വാങ്ങാൻ നല്ല ടൈം! 530 KM റേഞ്ചുള്ള 7-സീറ്റർ ഇലക്‌ട്രിക് കാറിനുൾപ്പടെ 5.20 ലക്ഷത്തിന്റെ ഓഫറുമായി കമ്പനി

ലോകത്തിലെ തന്നെ നമ്പർ 1 ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ലല്ലോ. ഇന്ത്യയിലും സജീവമായി പ്രവർത്തിക്കുന്ന ബ്രാൻഡ് അക്ഷരാത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്. ചൈനീസ് ഇലക്ട്രിക് ബ്രാൻഡ് ആഭ്യന്തര വിപണിയിൽ നിലവിൽ നാല് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ രണ്ട് മോഡലുകൾക്കും 5.20 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ജൂലൈ 1 മുതൽ മോഡൽ നിരയിൽ രണ്ട് ശതമാനം വരെ വില വർധനവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആളുകളോടുള്ള സ്നേഹം അകമഴിഞ്ഞതാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ തീരുമാനം.

ബിവൈഡി തങ്ങളുടെ മാർവലസ് മെയ് സംരംഭത്തിന്റെ ഭാഗമായി ഇമാക്‌സ് 7 ഇവിക്ക് 5.20 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് എംപിവിയുടെ 6, 7 സീറ്റർ ബേസ് വേരിയന്റിന്റെ പരിമിതമായ സ്റ്റോക്കിന് കമ്പനി എക്സ്ചേഞ്ച് ബെനഫിറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനുപുറമെ 3 ലക്ഷം കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറണ്ടിയും 7 വർഷം വരെ സൗജന്യ മെയിന്റനെൻസ് പാക്കേജും ഉൾപ്പെടുത്തുമെന്നാണ് വിവരം.

BYD eMax 7 Atto 3 Electric Cars Attract Up To Rs 5 20 Lakh Discount In May 2026

കൂടാതെ മാർവലസ് മെയ് സംരംഭത്തിന് കീഴിൽ ബിവൈഡി അറ്റോ 3 ഇവിക്ക് രണ്ട് വർഷം വരെ സൗജന്യ മെയിന്റനെൻസ് പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കമ്പനിയിൽ നിന്നുള്ള എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവിയുടെ സാധ്യതയുള്ള ഉടമകൾക്ക് അറ്റകുറ്റപ്പണി ചാർജുകൾ കുറയ്ക്കാൻ സഹായകരമാവുന്ന കാര്യമാണ്. സീൽ, സീലിയൻ 7 പോലുള്ള മുൻനിര മോഡലുകൾക്ക് യാതൊരു കിഴിവുകളും നൽകുന്നില്ലെന്നതാണ് ശ്രദ്ധേയം.

ജൂലൈയിൽ അറ്റോ 3, ഇമാക്‌സ് 7, സീൽ, സീലയൺ 7 എന്നീ നാല് മോഡലുകൾക്കും വില വർധനവ് നടപ്പിലാവാൻ പോവുകയാണ്. ഇതിന് മുമ്പ് നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും വിൽപ്പന വർധിപ്പിക്കാനും ലക്ഷ്യമാക്കിയുള്ളതാണ് ഈ ഓഫറുകളും ആനുകൂല്യങ്ങളും. മോഡലും വകഭേദവും അനുസരിച്ച് 1 മുതൽ 2 ശതമാനം വരെ പരിഷ്ക്കരിക്കുമെന്നാണ് റിപ്പോർട്ട്. സ്ഥിരമായി വിദേശനാണ്യത്തിലുണ്ടാവുന്ന ഇടിവാണ് ഇത്തരത്തിൽ വീണ്ടും വില വർധനവ് നടപ്പിലാക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുന്നതെന്ന് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി പറയുന്നു.

BYD eMax 7 Atto 3 Electric Cars Attract Up To Rs 5 20 Lakh Discount In May 2026

ഈ വർഷം ഇത് മൂന്നാം തവണയാണ് ബിവൈഡിയുടെ ഇലക്ട്രിക് കാറുകൾക്ക് വില വർധനവ് സംഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് ആഗോള പ്രതിസന്ധിക്കിടയിലും 2026-ൽ ചൈനീസ് യുവാനും (CNY) മറ്റ് പ്രധാന കറൻസികളുമെതിരെ ഇന്ത്യൻ രൂപയും (INR) ഗണ്യമായ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2026 ജൂലൈ ഒന്നിന് മുമ്പ് ബിവൈഡിയുടെ ഏതെങ്കിലും ഇലക്ട്രിക് വാഹനം വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് നിലവിലെ വിലകളുടെ ആനുകൂല്യം ലഭിക്കും.

2026 മെയ്, ജൂൺ മാസങ്ങളിൽ ബുക്കിംഗുകൾ പൂർത്തിയാക്കുകയും 2026 ജൂലൈ 31-ന് മുമ്പോ അതിനുമുമ്പോ ഡെലിവറി നടത്തുകയും ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂവെന്ന് മാത്രം. 2026 ജൂലൈ ഒന്നിനോ അതിനുശേഷമോ നടത്തുന്ന എല്ലാ ബുക്കിംഗുകളും പുതുക്കിയ വിലയ്ക്ക് വിധേയമായിരിക്കും എന്നതും ബിവൈഡി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ബിവൈഡിയുടെ എൻട്രി ലെവൽ മോഡലായി അറ്റോ 3 ഇവിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

BYD eMax 7 Atto 3 Electric Cars Attract Up To Rs 5 20 Lakh Discount In May 2026

ഇതിന്റെ എൻട്രി ലെവൽ വേരിയന്റിന് 24.99 ലക്ഷം രൂപയാണ് വില വരുന്നത്. അതേസമയം 7-സീറ്റർ ഇലക്ട്രിക് എംപിവിയായ ഇമാക്‌സ് 7 ഇവിക്ക് 26.90 ലക്ഷം മുതലാണ് വില തുടങ്ങുന്നത്. സീൽ സെഡാന്റെ കാര്യത്തിലേക്ക് വന്നാൽ 41 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് കാർ ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. അതേസമയം ബിൽഡ് യുവർ ഡ്രീംസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ സീലയൺ 7 എസ്‌യുവിക്ക് 54.90 ലക്ഷം രൂപയും എക്സ്ഷോറൂം വില വരും.

ജൂലൈ മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന വില പരിഷ്ക്കരണത്തിന് ശേഷം ബിവൈഡി ഇലക്ട്രിക് കാറുകളുടെ വിലകൾ 50,000 മുതൽ 1 ലക്ഷം രൂപ വരെ ഉയരുമെന്നാണ് നിഗമനം. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ വിപണിയിലെത്തി ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സീലയൺ 7 ഇവിയുടെ പുതിയ ആനിവേഴ്‌സറി എഡിഷൻ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.

Article Published On: Saturday, May 16, 2026, 6:00 [IST]
English summary
Byd emax 7 atto 3 electric cars attract up to rs 5 20 lakh discount in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X