ഫ്ലെക്സ് ഫ്യുവൽ കാറിന്റെ ഡെലിവറി തുടങ്ങി മാരുതി, പെട്രോൾ തുള്ളി മതിയെന്ന് വെറുതെ പറയുന്നതല്ല

ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവൽ കാറായ വാഗൺആർ ബയോഫ്ലെക്സ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി പുറത്തിറക്കിയത് അടുത്തിടെയായിരുന്നു. എന്നാൽ കാർ കൈയിൽ കിട്ടാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമെന്ന് പലരും വിചാരിച്ചിരുന്നുവെങ്കിലും അവരുടെ കണക്കുകൂട്ടലുകളെല്ലാം കമ്പനി തെറ്റിച്ചിരിക്കുകയാണ്. 7.24 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഏഥനോൾ കാറിന്റെ ഡെലിവറി ദിവസങ്ങൾക്കകം തന്നെ ആരംഭിച്ചിരിക്കുകയാണ് മാരുതി. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ISMA) അംഗങ്ങൾക്ക് വാഗൺആർ ബയോഫ്ലെക്സ് ഔദ്യോഗികമായി കൈമാറിയിരിക്കുകയാണ്.

ന്യൂഡൽഹിയിലെ കരോൾ ബാഗിലുള്ള മാരുതി സുസുക്കി ഷോറൂമിലാണ് കാറിന്റെ ഡെലിവറി നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തുന്ന ഈ കാര്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ വാണിജ്യ ആവശ്യങ്ങള്‍ക്കായിട്ടാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് വാഗണ്‍ആര്‍ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന ZXi+ മാനുവല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ പുത്തന്‍ ബയോഫ്ലെക്സ് മോഡല്‍ ഡിസൈൻ ചെയ്‌തെടുത്തിരിക്കുന്നത്.

maruti wagonr bioflex

അതായത് ടോപ്പ്-സ്പെക്ക് വേരിയന്റിനേക്കാൾ 86,000 രൂപ കൂടുതൽ മാത്രമാണ് വാഗൺആർ ഫ്ലെക്സ്-ഫ്യൂവൽ പതിപ്പിന് അധികം മുടക്കേണ്ടതായി വരിക. ഇതോടെ വാഗണ്‍ആര്‍ നിരയിലെ ഏറ്റവും വിലകൂടിയ മാനുവല്‍ ഗിയര്‍ബോക്സ് പതിപ്പായി ഈ മോഡല്‍ മാറി. മറ്റ് സാധാരണ പെട്രോള്‍, സിഎന്‍ജി പതിപ്പുകളേക്കാള്‍ മികച്ച ഇന്ധന ലാഭം ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. മെറ്റാലിക്, നോൺ-മെറ്റാലിക് കളർ ഓപ്ഷനുകളിലും ഹാച്ച്ബാക്ക് ലഭ്യമാക്കിയിട്ടുണ്ട്.

എഞ്ചിന്റെയും ഇന്ധനക്ഷമതയുടെയും വിശദാംശങ്ങൾ കാർ നിർമാതാവ് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും E85 വരെയുള്ള മിശ്രിതങ്ങളിൽ (85% എത്തനോൾ, 15% പെട്രോൾ) പ്രവർത്തിക്കാൻ ഇതിന് കഴിയും. മാരുതി സുസുക്കിയുടെ സുപരിചിതമായ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍-സിലിണ്ടര്‍ K12N പെട്രോള്‍ എഞ്ചിനാണ് വാഗൺആർ ബയോഫ്ലെക്സിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. സുഗമമായ ഡ്രൈവിംഗിനായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

maruti wagonr bioflex

പെര്‍ഫോമന്‍സ് എങ്ങനെയായിരിക്കുമെന്ന കാര്യവും മാരുതി സുസുക്കി ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ വാഗൺആറിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 91 bhp പവറിൽ പരമാവധി 114 Nm ടോര്‍ക്ക് വരെ ഉല്‍പ്പാദിപ്പിക്കാൻ കഴിയും. ഫ്ലെക്സ് ഫ്യുവൽ ആയതിനാൽ തന്നെ പവർ കണക്കുകളിൽ കുറവുണ്ടാവാൻ സാധ്യതയുണ്ട്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 23.56 കിലോമീറ്റർ മൈലേജ് നൽകാനാവുമെങ്കിൽ എഥനോളിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയും.

ഉയര്‍ന്ന അളവിലുള്ള എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുന്നതിനാവശ്യമായ നിരവധി മെക്കാനിക്കല്‍ മാറ്റങ്ങള്‍ എഞ്ചിനില്‍ വരുത്തിയിട്ടുണ്ട്. കൂടിയ എഥനോള്‍ സാന്ദ്രത ഉള്‍ക്കൊള്ളാന്‍ പരിഷ്‌കരിച്ച ഫ്യുവല്‍ ഇന്‍ജക്ടറുകള്‍, ശേഷിയേറിയ ഫ്യുവല്‍ പമ്പ്, നവീകരിച്ച ഫ്യുവല്‍ ലൈനുകള്‍ എന്നിവ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ധനത്തിലെ എഥനോള്‍ അളവ് കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന അത്യാധുനിക എഥനോള്‍ സെന്‍സറും റീകാലിബ്രേറ്റ് ചെയ്ത പുതിയ ഇസിയു (ECU) സോഫ്റ്റ്‌വെയറും വാഗൺആർ ബയോഫ്ലെക്സിൽ ചേർത്തിട്ടുണ്ട്.

maruti wagonr bioflex

ഈ വർഷം ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിലാണ് E85 ഇന്ധനം ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. ഡൽഹിയിൽ ലിറ്ററിന് 82.12 രൂപയാണ് വില വരുന്നത്. അതായത് ഒരു ലിറ്റർ E20 പെട്രോളിനേക്കാൾ 20 രൂപ കുറവ്. E85 ഇന്ധനത്തിൽ പ്രവർത്തിക്കുന്നത് പോക്കറ്റിന് കൂടുതൽ ആശ്വാസം നൽകുന്ന കാര്യമാണ്. എങ്കിലും ദീർഘകാലാടിസ്ഥാനത്തിലേക്ക് പ്രവർത്തിക്കുന്നതിൽ ഇപ്പോഴും ആളുകൾക്ക് ആശങ്കയുണ്ടെന്നത് യാഥാർഥ്യമാണ്. അതിനാൽ സാധാരണക്കാർ ഫ്ലെക്സ് ഫ്യുവൽ കാറിനെ സ്വീകരിക്കുമോയെന്നത് കണ്ടുതന്നെ അറിയണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Friday, June 19, 2026, 17:29 [IST]
English summary
First maruti wagonr bioflex car delivered to ethanol association members
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X