എല്ലാത്തിനും കാരണം ട്രംപ്, ഇന്ത്യയിലെ ഇലക്‌ട്രിക് കാറുകളുടെ വില കൂട്ടാൻ ചൈനീസ് കമ്പനി; മെയ് മുതൽ പ്രാബല്യത്തിൽ

സംഗതി ചൈനീസ് കമ്പനിയാണെങ്കിലും ഇന്ത്യക്കാരുടെ മനസ് കീഴടക്കി മുന്നേറുകയാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. ഇലക്ട്രിക് കാറുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിക്ക് വിലയൊരു വിലങ്ങുതടിയല്ലെന്ന് തെളിയിച്ചവർ കൂടിയാണ്. e6 എംപിവി, അറ്റോ 3, സീൽ, സീലയൺ 7, ഇമാക്‌സ് 7 തുടങ്ങിയ മിടുക്കൻ മോഡലുകളിലൂടെയാണ് രാജ്യം വെട്ടിപ്പിടിച്ചത്. ആഗോളതലത്തിൽ സാക്ഷാൽ ടെസ്‌ലയെ വരെ പിന്നിലാക്കി കുതിക്കുന്ന ബ്രാൻഡ് ഇന്ത്യയിലും സജീവമായാണ് പ്രവർത്തിക്കുന്നത്. നല്ല രീതിയിൽ മുമ്പോട്ട് പോവുന്നതിനിടയിൽ ചില കാരണങ്ങളാൽ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ബിവൈഡി.

ബിവൈഡി ഇന്ത്യ തങ്ങളുടെ മുഴുവൻ മോഡൽ ശ്രേണിയിലും 2026 മെയ് മുതലാവും വില വർധനവ് നടപ്പിലാക്കുമെന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് കൃത്യമായ വർധനവ് വ്യത്യാസപ്പെടുമെങ്കിലും വിലകൾ മൂന്ന് ശതമാനം വരെ പരിഷ്ക്കരിക്കുമെന്നാണ് ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കൾ സ്ഥിരീകരിച്ചിരിക്കുന്നത്. 2026 ജനുവരിയിൽ സീലിയൻ 7 എസ്‌യുവിയുടെ വില കമ്പനി ഉയർത്തിയിരുന്നു.

BYD Sealion 7 Atto 3 Seal eMAX 7 Electric Cars To Become More Expensive In India

അന്ന് 50,000 രൂപയുടെ വില വർധനവ് ലഭിച്ചിരുന്നതിനാൽ മെയ് മാസം മുതൽ നടപ്പിലാക്കാനിരിക്കുന്ന വില പരിഷ്ക്കാരം ഈ മോഡലിന് ബാധകമാകുമോ എന്നത് നിലവിൽ വ്യക്തമായിട്ടില്ല. പുതുക്കി നിശ്ചയിച്ചിരിക്കുന്ന കണക്കുകൾ പ്രകാരം വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 50,000 രൂപ മുതൽ 1.50 ലക്ഷം രൂപ വരെയായിരിക്കാം അധികം മുടക്കേണ്ടി വരുന്നതെന്നാണ് അനുമാനം. ആഗോളതലത്തിൽ ഉയർന്നുവരുന്ന ലോജിസ്റ്റിക് വെല്ലുവിളികളാണ് വില പരിഷ്ക്കരണത്തിന് പ്രധാനമായും കാരണം.

മിഡിൽ ഈസ്റ്റിലെ നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഷിപ്പിംഗ് ചെലവ് വർധിക്കുന്നതിനും വിതരണ ശൃംഖലയിലെ തടസങ്ങൾക്കും കാരണമായിട്ടുണ്ട്. ഇത് ഇന്ത്യയിലേക്ക് വാഹനങ്ങളും ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവിനെ ബാധിച്ചു. ഇക്കാരണമാണ് ബിവൈഡി നിലവിൽ വില കൂട്ടാൻ നിർബന്ധിതരായിരിക്കുന്നത്. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ വിപണിയിലെത്തി ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സീലയൺ 7 ഇവിയുടെ പുതിയ ആനിവേഴ്‌സറി എഡിഷൻ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.

BYD Sealion 7 Atto 3 Seal eMAX 7 Electric Cars To Become More Expensive In India

ഒന്നാം വാർഷിക ഓഫറിന്റെ ഭാഗമായി സീലയൺ 7 ആനിവേഴ്‌സറി എഡിഷൻ വാങ്ങുന്ന ആദ്യത്തെ 1100 ഉപഭോക്താക്കൾക്ക് സൗജന്യ 11kW ഹോം ചാർജർ ഇൻസ്റ്റാളേഷൻ ലഭിക്കും. കൂടാതെ രണ്ട് വർഷത്തെ സൗജന്യ സർവീസും മെയിന്റനെൻസും ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും. പ്രീമിയം, പെർഫോമൻസ് എന്നീ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ബിവൈഡി സീലയൺ 7 എസ്‌യുവിക്ക് യഥാക്രമം 49.40 ലക്ഷം രൂപയും 54.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.

ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് വേരിയന്റുകളിലും ബിവൈഡി 82.56 kWh ബാറ്ററി പായ്ക്കാണ് വാഗ്ദാനം ചെയ്യുന്ത്. പെർഫോമൻസ്, പ്രീമിയം ട്രിമ്മുകൾക്ക് യഥാക്രമം 542 കിലോമീറ്ററും 567 കിലോമീറ്ററും റേഞ്ചാണ് അവകാശപ്പെടുന്നത്. സീലയൺ 7 ഇവിയുടെ ലോ വോൾട്ടേജ് ബാറ്ററി (LVB) ഇപ്പോൾ LFP സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കൂടാതെ 8 വർഷത്തെ അല്ലെങ്കിൽ 1,50,000 കിലോമീറ്റർ വാറണ്ടിയും നൽകുന്നുണ്ട്.

BYD Sealion 7 Atto 3 Seal eMAX 7 Electric Cars To Become More Expensive In India

പെർഫോമൻസ് ഇലക്ട്രിക് എസ്‌യുവിയായതിനാൽ തന്നെ വാഹനം നല്ല കിടിലൻ ഡ്രൈവിംഗ് എക്സ്പീരിയൻസാണ് വാഗ്ദാനം ചെയ്യുന്നത്. ബിവൈഡി സീലയൺ 7 ഇവിയുടെ പ്രീമിയം പതിപ്പ് 6.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ പെർഫോമൻസ് വേരിയന്റ് വെറും 4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്തും. എല്ലാ മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചുള്ള അകത്തളമാണ് എസ്‌യുവിയിലുള്ളത്.

ഇന്റീരിയറിൽ 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്വിൽറ്റഡ് നാപ്പ ലെതർ സീറ്റുകൾ, 128-കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് ഗ്ലാസ് റൂഫ്, 12-സ്പീക്കർ ഡൈനാഡിയോ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ്, ഹീറ്റഡ് സീറ്റുകൾ, 50 W വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളെല്ലാം ആനിവേഴ്‌സറി എഡിഷന്റെ ഭാഗമാണ്. ഇന്ത്യയിൽ 11 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കാറാണ് സീലയൺ 7 എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്.

More from DriveSpark

Article Published On: Saturday, April 18, 2026, 14:25 [IST]
English summary
Byd sealion 7 atto 3 seal emax 7 electric cars to become more expensive in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X