പെട്രോൾ തീർന്നാലും ഓടിക്കാം, 1,092 KM വരെ റേഞ്ചുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുമായി ബിവൈഡി വരുന്നു

ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ പ്രത്യേക ഇമേജുള്ള വാഹന നിർമാതാക്കളാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. ചൈനീസ് ബ്രാൻഡാണെങ്കിലും അതിന്റെ പണിയൊന്നും കിട്ടാതെ മുമ്പോട്ട് പോവാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. സാക്ഷാൽ ടെസ്‌ലയെ വരെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ ഇവി ബ്രാൻഡായി കുതിക്കുന്ന കമ്പനി നമ്മുടെ നിരത്തുകളിൽ നാലോളം മോഡലുകളാണ് നിലവിൽ അവതരിപ്പിച്ചിട്ടുള്ളത്. അംഗസംഖ്യ കൂട്ടുവാനായി അഞ്ചാമനെ കൂടി വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിവൈഡി. ഇത്തവണ സാധാരണയൊരു ഇലക്ട്രിക് കാറായിരിക്കില്ല കമ്പനി പുറത്തിറക്കുക എന്നതാണ് ഹൈലൈറ്റ്.

ഇന്ത്യൻ വിപണിയിൽ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) മോഡലാണ് ചൈനീസ് കാർ നിർമാതാക്കൾ ഉടൻ പുറത്തിറക്കാൻ പോവുന്നത്. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ ടീസർ ചിത്രവും ബിവൈഡി പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഏത് മോഡലായിരിക്കുമെന്ന വ്യക്തത ഇതിൽ നിന്നും ലഭിച്ചിട്ടില്ലെന്നതാണ് രസകരമായ കാര്യം. മിക്കവാറും ആഭ്യന്തര വിപണിയിലേക്ക് കൊണ്ടുവരുന്നത് അറ്റോ 2 അല്ലെങ്കിൽ സീലയൺ 6 ആയിരിക്കുമെന്നാണ് വിവരം.

BYD Plug-in Hybrid SUV Teased Ahead Of India Launch Atto 2 Or Sealion 6

രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളും അടുത്തിടെ ഇന്ത്യയിൽ പരീക്ഷണയോട്ടവും നടത്തിയിരുന്നു. വരാനിരിക്കുന്ന മോഡൽ ബിവൈഡിയുടെ 'DM-i സൂപ്പർ പ്ലഗ്-ഇൻ ഹൈബ്രിഡ് EV' പവർട്രെയിൻ ഉപയോഗിക്കുമെന്ന് ടീസർ വ്യക്തമായി പറയുന്നുണ്ട്. DM-i എന്നാൽ 'ഡ്യുവൽ മോഡ് - ഇന്റലിജന്റ്' എന്നാണ്. ഇത് അടിസ്ഥാനപരമായി ഒരു പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ ഒരു പരമ്പരാഗത എഞ്ചിനും പൂർണ ഇലക്ട്രിക് സജ്ജീകരണവും സംയോജിച്ച് പ്രവർത്തിക്കും.

ഇത് ഫുള്ളി ഇലക്ട്രിക് കാറുകളേക്കാൾ പ്രായോഗികമായിരിക്കും എന്നതാണ് ശ്രദ്ധേയം. ഒരു ഇവിയുടെ കാര്യക്ഷമതയും കുറഞ്ഞ പ്രവർത്തന ചെലവും ലഭിക്കുന്നതിനൊപ്പം കംബസ്റ്റൺ എഞ്ചിൻ കാരണം റേഞ്ച് ഉത്കണ്ഠ ഇല്ലാതാവുകയും ചെയ്യും. ഇനി മോഡൽ ഏതാണെന്ന് അറിഞ്ഞാൽ സംഭവം കളറാവും. കുറഞ്ഞ വിലയിൽ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനം പുറത്തിറക്കാൻ തീരുമാനിച്ചാൽ ബിവൈഡി അറ്റോ 2 ഇവിക്കാവും നറുക്കുവീഴുക.

BYD Plug-in Hybrid SUV Teased Ahead Of India Launch Atto 2 Or Sealion 6

വിദേശ വിപണികളിൽ അറ്റോ 2 PHEV പവർട്രെയിനിൽ ലഭ്യമാണ്. അതിൽ 7.8 kWh അല്ലെങ്കിൽ 18 kWh ബാറ്ററി പായ്ക്ക് ജോടിയാക്കിയ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 7.8 kWh പതിപ്പിന് 166 bhp പവറും 18 kWh പതിപ്പിൽ 212 bhp കരുത്തുമാണ് ഉത്പാദിപ്പിക്കാനാവുന്നത്. 7.8 kWh വേരിയന്റിന് 928 കിലോമീറ്ററും വലിയ ബാറ്ററിക്ക് 998 കിലോമീറ്ററും ദൂരം വരെ സഞ്ചരിക്കാൻ സാധിക്കുന്നതാണ്.

രണ്ടിനും ഇലക്ട്രിക്-ഒൺലി റേഞ്ച് ഏകദേശം 39 കിലോമീറ്ററായും നിശ്ചയിച്ചിട്ടുണ്ട്. അതായത് പെട്രോൾ തീർന്നാലും ഇവി കരുത്തിൽ ഇത്രയും ദൂരം സഞ്ചരിക്കാനാവുമെന്ന് സാരം. ഇനി സീലിയൺ 6 ഇവിയാണ് വരുന്നതെങ്കിൽ കഴിഞ്ഞ വർഷം തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സീലിയൺ 7 ഇവിക്ക് സമാനമാണ് ഇത്. ഇന്ത്യൻ ഉപഭോക്താക്കളിൽ ഇത് വളരെ മികച്ച പ്രതികരണം നേടിയ മോഡലിന്റെ PHEV പതിപ്പ് എത്തുകയാണെങ്കിലും വിജയം കൊയ്യുമെന്ന് ഉറപ്പാണ്.

BYD Plug-in Hybrid SUV Teased Ahead Of India Launch Atto 2 Or Sealion 6

ഇന്ത്യക്കാർക്ക് PHEV എസ്‌യുവിയോടുള്ള താൽപര്യം അളക്കുന്നതിനായി ബിവൈഡി 2025 ഓട്ടോ എക്‌സ്‌പോയിൽ സീലിയൺ 6 പ്രദർശിപ്പിച്ചിരുന്നു. ആഗോളതലത്തിൽ സീലിയൺ 6 മോഡൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വരുന്നത്. ഇവ രണ്ടും 18.3 kWh അല്ലെങ്കിൽ 26.6 kWh ബാറ്ററിയിൽ ലഭ്യമാണ്. 1.5 NA PHEV സജ്ജീകരണം FWD മാത്രമാണ് നൽകുന്നത്. ഇതിന് സംയോജിതമായി 218 bhp വികസിപ്പിക്കാനാവും.

അതേസമയം 140 കിലോമീറ്റർ വരെ ഓൾ-ഇലക്ട്രിക് റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യാനും ഇതിനാവും. മറുവശത്ത് 1.5 ടർബോ-പെട്രോൾ PHEV സ്റ്റാൻഡേർഡായി AWD സംവിധാനത്തോടെയാണ് വിപണിയിലെത്തുക. 344 bhp വരെ കരുത്ത് ഉത്പാദിപ്പിക്കുകയും 128 കിലോമീറ്റർ വരെ ഓൾ-ഇലക്ട്രിക് റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സീലിയോൺ 6 PHEV-യുടെ സംയോജിത ഡ്രൈവിംഗ് റേഞ്ച് 1,092 കിലോമീറ്ററാണ്.

Article Published On: Thursday, May 28, 2026, 6:00 [IST]
English summary
Byd plug in hybrid suv teased ahead of india launch atto 2 or sealion 6
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X