6 മാസത്തിനിടെ വാങ്ങിയത് വെറും 6 പേർ, നല്ല യാത്രാസുഖവും 18 KM മൈലേജും ഉള്ള എസ്‌യുവിയുടെ കാര്യം കഷ്ടത്തിൽ

ഇന്ത്യയിൽ കാലുകുത്തിയത് മുതൽ കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാതെ മുമ്പോട്ട് പോവുന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ആദ്യം പുറത്തിറക്കിയത് ഒരു ഗംഭീര മോഡൽ തന്നെയായിരുന്നുവെങ്കിലും വില നിർണയത്തിൽ പാളിപ്പോവുകയായിരുന്നു. അതേസമയം രണ്ടാമത് പുറത്തിറക്കിയ മെയ്‌ഡ് ഇൻ ഇന്ത്യ വാഹനത്തിൽ വരുത്തിയ വിട്ടുവീഴ്ച്ചകൾ തിരിച്ചടിയായതോടെ സിട്രണ് രക്ഷയില്ലാതെ പോയി. നിലവിൽ തങ്ങളുടെ നിരയിലെ മോഡലുകളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിക്കുന്നുണ്ടെങ്കിലും ആളുകൾ മൈൻഡ് ചെയ്യുന്നില്ല. 'ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ' എന്ന് പറയുന്നത് വെറുതേയല്ലെന്ന് കമ്പനിക്ക് ഇപ്പോൾ കൃത്യമായി മനസിലായിട്ടുണ്ടാവും.

എങ്കിലും വാങ്ങി ഉപയോഗിക്കുന്നവരൊന്നും ഇതുവരെ സങ്കടം പറഞ്ഞ് കേട്ടിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ 2026 ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രാൻഡിന് മൊത്തം 610 കാറുകളാണ് നിരത്തിലെത്തിക്കാനായത്. കഴിഞ്ഞ വർഷം ഇതേസമയത്തേക്കാൾ നേരിയ വർധനവ് വിലയിലുണ്ടായിട്ടുണ്ട്. ഒപ്പം പ്രതിമാസ വിൽപ്പനയിലും നല്ല നേട്ടം കൈവരിക്കാനായിട്ടുണ്ട്.

Citroen C5 Aircross SUV Sold Only 6 Units In The Last 6 Months

സിട്രൺ നിലവിൽ ഇന്ത്യയിൽ 5 മോഡലുകളാണ് വിപണനം ചെയ്യുന്നത്. കൂട്ടത്തിൽ കമ്പനിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ C3 ആണ് ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്നത്. അതേസമയം ബസാൾട്ട് കൂപ്പെയ്ക്കും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. പക്ഷേ ചീത്തപ്പേര് കേൾപ്പിക്കുന്നത് ഇന്ത്യക്കായി ആദ്യം പുറത്തിറക്കിയ C5 എയർക്രോസാണ്. ജൂണിൽ ഈ മോഡലിന്റെ ഒരു യൂണിറ്റ് പോലും വിറ്റഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ നോക്കിയാൽ C5 എയർക്രോസിന്റെ വെറും ആറെണ്ണം മാത്രമാണ് സിട്രണ് വിറ്റഴിക്കാനായിട്ടുള്ളത്. 2026 ജനുവരിയിൽ എസ്‌യുവിയുടെ രണ്ട് യൂണിറ്റുകൾ നിരത്തിലെത്തിയപ്പോൾ ഫെബ്രുവരിയിലും രണ്ടെണ്ണം വിൽക്കാനായി. മാർച്ചിലും ഏപ്രിലിലും ഒരു യൂണിറ്റ് പോലും വാങ്ങാൻ ആളുകളില്ലായിരുന്നു. അതേസമയം മെയിലും രണ്ടെണ്ണം വിറ്റപ്പോൾ ജൂണിൽ വിൽപ്പന വീണ്ടും വട്ടപൂജ്യമായി.

Citroen C5 Aircross SUV Sold Only 6 Units In The Last 6 Months

സിട്രൺ C5 എയർക്രോസിന്റെ എൻട്രി ലെവൽ ഫീൽ വേരിയന്റ് അടുത്തിടെ നിർത്തലാക്കിയിരുന്നു. കാറിന്റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റായിരുന്നു ഇത്. അതുതന്നെയാവാം വിൽപ്പന ഇല്ലാതാവാൻ കാരണമായിരിക്കുന്നത്. അതായത് ബേസ് മോഡൽ നിർത്തലാക്കിയതോടെ സിട്രണിന്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വാങ്ങുന്നത് കൂടുതൽ ചെലവേറിയതായി മാറി. പ്രാരംഭ എക്‌സ്ഷോറൂം വില 3 ലക്ഷം വർധിച്ചത് ആളുകൾക്കിടയിൽ അപമതിപ്പുണ്ടാക്കിയിട്ടുണ്ടാവുാം.

നിലവിൽ 39.99 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയുള്ള ടോപ്പ്-സ്പെക്ക് ഷൈൻ ട്രിമ്മിൽ മാത്രമേ എസ്‌യുവി ലഭ്യമാകൂ. 1997 സിസി, DW10FC 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് സിട്രൺ C5 എയർക്രോസ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഓയിൽ ബർണർ യൂണിറ്റിന് 177 bhp പവറിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

Citroen C5 Aircross SUV Sold Only 6 Units In The Last 6 Months

52.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള C5 എയർക്രോസിന് ലിറ്ററിന് 17.5 കിലോമീറ്റർ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഫുൾ ടാങ്കിൽ ഏകദേശം 918 കിലോമീറ്ററുകളോളം ഓടാൻ മോഡലിനാവുമെന്ന് സാരം. വലിപ്പത്തിന്റെ കാര്യത്തിൽ കാറിന് 4500 മില്ലീമീറ്റർ നീളവും 1969 മില്ലീമീറ്റർ വീതിയും 1710 മില്ലീമീറ്റർ ഉയരവും 2730 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. നല്ല വിലയാണെങ്കിലും അതിനൊത്ത സുഖസൌകര്യങ്ങളും വാഹനത്തിനുണ്ട്.

വിഷൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, 3D എൽഇഡി റിയർ ലാമ്പുകൾ, ORVM-കളിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, വലിയ അലോയ് വീലുകൾ എന്നിവ എക്സ്റ്റീരിയറിനെ കിടിലമാക്കുന്ന കാര്യങ്ങളാണ്. 31.24 സെന്റീമീറ്റർ വലിപ്പമുള്ള TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 25.4 സെന്റീമീറ്റർ സെൻട്രൽ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ എന്നിവ ഇന്റീരിയറിനെ അടിപൊളിയാക്കുന്നുണ്ട്.

അതോടൊപ്പം ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഹാൻഡ്‌സ്-ഫ്രീ ഇലക്ട്രിക് ടെയിൽഗേറ്റ്, 'ക്ലോഡിയ' ലെതർ, ലെതർ-ഇഫക്റ്റ് ക്ലോത്ത് അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, 580 ലിറ്റർ ബൂട്ട് സ്പേസ്, പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യനുകൾ ഉൾക്കൊള്ളുന്ന അഡ്വാൻസ്ഡ് കംഫർട്ട് സസ്പെൻഷൻ, അക്കൗസ്റ്റിക്-ലാമിനേറ്റഡ് ഫ്രണ്ട് വിൻഡോകളും വിൻഡ്‌സ്‌ക്രീനും, ക്രമീകരിക്കാവുന്ന റീക്ലൈൻ ആംഗിളുകളുള്ള റിയർ സീറ്റുകൾ, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, ആക്ടിവേറ്റഡ് കാർബൺ ഫിൽട്ടർ എന്നീ ഫീച്ചറുകളും എസ്‌യുവിയിലുണ്ട്.

സുരക്ഷാ സവിശേഷതകളിൽ എസ്‌യുവിക്ക് 6 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം (BLIS), ബ്രേക്ക് അലേർട്ട്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഡിസെന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഒരു ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് ക്യാമറയുള്ള ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് പാസഞ്ചറിനും റിയർ ഔട്ടർ സീറ്റുകൾക്കുമായി 3-പോയിന്റ് ISOFIX മൗണ്ടുകൾ, പ്രെറ്റെൻഷനറുകളും ഫോഴ്‌സ് ലിമിറ്ററുകളും ഉൾക്കൊള്ളുന്ന ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ എന്നിവയെല്ലാമാണ് സജ്ജീകരിച്ചിരിക്കുന്നത്.

Article Published On: Saturday, July 11, 2026, 18:05 [IST]
English summary
Citroen c5 aircross suv sold only 6 units in the last 6 months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X