ഇത്രയും നാൾ വിറ്റത് വിലക്കുറച്ച്, സ്റ്റൈലൻ എസ്‌യുവിയുടെ കാര്യത്തിൽ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് സിട്രൺ

ഇന്ത്യയിലെ തുടക്കം പാളിയെങ്കിലും നിലവിൽ ഇമേജ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സിട്രൺ. മോഡലുകളിലുണ്ടായിരുന്ന പോരായ്‌മകളെല്ലാം പരിഹരിച്ച് കിടിലമാക്കിയ ബ്രാൻഡ് മുമ്പത്തേതിലും കച്ചോടം പിടിക്കുന്നുണ്ട് ഇപ്പോഴും. സിട്രൺ എന്ന ഫ്രഞ്ച് വാഹന നിർമാണ കമ്പനിക്ക് ഇന്ത്യയിൽ നല്ല പേര് നേടിക്കൊടുത്ത മോഡലാണ് ബസാൾട്ട് കൂപ്പെ എസ്‌യുവി (Citroen Basalt). ടാറ്റ കർവിനൊപ്പം പുറത്തിറങ്ങിയ മോഡലിനെ ഇതുവരെ ആരും കാര്യമായി കുറ്റം പറഞ്ഞ് കേട്ടിട്ടുണ്ടാവില്ലെന്നതാണ് സത്യം. കുറഞ്ഞ വിലയും നിരവധി ഫീച്ചറുകളും സ്റ്റൈലൻ ലുക്കും തന്നെയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം.

നല്ല പേര് വാങ്ങി മുന്നേറുന്നതിനിടയിൽ ചെറിയൊരു നിരാശ നൽകുന്ന വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് സിട്രൺ. മറ്റൊന്നുമല്ല, പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉടനടി പ്രാബല്യത്തിൽ വരുന്ന ഈ വില പരിഷ്ക്കാരം ബസാൾട്ട് X, C3, എയർക്രോസ് തുടങ്ങിയ മോഡലുകളെയെല്ലാം ഒരുപോലെ ബാധിക്കും.

Citroen Basalt Coupe SUV Price Hike April 2026

ഇതിൽ ബസാൾട്ടിന്റെ വിലക്കയറ്റമാവും എല്ലാവരേയും നിരാശപ്പെടുത്തുക. ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടാറ്റ സിയറ, റെനോ ഡസ്റ്റർ, കിയ സെൽറ്റോസ്, ടാറ്റ കർവ് തുടങ്ങിയ പരമ്പരാഗത മിഡ്-സൈസ് എസ്‌യുവികളോട് മത്സരിക്കുന്ന കൂപ്പെ എസ്‌യുവിയായ ബസാൾട്ട് X മോഡസിന് 40,000 രൂപ വരെയാണ് സിട്രൺ ഉയർത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ച് വിലയിൽ മാറ്റമുണ്ടാവും കേട്ടോ.

ബസാൾട്ട് X പ്ലസ് 1.2 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മാനുവൽ വേരിയന്റിന് മുമ്പത്തെ വിലയിൽ നിന്നും 37,000 രൂപയാണ് ഇപ്പോൾ അധികമായി വർധിച്ചിരിക്കുന്നത്. അതേസമയം മാക്‌സ് ടർബോ പെട്രോൾ മാനുവൽ ഡാർക്ക് എഡിഷന്റെ വിലയിൽ മാറ്റമില്ലെന്നത് പലരേയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ മറ്റെല്ലാ വേരിയന്റുകളുടെയും വില 40,000 രൂപ വീതമാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ ഉയർത്തിയിരിക്കുന്നത്.

Citroen Basalt Coupe SUV Price Hike April 2026

പുതുക്കിയ വില വർധനവോടെ സിട്രൺ ബസാൾട്ട് X ശ്രേണിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 8.55 ലക്ഷം മുതൽ 13.95 ലക്ഷം രൂപ വരെയാണ്. വിലയിൽ മാറ്റമുണ്ടെങ്കിലും എസ്‌യുവിക്ക് കമ്പനി മറ്റ് പരിഷ്ക്കാരങ്ങളൊന്നും സമ്മാനിച്ചിട്ടില്ല കേട്ടോ. 1.2 ലിറ്റർ NA, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ, അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകൾ എന്നിവയുമായി ജോടിയാക്കിയ വാഹനം യൂ, പ്ലസ്, മാക്സ് എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

പവർ ഔട്ട്പുട്ട് കണക്കുകളിലേക്ക് നോക്കിയാൽ എൻട്രി ലെവൽ ബസാൾട്ട് X വേരിയന്റുകളിൽ ഉപയോഗിച്ചിരിക്കുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിന് 82 bhp പവറോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് വിപണിയിൽ എത്തുന്നത്. അതേസമയം ടർബോ എഞ്ചിൻ 110 bhp കരുത്തോളം നൽകാനും യോഗ്യമാക്കിയാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

Citroen Basalt Coupe SUV Price Hike April 2026

ബസാൾട്ട് X വേരിയൻ്റുകളിൽ സിട്രൺ ധാരാളം പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഡാഷ്‌ബോർഡിൽ സ്ലാന്റഡ് പാറ്റേണുകൾ, ബ്രോൺസ് നിറത്തിലുള്ള ട്രിം പീസുകൾ, പുതിയ ടാൻ-ആൻഡ്-ബ്ലാക്ക് അപ്ഹോൾസ്റ്ററി, ലെതറൈറ്റ് ഡാഷ്‌ബോർഡ് എന്നിവയാണ് അകത്തളത്തിലെ എടുത്ത് പറയേണ്ട പ്രധാന മാറ്റങ്ങൾ. അതോടൊപ്പം സിട്രൺ വികസിപ്പിച്ചെടുത്ത പുതിയ ഇൻ-കാർ കോൺവർസേഷണൽ അസിസ്റ്റൻഡായ കാര യാത്രകൾ ആനന്ദകരമാക്കും.

ഫ്ലൈറ്റ് ഷെഡ്യൂളുകൾക്ക് അനുസൃതമായി ലൈവ് ഫ്ലൈറ്റ് സ്റ്റാറ്റസ് ട്രാക്കിംഗ്, ട്രാഫിക്, റൂട്ട് ഒപ്റ്റിമൈസേഷൻ, വെഹിക്കിൾ ഹെൽത്ത് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, മൾട്ടിമീഡിയ സപ്പോർട്ട്, കോളിംഗ്, SOS, സ്മാർട്ട് റിമൈൻഡറുകൾ തുടങ്ങിയ പ്രവർത്തനങ്ങനങ്ങളാണ് സിട്രൺ കാരയിലൂടെ ഒരുക്കിയിട്ടുള്ളത്. മറ്റ് ഫീച്ചറുകളിലായാലും അടിപൊളിയാണ് കക്ഷി. വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, എൽഇഡി ഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓപ്ഷണൽ 360-ഡിഗ്രി ക്യാമറ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലുണ്ട്.

More from DriveSpark

Article Published On: Friday, April 17, 2026, 19:03 [IST]
English summary
Citroen basalt coupe suv price hike april 2026 now costlier up to rs 40000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X