പെട്രോളിനോട് ഗുഡ്ബൈ പറഞ്ഞാലോ? കുറഞ്ഞ വിലയ്ക്ക് ഇത്രയും ഇവികൾ ഇവിടെ വാങ്ങാൻ കിട്ടും

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ (Electric Cars) ആവശ്യം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഉയർന്ന പെട്രോൾ, ഡീസൽ വിലയ്ക്ക് ഒരു കാർ കൊണ്ടുനടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. അതിനാൽ എന്തുകൊണ്ട് ഇവി വാങ്ങിക്കൂടായെന്ന് ചിന്തിക്കാത്തവരും ഉണ്ടാവില്ലെന്നാണ് വിശ്വാസം. വീട്ടിലൊരു സോളാർ പാനലുണ്ടെങ്കിൽ വൈദ്യുത കാറുകൾ ഏതാണ്ട് ഫ്രീയായി കൊണ്ടുനടക്കാനും കഴിയും. കുറഞ്ഞ പ്രവർത്തനച്ചെലവ്, സർക്കാർ സബ്‌സിഡികൾ എന്നിവ ഇലക്ട്രിക് കാർ വാങ്ങുന്നത് മുമ്പത്തേക്കാൾ എളുപ്പമാക്കിയിട്ടുമുണ്ട്. അതുമാത്രമല്ല, രാജ്യത്ത് ഇപ്പോൾ താങ്ങാനാവുന്ന വിലയിൽ ധാരാളം മോഡലുകളും വാങ്ങാൻ കിട്ടും.

ചെറിയ ബജറ്റിൽ ഒരു ഇലക്ട്രിക് കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ന് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇവികൾ ഒന്ന് പരിചയപ്പെടുത്തി തരാം. ചെറിയ വിലയും മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 5 ഇലക്ട്രിക് കാറുകളുടെ ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ട്. അവയുടെ വിശദാംശങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

Budget-Friendly Electric Cars In India 2026

ടാറ്റ നെക്സോൺ ഇവി

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്സോൺ ഇവി ഇന്ന് രാജ്യത്ത് വാങ്ങിക്കാൻ കഴിയുന്ന കുറഞ്ഞ വിലയുള്ള മോഡലുകളിൽ ഒന്നാണ് കേട്ടോ. 12.49 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വരെയാണ് ഇതിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 30kWh അല്ലെങ്കിൽ 45kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ നെക്സോൺ വാങ്ങാനാവും. ഫുൾ ചാർജിൽ 489 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചാണ് വാഹനത്തിന് നൽകാനാവുക.

ടാറ്റ ടിഗോർ ഇവി

ഇലക്ട്രിക് കാറുകളെ ഇന്ത്യക്കാർക്കിടയിൽ ജനകീയരാക്കിയ ടാറ്റ മോട്ടോർസ് നെക്സോൺ ഇവിക്ക് ശേഷം പുറത്തിറക്കിയ രണ്ടാമത്തെ മോഡലായിരുന്നു ടിഗോർ ഇവി. 12.49 ലക്ഷം മുതൽ എക്സ്ഷോറൂം വില വരുന്ന മോഡലിന് 26 kWh ബാറ്ററി പായ്ക്കാണ് കൊടുത്തിരിക്കുന്നത്. ഇതുവഴി ഫുൾ ചാർജിൽ ഇലക്ട്രിക് കോംപാക്‌ട് സെഡാന് 315 കിലോമീറ്റർ വരെ സഞ്ചരിക്കാനും സാധിക്കുന്നതാണ്.

Budget-Friendly Electric Cars In India 2026

മാരുതി ഇ വിറ്റാര

ബാറ്ററി-ആസ്-എ-സർവീസ് ഉടമസ്ഥാവകാശ കരാറുമായി എത്തിയ മാരുതിയുടെ ഇന്ത്യക്കായുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന് 10.99 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്. പകരം ഇവി ഓടിക്കുന്ന ഓരോ കിലോമീറ്ററിനും ഉപഭോക്താക്കൾ 3.99 രൂപ അധികമായി നൽകേണ്ടിവരുമെന്ന് മാത്രം. ഡെൽറ്റ ട്രിമിലെ 49kWh ബാറ്ററി പായ്ക്കിൻ്റെ പ്രാരംഭ വിലയാണിത്. ഏകദേശം 440 കിലോമീറ്ററാണ് സിംഗിൾ ചാർജിൽ ഇവിക്ക് നൽകാനാവുക.

ടാറ്റ പഞ്ച് ഇവി

പെട്രോൾ കാറിന്റെ വിലയ്ക്ക് ഇലക്ട്രിക് പഞ്ച് പുറത്തിറക്കി ടാറ്റ ഇക്കഴിഞ്ഞ ദിവസം നമ്മളെയെല്ലാം അമ്പരപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനത്തിന്റെ വിലയേക്കാള്‍ ഏവരെയും ആകര്‍ഷിക്കുന്നത് ടാറ്റ പുതുതായി അവതരിപ്പിച്ച ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് ഇതുവഴി വെറും 6.49 ലക്ഷത്തിന് പഞ്ച് ഇവി വീട്ടിലെത്തിക്കാനാവും. ബാറ്ററി ആസ് എ സർവീസ് ഇല്ലാതെ വാങ്ങുകയാണെങ്കിൽ ഇവിക്ക് 9.69 ലക്ഷം രൂപ മുതല്‍ 12.59 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

Budget-Friendly Electric Cars In India 2026

30 kWh, 40 kWh ബാറ്ററി പായ്ക്കുകളുമായാണ് ഇലക്ട്രിക് എസ്‌യുവി ഇപ്പോൾ വിപണനത്തിന് എത്തുന്നത്. പഞ്ച് ഇവിക്ക് ഇപ്പോൾ 30 kWh ബാറ്ററി പായ്ക്കിൽ 375 കിലോമീറ്റര്‍ റേഞ്ചും 40 kWh മോഡല്‍ 468 കിമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അങ്ങനെ ഇന്ത്യയിലെ ഏറ്റവും ആകർഷകമായ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളിൽ ഒന്നായി ഇത് മാറുന്നുണ്ട്.

ടാറ്റ ടിയാഗോ ഇവി

നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന വൈദ്യുത വാഹനങ്ങളിൽ ഒന്നാണിത്. അതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് കുറഞ്ഞ വില തന്നെയാണ്. വെറും 7.99 ലക്ഷം മുതൽ വില വരുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് 19.2 kWh അല്ലെങ്കിൽ 24 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. സിംഗിൾ ചാർജിൽ ടിയാഗോ ഇവിയിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച് 315 കിലോമീറ്ററുമാണ്.

എംജി കോമെറ്റ് ഇവി

ഇന്ത്യയിലെ ഏറ്റവും കുറവ് വിലയുള്ള ഇവിയാണ് എംജിയുടെ മൈക്രോ ഹാച്ച്ബാക്കായ കോമെറ്റ്. 7.50 ലക്ഷം രൂപ മുതൽ വില വരുന്ന മോഡൽ ബാറ്ററി-ആസ്-എ-സർവീസ് വഴി വാങ്ങുകയാണെങ്കിൽ 4.99 ലക്ഷത്തിന് വീട്ടിലെത്തിക്കാനാവും. 17.3 kWh ബാറ്ററി പായ്ക്കിൽ വരുന്ന മോഡലിന് ഫുൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വരെയും നൽകാനാവുന്നതാണ്. ഇതിന്റെ ഒതുക്കമുള്ള രൂപം സിറ്റിയിലെ യാത്രകളും കൂടുതൽ എളുപ്പമാക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, February 23, 2026, 13:36 [IST]
English summary
Budget friendly electric cars in india 2026 mg comet tata punch ev maruti e vitara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X