രൂപയുടെ മൂല്യം താഴേക്ക്, ഇലക്‌ട്രിക് കാറുകളുടെ വില വർധിപ്പിക്കാൻ ബിവൈഡി! ജൂലൈ മുതൽ നടപ്പിലാക്കും

ഈ വർഷം ജൂലൈ 1 മുതൽ പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബിവൈഡി ഇന്ത്യ. കമ്പനിയുടെ നിലവിലെ മോഡൽ ശ്രേണിയിലുടനീളമാണ് വില വർധനവ് നടപ്പിലാക്കുക. മോഡലും വകഭേദവും അനുസരിച്ച് 1 മുതൽ 2 ശതമാനം വരെ പരിഷ്ക്കരിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ അറ്റോ 3, ഇമാക്‌സ് 7, സീൽ, സീലയൺ 7 എന്നീ നാല് മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ബിൽഡ് യുവർ ഡ്രീംസ് (Build Your Dreams) എന്ന ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

സ്ഥിരമായി വിദേശനാണ്യത്തിലുണ്ടാവുന്ന ഇടിവാണ് ഇത്തരത്തിൽ വീണ്ടും വില വർധനവ് നടപ്പിലാക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുന്നതെന്ന് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി പറയുന്നു. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് ആഗോള പ്രതിസന്ധിക്കിടയിലും 2026-ൽ ചൈനീസ് യുവാനും (CNY) മറ്റ് പ്രധാന കറൻസികളുമെതിരെ ഇന്ത്യൻ രൂപയും (INR) ഗണ്യമായ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

BYD Electric Cars To Become More Expensive From 2026 July

വില കൂടുമോയെന്ന് പേടിച്ചിരിക്കുന്നവർക്ക് സമാധാനം നൽകുന്ന പ്രഖ്യാപനവും കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. 2026 ജൂലൈ ഒന്നിന് മുമ്പ് ബിവൈഡിയുടെ ഏതെങ്കിലും ഇലക്ട്രിക് വാഹനം വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് നിലവിലെ വിലകളുടെ ആനുകൂല്യം ലഭിക്കും. 2026 മെയ്, ജൂൺ മാസങ്ങളിൽ ബുക്കിംഗുകൾ പൂർത്തിയാക്കുകയും 2026 ജൂലൈ 31-ന് മുമ്പോ അതിനുമുമ്പോ ഡെലിവറി നടത്തുകയും ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂവെന്ന് മാത്രം.

2026 ജൂലൈ ഒന്നിനോ അതിനുശേഷമോ നടത്തുന്ന എല്ലാ ബുക്കിംഗുകളും പുതുക്കിയ വിലയ്ക്ക് വിധേയമായിരിക്കും. നിലവിൽ ബിവൈഡിയുടെ എൻട്രി ലെവൽ മോഡലായി അറ്റോ 3 ഇവിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന്റെ എൻട്രി ലെവൽ വേരിയന്റിന് 24.99 ലക്ഷം രൂപയാണ് വില വരുന്നത്. അതേസമയം 7-സീറ്റർ ഇലക്ട്രിക് എംപിവിയായ ഇമാക്‌സ് 7 ഇവിക്ക് 26.90 ലക്ഷം മുതലാണ് വില തുടങ്ങുന്നത്.

BYD Electric Cars To Become More Expensive From 2026 July

സീൽ സെഡാന്റെ കാര്യത്തിലേക്ക് വന്നാൽ 41 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് കാർ ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. അതേസമയം ബിൽഡ് യുവർ ഡ്രീംസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ സീലയൺ 7 എസ്‌യുവിക്ക് 54.90 ലക്ഷം രൂപയും എക്സ്ഷോറൂം വില വരും. ജൂലൈ മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന വില പരിഷ്ക്കരണത്തിന് ശേഷം ബിവൈഡി ഇലക്ട്രിക് കാറുകളുടെ വിലകൾ 50,000 മുതൽ 1 ലക്ഷം രൂപ വരെ ഉയരുമെന്നാണ് നിഗമനം.

വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾക്ക് പകരമായാണ് ഈ വില പരിഷ്ക്കരണം എന്ന് ബിവൈഡി ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾസ് (EPV) ബിസിനസ് മേധാവി രാജീവ് ചൗഹാൻ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യത്തിൽ പോലും ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യമുള്ളതും, നൂതനവും, സുരക്ഷിതവും, പ്രീമിയം ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകൾ നൽകുന്നതിൽ ബിവൈഡി ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BYD Electric Cars To Become More Expensive From 2026 July

ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ വിപണിയിലെത്തി ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സീലയൺ 7 ഇവിയുടെ പുതിയ ആനിവേഴ്‌സറി എഡിഷൻ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ഒന്നാം വാർഷിക ഓഫറിന്റെ ഭാഗമായി സീലയൺ 7 ആനിവേഴ്‌സറി എഡിഷൻ വാങ്ങുന്ന ആദ്യത്തെ 1100 ഉപഭോക്താക്കൾക്ക് സൗജന്യ 11kW ഹോം ചാർജർ ഇൻസ്റ്റാളേഷൻ ലഭിക്കും.

കൂടാതെ രണ്ട് വർഷത്തെ സൗജന്യ സർവീസും മെയിന്റനെൻസും ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും. പ്രീമിയം, പെർഫോമൻസ് എന്നീ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ബിവൈഡി സീലയൺ 7 എസ്‌യുവിക്ക് യഥാക്രമം 49.40 ലക്ഷം രൂപയും 54.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില. രണ്ട് വേരിയന്റുകളിലും ബിവൈഡി 82.56 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്.

ബിവിഡി സീലയൺ 7 ആനിവേഴ്സറിയുടെ പെർഫോമൻസ്, പ്രീമിയം വേരിയന്റുകൾക്ക് യഥാക്രമം 542 കിലോമീറ്ററും 567 കിലോമീറ്ററും റേഞ്ചാണ് കമ്പനി പറയുന്നത്. ഇലക്ട്രിക് എസ്‌യുവിയിൽ ചൈനീസ് വാഹന നിർമാതാക്കൾ ലോ വോൾട്ടേജ് ബാറ്ററി (LVB) ഇപ്പോൾ LFP സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കൂടാതെ 8 വർഷത്തെ അല്ലെങ്കിൽ 1,50,000 കിലോമീറ്റർ വാറണ്ടിയും നൽകുന്നുണ്ട് എന്നതിനാൽ കണ്ണുപൂട്ടി വാങ്ങിക്കാം.

Article Published On: Thursday, May 14, 2026, 6:00 [IST]
English summary
Byd electric cars to become more expensive from 2026 july
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X