1,000 അല്ല 1,200 കിലോമീറ്റർ റേഞ്ച്, പ്ലഗ്-ഇൻ ഹൈബ്രിഡ് ടെക് ഇന്ത്യയിൽ പരിചയപ്പെടുത്തി BYD; കാറും ഉടനെത്തും

ഇന്ത്യയിലെ ആദ്യ പ്ലഗ്-ഇൻ ഹൈബ്രിഡ് കാർ ബിവൈഡി പുറത്തിറക്കാൻ പോവുന്നുവെന്ന വാർത്തകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആഗോളതലത്തിൽ പ്രശംസ നേടിയ ഡ്യുവൽ മോഡ് ഇന്റലിജന്റ് എന്ന DM-i ഹൈബ്രിഡ് സാങ്കേതികവിദ്യ ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് ഈയൊരു സാങ്കേതികവിദ്യയെ മാത്രമാണ് ചൈനീസ് വൈദ്യുത വാഹന നിർമാതാക്കൾ ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തിൽ വണ്ടിഭ്രാന്തൻമാരുടെ നിരാശ താത്ക്കാലികമായിരിക്കുമെന്ന കാര്യവും കമ്പനി ഉറപ്പുനൽകുന്നുണ്ട്.

ഇന്ത്യയുടെ വളർന്നുവരുന്ന ഹൈബ്രിഡ് വാഹന മേഖലയിലേക്ക് പ്രവേശിക്കാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്ന തരത്തിൽ ആദ്യം സാങ്കേതികവിദ്യ പ്രദർശിപ്പിക്കുക എന്നതായിരുന്നു ബിവൈഡിയുടെ ആശയം. കമ്പനി പറയുന്നത് അനുസരിച്ച് തങ്ങളുടെ DM-i സാങ്കേതികവിദ്യയുമായി വരുന്ന വാഹനം 1,200 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ്. ഒപ്പം പരമ്പരാഗത ICE വാഹനങ്ങൾക്കും പൂർണ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്കും (BEV) ഇടയിലുള്ള സങ്കരയിനം കൂടിയാണിത്.

BYD DM-i Hybrid Technology For India Revealed With 1200 Km Range

പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് കാറായി ഇന്ത്യയിലെത്തുക സീൽ U DM-i ആവുമെന്നാണ് വിവരം. പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മോഡലിനെ കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഈ വർഷം അവസാനത്തോടെ മോഡൽ വിപണിയിലെത്തുമെന്ന സൂചനയും ബിവൈഡി നൽകിയിട്ടുണ്ട്. പരമ്പരാഗത ഹൈബ്രിഡിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാൽ സീൽ U DM-i ഇവിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റത്തെ കുറച്ച് വിശദമായി മനസിലാക്കേണ്ടതുണ്ട്.

1.5 ലിറ്റർ ടർബോചാർജ്ഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ, ബിവൈഡിയുടെ 18.3 kWh ബ്ലേഡ് ബാറ്ററി പായ്ക്ക്, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സിസ്റ്റം. അവയിൽ ഒന്ന് ജനറേറ്ററായും മറ്റൊന്ന് വീലുകൾക്ക് കരുത്തേകുന്ന ട്രാക്ഷൻ മോട്ടോറായും പ്രവർത്തിക്കുന്നു. ബാറ്ററി ബാഹ്യമായി ചാർജ് ചെയ്യാൻ കഴിയും. ഇത് ദൈനംദിന ഉപയോഗത്തിനായി ഒരു പരമ്പരാഗത ഇവി എങ്ങനെ ഉപയോഗിക്കുന്നോ അതുപോലെ കൊണ്ടുനടക്കാനാവും.

BYD DM-i Hybrid Technology For India Revealed With 1200 Km Range

ബാറ്ററിയും ട്രാക്ഷൻ മോട്ടോറും പൂർണമായി ചാർജ് ചെയ്താൽ 70 കിലോമീറ്റർ വരെ ഫുള്ളി ഇലക്ട്രിക്കിൽ ഓടിക്കാം. ഡ്രൈവിംഗ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വാഹനം തനിയെ പെട്രോളിലോ ഇലക്ട്രിക്കിലോ പ്രവർത്തിക്കുന്നതായിരിക്കും. ചെറിയ വേഗതയിലും സിറ്റി ട്രാഫിക്കിലുമെല്ലാം പൂർണമായും വൈദ്യുതി കരുത്താവും വാഹനം ഉപയോഗിക്കുക. അതേസമയം ഉയർന്ന വേഗതയിൽ പെട്രോൾ എഞ്ചിൻ നേരിട്ട് വീലുകളിലേക്ക് പവർ കൈമാറില്ല.

പകരം ഒരു ജനറേറ്ററായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ട്രാക്ഷൻ മോട്ടോറിനെ പോഷിപ്പിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യും. എന്തായാലും ഈയൊരു സാങ്കേതികവിദ്യ രാജ്യത്ത് വലിയ തരംഗമാവുമെന്നാണ് വിലയിരുത്തൽ. സീൽ U പ്ലഗ്-ഇൻ ഹൈബ്രിഡ് 4.7 മീറ്റർ നീളവും അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന 2,765 മില്ലീമീറ്റർ വീൽബേസും ഉള്ളൊരു മിഡ്-സൈസ് എസ്‌യുവിയാണ്. ഫീച്ചറുകളുടെ കാര്യത്തിലും ആള് പ്രീമിയമായിരിക്കും.

BYD DM-i Hybrid Technology For India Revealed With 1200 Km Range

സെന്റർ-മൗണ്ടഡ് റൊട്ടേറ്റബിൾ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ, ലെവൽ 2 ADAS, വെഹിക്കിൾ-ടു-ലോഡ് (V2L) പിന്തുണ എന്നീ ഫീച്ചറുകളെല്ലാം ബിവൈഡി സീൽ U പ്ലഗ്-ഇൻ ഹൈബ്രിഡിൽ കമ്പനി വാഗ്ദാനം ചെയ്യും. പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രധാനമായും 1.50 കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള ആഡംബര, പെർഫോമൻസ് വാഹനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന അവസ്ഥയ്ക്ക് ഈ മോഡലിന്റെ വരവോടെ അന്ത്യമാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Tuesday, June 9, 2026, 15:24 [IST]
English summary
Byd dm i hybrid technology for india revealed with 1200 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X