പെട്രോളില്ലെങ്കിലും ഓടും, രാജ്യത്തെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് കാറിന്റെ വരവിന് തീയതിയായി

കാറുകൾക്കെല്ലാം വില കൂട്ടിയ തീരുമാനത്തിന് പിന്നാലെ പുത്തനൊരു പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്‌ട്രിക് കാറിനെ സമ്മാനിച്ച് ഇന്ത്യക്കാരെ ഹാപ്പിയാക്കാൻ ഒരുങ്ങുകയാണ് ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്ത വണ്ടിഭ്രാന്തൻമാർക്കിടയിൽ ട്രെൻഡായിരുന്നു. സാധാരണ കണ്ടുവരുന്ന തരം ഇലക്ട്രിക് കാറായിരിക്കില്ല ഇതെന്നതാണ് ഇത്രയും ചർച്ചയാവാൻ കാരണമായിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) മോഡലാണ് ബിൽഡ് യുവർ ഡ്രീംസ് പുറത്തിറക്കാൻ പോവുന്നത്. അതായത് JSW മോട്ടോർസിന് മുന്നേ തന്നെ ബിവൈഡി തങ്ങളുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനം രാജ്യത്തിനായി സമർപ്പിക്കുമെന്ന് സാരം.

ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് കാർ അവതരിപ്പിക്കുന്നതിനുള്ള തീയതിയും കുറിച്ചിരിക്കുകയാണ് ബിവൈഡി. ജൂൺ 9 ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിൽ വാഹനം അരങ്ങേറ്റം കുറിക്കുന്നതായിരിക്കും. പക്ഷേ ഏത് മോഡലായിരിക്കുമെന്ന വ്യക്തത ഇതിൽ നിന്നും ലഭിച്ചിട്ടില്ലെന്നതാണ് രസകരമായ കാര്യം. മിക്കവാറും ആഭ്യന്തര വിപണിയിലേക്ക് കൊണ്ടുവരുന്നത് അറ്റോ 2 അല്ലെങ്കിൽ സീലയൺ 6 ആയിരിക്കുമെന്നാണ് അനുമാനം.

BYD Plug-in Hybrid Electric Car To Launch in India On June 9

രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളും അടുത്തിടെ ഇന്ത്യയിൽ പരീക്ഷണയോട്ടവും നടത്തിയിരുന്നു. വരാനിരിക്കുന്ന മോഡൽ ബിവൈഡിയുടെ 'DM-i സൂപ്പർ പ്ലഗ്-ഇൻ ഹൈബ്രിഡ് ഇവി' പവർട്രെയിൻ ഉപയോഗിക്കുമെന്ന് ടീസർ ചിത്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. DM-i എന്നാൽ 'ഡ്യുവൽ മോഡ് - ഇന്റലിജന്റ്' എന്നാണ്. ഇത് അടിസ്ഥാനപരമായി ഒരു പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

ഇവിടെ ഒരു പരമ്പരാഗത എഞ്ചിനും പൂർണ ഇലക്ട്രിക് സജ്ജീകരണവും സംയോജിച്ച് പ്രവർത്തിക്കും. ഇത് ഫുള്ളി ഇലക്ട്രിക് കാറുകളേക്കാൾ പ്രായോഗികമായിരിക്കും എന്നതാണ് ഹൈലൈറ്റ്. ഒരു ഇവിയുടെ കാര്യക്ഷമതയും കുറഞ്ഞ പ്രവർത്തന ചെലവും ലഭിക്കുന്നതിനൊപ്പം കംബസ്റ്റൺ എഞ്ചിൻ കാരണം റേഞ്ച് ഉത്കണ്ഠ ഇല്ലാതാവുകയും ചെയ്യും. കുറഞ്ഞ വിലയിൽ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനം പുറത്തിറക്കാൻ തീരുമാനിച്ചാൽ ബിവൈഡി അറ്റോ 2 ഇവി നല്ലൊരു ഓപ്ഷനായിരിക്കും.

BYD Plug-in Hybrid Electric Car To Launch in India On June 9

7.8kWh അല്ലെങ്കിൽ 18kWh ബാറ്ററിയുമായി ജോടിയാക്കിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ബിവൈഡി അറ്റോ 2 ഇവിക്ക് ആഗോളതലത്തിൽ ലഭിക്കുന്നത്. അതിൽ 7.8 kWh അല്ലെങ്കിൽ 18 kWh ബാറ്ററി പായ്ക്ക് ജോടിയാക്കിയ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയുടെ 7.8 kWh പതിപ്പിന് 166 bhp പവറും 18 kWh മോഡലുകൾക്ക് 212 bhp കരുത്തുമാണ് വികസിപ്പിക്കാനാവുക.

7.8 kWh വേരിയന്റിന് 928 കിലോമീറ്ററും വലിയ ബാറ്ററിക്ക് 998 കിലോമീറ്ററും ദൂരം വരെയും സഞ്ചരിക്കാൻ സാധിക്കുന്നതാണ്. ഇനി സീലയൺ 6 പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലാണ് കൊണ്ടുവരുന്നതെങ്കിൽ ഈ പ്രീമിയം എസ്‌യുവി 1.5 ലിറ്റർ NA പെട്രോൾ, ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വരുന്നത്. രണ്ടും 18.3kWh അല്ലെങ്കിൽ 26.6kWh ബാറ്ററിയിൽ ലഭ്യമാണ്. ഇവിയുടെ നാച്ചുറലി ആസ്പിറേറ്റഡ് PHEV സജ്ജീകരണം FWD പതിപ്പാണ്.

BYD Plug-in Hybrid Electric Car To Launch in India On June 9

ഇതിന് സംയോജിതമായി 218 bhp വികസിപ്പിക്കാനാവും. അതേസമയം 140 കിലോമീറ്റർ വരെ ഓൾ-ഇലക്ട്രിക് റേഞ്ച് നൽകാനും ബിവൈഡി സീലയൺ 6 മോഡലിനാവും. മറുവശത്ത് 1.5 ടർബോ-പെട്രോൾ PHEV സ്റ്റാൻഡേർഡായി AWD സംവിധാനത്തോടെയാണ് വിപണിയിലെത്തുക. 344 bhp വരെ കരുത്ത് ഉത്പാദിപ്പിക്കുകയും 128 കിലോമീറ്റർ വരെ ഓൾ-ഇലക്ട്രിക് റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സീലിയോൺ 6 PHEV-യുടെ സംയോജിത ഡ്രൈവിംഗ് റേഞ്ച് 1,092 കിലോമീറ്ററാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, June 3, 2026, 6:00 [IST]
English summary
Byd plug in hybrid electric car to launch in india on june 9
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X