്ടിവേറ്റഡ് കമാൻഡാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നത് നിലവിൽ വ്യക്തമല്ല. ഇതോടൊപ്പം ഫിക്‌സഡ് ബാറ്ററി പായ്ക്കും ഇവിയിൽ വാഗ്ദാനം ചെയ്തേക്കും.

പ്രോട്ടോടൈപ്പ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാഹനത്തിന്റെ അവതരണം, വില പ്രഖ്യാപനം, സാങ്കേതിക സവിശേഷതകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ബ്ലിങ്ക് മൊബിലിറ്റി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും സാധാരണക്കാരെ ഉന്നംവെച്ചുള്ള കാർവൺ പ്രൊജക്റ്റ് വലിയ വിജയമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. നഗര യാത്രകള്‍ക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നതിന് പകരം ബദൽ കൊണ്ടുവരാനും ബ്ലിങ്കിന് സാധിക്കും. ഏകദേശം 2 ലക്ഷം മുതലാണ് ഇവിക്ക് പ്രതീക്ഷിക്കുന്ന വില.

More from DriveSpark

Article Published On: Saturday, February 14, 2026, 9:30 [IST]
English summary
Blinq mobility car1 affordable electric car to launch soon with battery swapping technology
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X