നല്ല യാത്രാസുഖവും 18 KM മൈലേജും, എന്നിട്ടും ഈ എസ്‌യുവി പോയമാസം ആരും വാങ്ങിയില്ല! വണ്ടി ഏതെന്ന് മനസിലായോ

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യയിലേക്ക് വരുന്നുവെന്ന വാർത്ത ആവേശത്തോടെ ഏറ്റെടുത്തവരായിരുന്നു രാജ്യത്തെ വണ്ടിഭ്രാന്തൻമാർ. പുതിയ കാർ വാങ്ങാനിരുന്ന പലരും സിട്രണിന്റെ വരവിനായി പിന്നീട് കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ ആദ്യ മോഡലായി C5 എയർക്രോസ് അവതരിപ്പിച്ചപ്പോൾ പക്ഷേ പലരും നിരാശരാവുകയായിരുന്നു. ഉഗ്രൻ വണ്ടിയായിരുന്നുവെങ്കിലും ഒടുക്കത്തെ വിലയിട്ടതോടെ പലരുടേയും സ്വപ്‌നങ്ങൾ വിടരും മുമ്പേ കൊഴിഞ്ഞു. ഇന്ത്യയിൽ അസംബിൾ ചെയ്‌ത് വിൽക്കാൻ തീരുമാനിച്ചതാണ് വില ഇത്രയും കയറിപ്പോവാൻ കാരണമായത്. ഇതുവരെ കാര്യമായ രീതിയിൽ സിട്രൺ C5 എസ്‌യുവിക്ക് ക്ലച്ചുപിടിക്കാനായില്ല.

2026 മാർച്ച് മാസത്തിൽ പ്രീമിയം എസ്‌യുവിയുടെ ഒരു യൂണിറ്റ് പോലും വിറ്റഴിഞ്ഞില്ലെന്നതാണ് സങ്കടകരമായ കാര്യം. രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ കഴിഞ്ഞ വർഷം ഇതേമാസത്തിലും മോഡലിന്റെ വിൽപ്പന പൂജ്യത്തിൽ തന്നെയായിരുന്നുവെന്നതാണ്. നിലവിൽ ഒറ്റ വേരിയന്റിൽ ലഭ്യമായ സിട്രൺ C5 എയർക്രോസിന് 37.32 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

citroen c5 aircross

കഴിഞ്ഞ വർഷം പുതിയ ജിഎസ്ടി നിരക്കുകൾ നടപ്പിലാക്കിയതോടെ ഈ പ്രീമിയം എസ്‌യുവിയുടെ വില 2.67 ലക്ഷം രൂപ വരെ സിട്രൺ വെട്ടിക്കുറക്കുകയും ചെയ്‌തിരുന്നു. നേരത്തെ 39.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന C5 എയർക്രോസിന് പുതുക്കിയ ജിഎസ്‌ടി പ്രകാരം വില 37.32 ലക്ഷമായി കുറയുകയായിരുന്നു. എന്നിട്ടും കാര്യമായ രീതിയിൽ ആളുകളെ ഷോറൂമിലെത്തിക്കാനാവാത്തത് തോൽവിയാണെന്ന് സമ്മതിക്കേണ്ടി വരും.

കൊടുക്കുന്ന പൈസയ്ക്ക് നല്ല ഒന്നാന്തരം യാത്രാസുഖം തരുന്ന 5-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 177 bhp കരുത്തിൽ 400 Nm ടോർക്ക് വരെ നൽകാനാവും. 17.5 കിലോമീറ്റർ മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ആളുകൾക്ക് ഇതൊന്നും മൈൻഡില്ല.

citroen c5 aircross rear

ഡ്രൈവിംഗ് കൂടുതൽ ഹരമാക്കുവാനായി സ്നോ, ഗ്രിപ്പ് കൺട്രോൾ ഉള്ള ഓൾ-ടെറൈൻ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും സിട്രൺ വാഗ്ദാനം ചെയ്യുന്നുണ്ട് കേട്ടോ. ഒരു പ്രീമിയം എസ്‌യുവിയിൽ പ്രതീക്ഷിക്കാനാവുന്ന എല്ലാത്തരം ഫീച്ചറുകളും കമ്പനി സിട്രൺ C5 എയർക്രോസിൽ ഒരുക്കിയിട്ടുണ്ട്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം അതിമനോഹരമായാണ് അകത്തളത്തിൽ സംയോജിപ്പിച്ചിരിക്കുന്നത്.

കൂടാതെ ഗ്രേ ഗ്രെയിൻ ലെതർ, ഗ്രാഫൈറ്റ് ക്ലോത്ത് അഡ്വാൻസ്ഡ് കംഫർട്ട് സീറ്റ് അപ്ഹോൾസ്റ്ററി,പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, 6 എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ എന്നീ സവിശേഷതകളും മോഡലിന്റെ ഭാഗമാണ്. ഡിസൈനിലേക്ക് വന്നാലും ഫ്രഞ്ച് സൌന്ദര്യം പകർത്തിയിരിക്കുന്നതിനാൽ ആരേയും മടുപ്പിക്കില്ല.

citroen c5 aircross interior

എൽഇഡി വിഷൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, 3D എൽഇഡി റിയർ ലാമ്പുകൾ, ORVM-കളിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ പോലുള്ള എക്സ്റ്റീരിയർ ഘടകളാണ് സിട്രൺ C5 എയർക്രോസിന്റെ ലുക്ക് മനോഹരമാക്കുന്നത്. മൊത്തത്തിൽ 4500 മില്ലീമീറ്റർ നീളവും 1969 മില്ലീമീറ്റർ വീതിയും 1710 മില്ലീമീറ്റർ ഉയരവും 2730 മില്ലീമീറ്റർ വീൽബേസുമുള്ള സിട്രണിന്റെ 5-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് അന്യായ റോഡ് പ്രസൻസാണുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Thursday, April 23, 2026, 16:32 [IST]
English summary
Citroen c5 aircross premium suv posted 0 unit sales in march 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X