ഇനി ബേസ് മോഡൽ 7.95 ലക്ഷത്തിന് വാങ്ങാൻ കിട്ടൂല്ല, സിട്രണിൻ്റെ സ്റ്റൈലൻ എസ്‌യുവിക്ക് വില കൂട്ടി

സിട്രൺ എന്ന ഫ്രഞ്ച് വാഹന നിർമാണ കമ്പനിക്ക് ഇന്ത്യയിൽ നല്ല പേര് കൊണ്ടുവന്ന മോഡലാണ് ബസാൾട്ട് എന്ന കൂപ്പെ എസ്‌യുവി (Citroen Basalt Coupe SUV). ടാറ്റ കർവിനൊപ്പം പുറത്തിറങ്ങിയ മോഡലിനെ ഇതുവരെ ആരും കാര്യമായി കുറ്റം പറഞ്ഞ് കേട്ടിട്ടുണ്ടാവില്ല. . ലംബോർഗിനി ഉറൂസിന്റെ സ്റ്റൈൽ പകർത്തിയെത്തിയ മിടുക്കൻ അതുവരെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിട്രൺ കാറായിരുന്നു. ബ്രാൻഡിന്റെ നിരയിലെ ഏറ്റവും നല്ല മോഡൽ ഏതാണെന്ന് ചോദിച്ചാൽ പലരും ആദ്യം പറയുന്ന പേര് ബസാൾട്ട് എന്നാവും.

കൂപ്പെ എസ്‌യുവി വിഭാഗത്തിൽ എത്തിയ വാഹനം പലരുടേയും ഗുഡ് ബുക്കിൽ ഇടംനേടിയെങ്കിലും അതൊന്നും വിൽപ്പനയിൽ ഇതുവരെ പ്രതിഫലിച്ചില്ലെന്ന് പറയുന്നതാവും സത്യം. എന്നാൽ അധികം വൈകാതെ ഇതെല്ലാം മറികടക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഫ്രഞ്ച് ബ്രാൻഡ്. ഇതിനിടയിൽ പുതുവർഷത്തോട് അനുബന്ധിച്ച് മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കി മുന്നോട്ട് വന്നിരിക്കുകയാണ് സിട്രൺ എന്നത് പലരേയും അതിശയപ്പെടുത്തിയേക്കും.

Citroen Basalt Coupe SUV Price Hiked In India

സിട്രണിൻ്റെ സ്റ്റൈലൻ കൂപ്പെ എസ്‌യുവിയായ ബസാൾട്ടിൻ്റെ എല്ലാ വകഭേദങ്ങൾക്കും 20,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ബേസ് യു മാനുവലിന് 7.95 ലക്ഷത്തിൽ നിന്നും 8.15 ലക്ഷമായി പുതുക്കിയ എക്സ്ഷോറൂം വില. അതേസമയം പ്ലസ് മാനുവലിന് 9.42 ലക്ഷത്തിൽ നിന്നും 9.62 ലക്ഷവും പ്ലസ് ടർബോ മാനുവലിന് 10.82 ലക്ഷത്തിൽ നിന്ന് 11.02 ലക്ഷം രൂപയുമായി പുതുക്കിയ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ബസാൾട്ടിൻ്റെ മാക്‌സ് ടർബോ മാനുവലാണ് നോക്കുന്നതെങഅകിൽ 11.63 ലക്ഷമായിരുന്ന പഴയ വിലയിൽ നിന്നും 12.08 ലക്ഷമാണ് മുടക്കേണ്ടി വരുക. പ്ലസ് ടർബോ ഓട്ടോമാറ്റിക്കിന് 12.07 ലക്ഷത്തിൽ നിന്നും 12.27 ലക്ഷമായും മാക്‌സ് ടർബോ ഓട്ടോമാറ്റിക്കിന് 12.90 ലക്ഷമായിരുന്നത് 13.35 ലക്ഷമായും എക്സ്ഷോറൂം വില മാറി. വില വർധിച്ചതിന് പുറമെ കൂപ്പെ എസ്‌യുവിയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല.

Citroen Basalt Coupe SUV Price Hiked In India

ടാറ്റ കർവ് കൂപ്പെ എസ്‌യുവിയുമായി മത്സരിക്കുന്ന സിട്രൺ ബസാൾട്ട് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ സിയറ, കിയ സെൽറ്റോസ്, മാരുതി സുസുക്കി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, വരാനിരിക്കുന്ന റെനോ ഡസ്റ്റർ തുടങ്ങിയ മോഡലുകൾക്ക് ബദലായി വാങ്ങാവുന്ന മിടുക്കൻ കൂടിയാണ് കേട്ടോ. കൂപ്പെ എസ്‌യുവിക്കുണ്ടായിരുന്ന കുറവുകളെല്ലാം പരിഹരിച്ച് കമ്പനി X മോഡലുകളേയും കൊണ്ടുവന്നിരുന്നു.

പുതുതായി കൊണ്ടുവന്ന ബസാൾട്ട് X വേരിയൻ്റുകളിൽ സിട്രൺ ധാരാളം പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഡാഷ്‌ബോർഡിൽ സ്ലാന്റഡ് പാറ്റേണുകൾ, ബ്രോൺസ് നിറത്തിലുള്ള ട്രിം പീസുകൾ, പുതിയ ടാൻ-ആൻഡ്-ബ്ലാക്ക് അപ്ഹോൾസ്റ്ററി, ലെതറൈറ്റ് ഡാഷ്‌ബോർഡ് എന്നിവയാണ് അകത്തളത്തിലെ എടുത്ത് പറയേണ്ട പ്രധാന മാറ്റങ്ങൾ. അതോടൊപ്പം സിട്രൺ വികസിപ്പിച്ചെടുത്ത പുതിയ ഇൻ-കാർ കോൺവർസേഷണൽ അസിസ്റ്റൻഡായ കാര യാത്രകൾ ആനന്ദകരമാക്കും.

Citroen Basalt Coupe SUV Price Hiked In India

ഫ്ലൈറ്റ് ഷെഡ്യൂളുകൾക്ക് അനുസൃതമായി ലൈവ് ഫ്ലൈറ്റ് സ്റ്റാറ്റസ് ട്രാക്കിംഗ്, ട്രാഫിക്, റൂട്ട് ഒപ്റ്റിമൈസേഷൻ, വെഹിക്കിൾ ഹെൽത്ത് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, മൾട്ടിമീഡിയ സപ്പോർട്ട്, കോളിംഗ്, SOS, സ്മാർട്ട് റിമൈൻഡറുകൾ തുടങ്ങിയ പ്രവർത്തനങ്ങനങ്ങളാണ് സിട്രൺ കാര വാഗ്ദാനം ചെയ്യുന്നത്. ബസാൾട്ട് X മാക്‌സ് ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമേ കാര ലഭ്യമാകൂ. ഇതുകൂടാതെ അഴകേകാൻ മറ്റ് ചില മോഡേൺ ഫീച്ചറുകളുടെ അകമ്പടിയും ലഭ്യമാണ്.

വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, എൽഇഡി ഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓപ്ഷണൽ 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇപ്പോൾ ബസാൾട്ട് X എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസാൾട്ട് X മാക്‌സ് വേരിയന്റുകൾക്ക് 110 കരുത്തുള്ള 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി വാങ്ങാം. അതേസമയം എൻട്രി ലെവൽ ബസാൾട്ട് X വേരിയന്റുകളിൽ 82 bhp പവറുള്ള 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭ്യമാവുക. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് വിപണിയിൽ എത്തുന്നത്. എന്തായാലും എല്ലാ കമ്പനികളും വാഹനങ്ങൾക്ക് വില കൂട്ടിയതിനാൽ സിട്രണിന് ഇതൊരു തിരിച്ചടിയാവുമെന്ന് തോന്നുന്നില്ല.

More from DriveSpark

Article Published On: Saturday, January 31, 2026, 11:56 [IST]
English summary
Citroen basalt coupe suv price hiked in india now price starts from rs 8 15 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X