അടി തട്ടില്ല, പെട്രോളും വേണ്ട! ചുമ്മാ ചാർജ് ചെയ്‌ത് ഓടിക്കാം; നല്ല ഗ്രൗണ്ട് ക്ലിയറൻസുള്ള ഇലക്‌ട്രിക് എസ്‌യുവിക

ഇന്ത്യയിലെ റോഡുകൾക്ക് പൊതുവേ അത്രനല്ല പേരല്ല ഉള്ളത്. പ്രത്യേകിച്ച് കേരളത്തിൽ അതീവ ശോകമായ റോഡുകളാണ് അധികവും. മഴക്കാലം ഇങ്ങെത്തിയതോടെ അവസ്ഥ ഇനിയും ദയനീയമാവുമെന്നതിൽ സംശയമൊന്നുമില്ല. ഇതുതന്നെയാണ് പലരും എസ്‌യുവികളിലേക്ക് ചേക്കേറാനുള്ള പ്രധാന കാരണവും. നല്ല ഗ്രൗണ്ട് ക്ലിയറൻസും ഉയർന്ന സീറ്റിംഗ് പൊസിഷനുമുള്ള ഇത്തരം വാഹനങ്ങൾ തന്നെയാണ് നമ്മുടെ നിരത്തുകൾക്ക് ഏറ്റവും അനുയോജ്യം. ഇന്ധന വില ദിവസം ഉയർന്നുകൊണ്ടിരിക്കുമ്പോൾ ആളുകൾ ഇവികളിലേക്ക് മാറുന്നതിനെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. ഈയൊരു സാഹര്യത്തിൽ ഏറ്റവും ഗ്രൗണ്ട് ക്ലിയറൻസുള്ള മിടുക്കൻ ഇലക്ട്രിക് എസ്‌യുവികളെ പരിചയപ്പെട്ടാലോ?

വിൻഫാസ്റ്റ് VF7

ഒരു പ്രീമിയം സിറ്റി അധിഷ്ഠിത കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയാണ് വിൻഫാസ്റ്റ് VF7. 190 മില്ലീമീറ്ററിന്റെ ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ ഏതുതരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനും സാധിക്കുന്നതാണ്. നിലവിൽ 21.89 ലക്ഷം രൂപ മുതൽ 26.79 ലക്ഷം രൂപ വരെയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 59.6 kWh, 70.8 kWh ബാറ്ററി പായ്ക്കുകളിൽ വാഗ്ദാനം ചെയ്യുന്ന ഇവിക്ക് ഫുൾ ചാർജിൽ 510 കിലോമീറ്റർ വരെ റേഞ്ചും കമ്പനി പറയുന്നുണ്ട്.

Electric SUVs With Best Ground Clearance In India

12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, HUD പ്രൊജക്ഷൻ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, പവർഡ് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പിയാനോ-പ്രചോദിത ഗിയർ സെലക്ടർ ലേഔട്ട് എന്നിവയും വിൻഫാസ്റ്റ് VF7 ഇലക്ട്രിക് എസ്‌യുവിയുടെ ഭാഗമാണ്. ഇവിയിൽ വിൻഫാസ്റ്റ് 10 വർഷത്തെ അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്.

ടാറ്റ നെക്സോൺ ഇവി

ഇന്ത്യൻ വിപണിയിൽ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ ഇവി. ലോംഗ് റേഞ്ച് (LR) മോഡലുകൾക്ക് 190 മില്ലീമീറ്ററും മീഡിയം റേഞ്ച് (MR) വേരിയന്റുകൾക്ക് 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. 12.49 ലക്ഷം മുതൽ 17.49 ലക്ഷം വരെയാണ് ഇവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ 30 kWh അല്ലെങ്കിൽ 45 kWh ബാറ്ററി പായ്ക്കാണ് നെക്സോണിൽ വരുന്നത്. ഇത് ഫുൾ ചാർജിൽ 489 കിലോമീറ്റർ റേഞ്ചും നൽകാൻ യോഗ്യമാണ്.

Electric SUVs With Best Ground Clearance In India

ടാറ്റ പഞ്ച് ഇവി

നിരത്തുകളിൽ നിശബ്ദ വിപ്ലവം തീർത്ത ടാറ്റയുടെ മൈക്രോ ഇലക്‌ട്രിക് എസ്‌യുവിയായ പഞ്ച് ഇവി 195 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ 30 kWh, 40 kWh ബാറ്ററി പായ്ക്കുകളിൽ വിപണനത്തിന് എത്തുന്ന മോഡൽ ഫുൾ ചാർജിൽ 468 കിലോമീറ്റർ റേഞ്ചും നൽകാൻ യോഗ്യമാണ്. 65 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഏകദേശം 26 മിനിറ്റിനുള്ളിൽ 20-80 ശതമാനം ചാർജ് ചെയ്യാനും സാധിക്കുന്ന വാഹനത്തിന് 9.69 ലക്ഷം മുതൽ 12.59 ലക്ഷം വരെയാണ് വില വരുന്നത്.

മഹീന്ദ്ര XUV 3XO ഇവി

മഹീന്ദ്ര XUV 3XO ഇവി 190 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മിക്ക ഇന്ത്യൻ റോഡുകൾക്കും പര്യാപ്തമാണ്. 13.89 ലക്ഷം മുതൽ 15.46 ലക്ഷം വരെയാണ് വില വരുന്നത്. 39.4 kWh ബാറ്ററി പായ്ക്ക് നൽകുന്ന ഈ എസ്‌യുവി 285 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചും അവകാശപ്പെടുന്നുണ്ട്. കൂടാതെ 8.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ഏകദേശം 50 മിനിറ്റിനുള്ളിൽ ബാറ്ററി 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 50 kW DC ഫാസ്റ്റ് ചാർജർ ചാർജിംഗ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നുണ്ട്.

Electric SUVs With Best Ground Clearance In India

ടാറ്റ ഹാരിയർ ഇവി

ടാറ്റ ഹാരിയർ ഇവിയിൽ ഹൈ-റൈഡിംഗ് സ്റ്റാൻസും ഓപ്ഷണൽ ഡ്യുവൽ-മോട്ടോർ AWD ശേഷിയും സംയോജിപ്പിച്ചിരിക്കുന്നതിനാൽ 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ഒരുക്കിയിരിക്കുന്നത്. അണ്ടർബോഡി ഉരയാതെ ഏതുതരം റോഡുകളിലും അനായാസം കൊണ്ടുനടക്കാനാവും. 21.49 ലക്ഷം മുതൽ 30.23 ലക്ഷം വരെയാണ് ഈ വലിയ ഇവിക്കായി മുടക്കേണ്ടി വരുന്നത്. 65 kWh, 75 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുമായി എത്തുന്ന ഹാരിയറിന് ഫുൾ ചാർജിൽ 627 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

മഹീന്ദ്ര XEV 9e

ഇന്ത്യയിലെ മുഖ്യധാരാ ഇലക്ട്രിക് എസ്‌യുവികളിൽ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനമാണ് മഹീന്ദ്ര XEV 9e. ഇതിന് 207 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് കമ്പനി പറയുന്നത്. 21.90 ലക്ഷം മുതൽ 31.25 ലക്ഷം വരെയാണ് ഇതിനായി ചെലവഴിക്കേണ്ട വില. 59 kWh, 79 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വണ്ടി വിപണനം ചെയ്യുന്നത്. തെരഞ്ഞെടുക്കുന്ന ബാറ്ററി സജ്ജീകരണത്തെ ആശ്രയിച്ച് യഥാക്രമം 542 കിലോമീറ്ററും 656 കിലോമീറ്ററും റേഞ്ചുമാണ് മഹീന്ദ്രയുടം ഇവി നൽകുക.

Article Published On: Monday, May 25, 2026, 8:00 [IST]
English summary
Electric suvs with best ground clearance in india punch ev nexon ev xuv 3xo ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X