പറഞ്ഞാൽ വിശ്വസിക്കുമോ? മാരുതിയും മഹീന്ദ്രയുമല്ല! ഏറ്റവും വേഗത്തിൽ വളരുന്ന കാർ ബ്രാൻഡായി സിട്രൺ

ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും വലിയ നിർമാതാക്കളാണ് മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ ബ്രാൻഡുകൾ. എന്നാൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കാർ ബ്രാൻഡുകളുടെ പട്ടികയിൽ ഇവർ അൽപം താഴെയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? 2026 കലണ്ടർ വർഷത്തിൻ്റെ ആദ്യ മാസം തന്നെ ശക്തമായ മുന്നേറ്റമാണ് ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണി സാക്ഷ്യംവഹിച്ചത്. മിക്ക കാർ നിർമ്മാതാക്കളും വാർഷികാടിസ്ഥാനത്തിൽ കാര്യമായ നേട്ടമുണ്ടാക്കിയപ്പോൾ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കാർ ബ്രാൻഡായി പേരെടുത്തത് ഫ്രഞ്ചുകാരായ സിട്രൺ ആണ്.

തൊട്ടുപിന്നാലെ ടാറ്റ മോട്ടോർസും സ്കോഡയുമാണുള്ളത്. എന്തുകൊണ്ടെന്നും എങ്ങനെയെന്നും അറിയാൻ തുടർന്ന് വായിക്കുക. 2025 ജനുവരിയും 2026 ജനുവരിയും കണക്കിലെടുത്ത് വാർഷിക വിൽപ്പന വളർച്ചയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗുകൾ തയാറാക്കിയിരിക്കുന്നതെന്നാണ് കാർടോക്ക് പറയുന്നത്. അതായത് കഴിഞ്ഞ വർഷം ജനുവരിയിലെ വിൽപ്പനയും ഈ വർഷം ജനുവരിയിലെ വിൽപ്പനയും താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിലുണ്ടായ വർധനവ് സിട്രണിനാണ് ഏറ്റവും കൂടുതൽ സംഭവിച്ചിരിക്കുന്നത്.

Citroen Becomes Fastest Growing Car Brand In India

അതിനർഥം ഏറ്റവും കൂടുതൽ കാറുകൾ വിറ്റുവെന്നല്ല, പകരം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കാറുകൾ ബ്രാൻഡിന് ഇത്തവണ വിൽക്കുവാനായി എന്നാണ്. 125.1 ശതമാനം വാർഷിക വളർച്ചാ നിരക്കോടെയാണ് സിട്രൺ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കാർ ബ്രാൻഡായി മാറിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ കമ്പനി 1058 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതായത് 2025 ജനുവരിയിൽ നിരത്തിലെത്തിച്ച 470 യൂണിറ്റുകളേക്കാൾ 125.1 ശതമാനം അധിക കച്ചോടം കമ്പനിക്ക് നേടുവാനായെന്ന് സാരം.

എന്തായാലും കമ്പനിക്ക് ഇതൊരു മൈലേജാവുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. അടുത്തകാലത്തായി കാറുകളിലുണ്ടായിരുന്ന പോരായ്മകളെല്ലാം പരിഹരിച്ച് മിടുക്കരാക്കി വിപണിയിലെത്തിച്ചത് കാര്യങ്ങളെല്ലാം മാറ്റിയിട്ടുണ്ട്. ജീപ്പ് ഉൾപ്പടെയുള്ള വമ്പൻമാരുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡിന് ഇതുവരെ കാര്യമായ രീതിയിൽ ഇന്ത്യയിൽ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല. എന്തായാലും സിട്രണിൻ്റെ ശുക്രൻ ഉദിച്ചുവെന്ന് പറയാം.

Citroen Becomes Fastest Growing Car Brand In India

ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ കാർ ബ്രാൻഡായി സ്ഥാനം പിടിച്ചത് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ് ആണ്. വാർഷിക വിൽപ്പനയിൽ കമ്പനി 46.1 ശതമാനത്തിൻ്റെ വളർച്ചാ നിരക്കാണ് കരസ്ഥമാക്കിയത്. 2026-ൽ ഇന്ത്യൻ ഭീമൻ 70222 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന നടത്തിയാണ് നേട്ടത്തിലെത്തിയത്. 2025 ജനുവരിയിൽ വിൽപ്പന 48,075 യൂണിറ്റുകളായിരുന്നു. അടുത്തിടെ സിയറ ഉൾപ്പടെയുള്ള പുതുമോഡലുകൾ എത്തിയതാണ് ബ്രാൻഡിന് കരുത്താർജിക്കാൻ കാരണമായത്.

ഒപ്പം നെക്‌സോണും പഞ്ചും ഇപ്പോഴും വലിയ ഡിമാൻഡാണ് നേടുന്നത്. ഈ വർഷം ജനുവരിയിൽ നെക്‌സണിന്റെ 23,365 യൂണിറ്റുകളും പഞ്ചിന്റെ 19257 യൂണിറ്റുകളും വിറ്റു. അടുത്തിടെ പുറത്തിറക്കിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡെലിവറികൾ ആരംഭിച്ച കമ്പനി ഇനിയും ഉയരങ്ങൾ കീഴടക്കുമെന്നാണ് അനുമാനം. അതോടൊപ്പം തന്നെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ ശക്തമായ സാന്നിധ്യവും കമ്പനിക്ക് ഗുണം ചെയ്തു.

Citroen Becomes Fastest Growing Car Brand In India

2026 ജനുവരിയിലെ കണക്കനുസരിച്ച് ഏറ്റവും വേഗത്തിൽ വളരുന്ന മൂന്നാമത്തെ ബ്രാൻഡായി ഉയർന്നുവന്നത് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയാണ്. ഈ ജനുവരിയിൽ അവർ 5,739 യൂണിറ്റുകളുടെ വിൽപ്പനയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ വിൽപ്പന 4,133 യൂണിറ്റായിരുന്നു. ഇത് വാർഷികാടിസ്ഥാനത്തിൽ 38.9 ശതമാനം വളർച്ചയിലേക്കാണ് നയിച്ചത്. കൈലാക്കിന്റെ സ്വീകാര്യതയാണ് ഈ വർധനവിന് പ്രധാന കാരണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 9, 2026, 16:02 [IST]
English summary
Citroen becomes fastest growing car brand in india tata and skoda occupied 2nd and 3rd positions
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X