ഒറ്റയടിക്ക് 35,552 രൂപ കൂട്ടി, എന്നിട്ടും 16.31 ലക്ഷത്തിന് വാങ്ങാം ഓഫ്-റോഡർ ഗൂർഖ! എസ്‌യുവിയിൽ എന്നാൽ ഇതാണ്

ഓഫ്-റോഡ് പ്രേമികൾക്കിടയിലെ കൾട്ട് എസ്‌യുവിയാണ് ഫോഴ്‌സ് ഗൂർഖ. സാക്ഷാൽ മഹീന്ദ്ര ഥാറിന് പോലും ഇക്കാര്യത്തിൽ ഗൂർഖയോട് മുട്ടിനിൽക്കാനാവില്ലെന്നതാണ് സത്യം. രാജ്യത്തെ ലൈഫ്‌-സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഏറെക്കാലമായുള്ള സാന്നിധ്യമാണെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ ഇന്നും വിയർക്കുകയാണ് ഇവൻ. ഥാറിനോട് മത്സരിച്ച് തോറ്റുപോയെന്ന് പറഞ്ഞാലും സംഗതി ശരിയാണ്. പക്ഷേ തളരാതെ കുതിക്കാനുള്ള ബാല്യം ഫോഴ്‌സ് മോട്ടോർസിന് ഇനിയുമുണ്ടെന്ന് എന്നേ ഉറക്കെ പ്രഖ്യാപിച്ച് കഴിഞ്ഞു. പഴയ തലമുറ മോഡലിൽ നിന്നും വമ്പൻ മാറ്റങ്ങളോടെ എത്തിയ ഗൂർഖയ്ക്ക് ഇപ്പോൾ പഴയതിലും കച്ചോടമുണ്ടെന്ന് വേണം പറയാൻ.

5 ഡോർ പതിപ്പിലും 3 ഡോര്‍ പതിപ്പിലും ഗൂർഖ ലഭിക്കുമെന്നതും ഇതിനെ നല്ലൊരു ഫാമിലി എസ്‌യുവിയാക്കി മാറ്റുന്നുണ്ട്. ആളുകളുടെ മനസ് കീഴടക്കി മുന്നേറുന്നതിനിടയിൽ ഗൂർഖയുടെ വില വർധിപ്പിച്ച് ഫോഴ്‌സ് ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കിയ കമ്പനി നാല് മാസത്തിനിപ്പുറം രണ്ടാമതും ഗൂർഖയുടെ വില കൂട്ടിയത് ആളുകളിൽ അവമതിപ്പുളവാക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Force Gurkha SUV Prices Hiked In India

നിലവിൽ ഗൂർഖയിൽ വാഗ്ദാനം ചെയ്യുന്ന രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകൾക്കും വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. 7 സീറ്റർ പതിപ്പിൽ മാത്രമായി വാഗ്ദാനം ചെയ്യുന്ന 5 ഡോർ ഗൂർഖയുടെ വില 35,646 രൂപയാണ് ഇപ്പോൾ ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. അതേസമയം, 4 സീറ്റർ പതിപ്പായ 3 ഡോർ ഫോഴ്‌സ് ഗൂർഖയ്ക്ക് ഇപ്പോൾ മുൻ വിലയേക്കാൾ 35,552 രൂപ കൂടുതലാണ് മുടക്കേണ്ടി വരുന്നത്. ഈ പരിഷ്ക്കാരത്തോടെ എസ്‌യുവിയുടെ വില ഇപ്പോൾ 16.31 ലക്ഷം മുതൽ 17.63 ലക്ഷം രൂപ വരെയായി മാറിയിട്ടുണ്ട്.

വില വർധനവ് ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെങ്കിലും എസ്‌യുവിയുടെ എക്സ്റ്റീരിയറിലോ ഇന്റീരിയറിലോ നവീകരണങ്ങളൊന്നും ഫോഴ്‌സ് മോട്ടോർസ് കൊണ്ടുവന്നിട്ടില്ലെന്ന് വേണം പറയാൻ. ഗൂര്‍ഖ ബാഡ്ജുള്ള ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം പഴയത് പോലെ തന്നെ തുടരുകയാണ്.

Force Gurkha SUV Prices Hiked In India

കൂടാതെ 10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകൾ, ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍, ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയി ല്‍ലൈറ്റുകള്‍ എന്നിവയും ഫോഴ്‌സ് ഗൂർഖയുടെ ഭീമൻ ലുക്കിന് സംഭവാനയേകുന്നു. ഇന്റീരിയറിലേക്ക് കയറിയാൽ നല്ല പ്രായോഗികമായ രീതിയിൽ ഫാമിലി എസ്‌യുവിയായി പണികഴിപ്പിച്ചിരിക്കുന്ന എസ്‌യുവിക്ക് 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീൻ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള ഫീച്ചറുകളെല്ലാം ലഭിക്കും.

പോരാത്തതിന് മാനുവല്‍ എസി, ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പവര്‍ വിന്‍ഡോകള്‍ പോലുള്ള കാര്യങ്ങളും മാറ്റേകാനായി കൊടുത്തിട്ടുണ്ട്. എങ്കിലും ഇതേ വില നിലവാരത്തിൽ വരുന്ന മറ്റ് മോഡലുകളോട് കിടിപിടിക്കുന്ന തരത്തിലുള്ള പ്രീമിയം ക്യാബിൻ ഇപ്പോഴും ഗൂർഖയിൽ നിന്നും അകന്നുനിൽക്കുകയാണ്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.

Force Gurkha SUV Prices Hiked In India

മെർസിഡീസിൽ നിന്നുമുള്ള വലിയ 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഗൂർഖയ്ക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 140 bhp പവറിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ഫോഴ്‌സ് ഗൂർഖയ്ക്ക് സാധിക്കും. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇല്ലാത്തത് ക്ലച്ച്ലെസ് പ്രേമികൾക്ക് നിരാശയാണ്. എന്നാൽ ഫോര്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും ലഭിക്കുമെന്നതിനാൽ എവിടെയും ധൈര്യമായി കൊണ്ടുപോവാനാവും.

സെന്റര്‍ കണ്‍സോളിലെ ഒരു സ്വിച്ച് വഴിയാണ് ഫോർവീൽ ഡ്രൈവ് നിയന്ത്രിക്കാനാവുന്നത്. മികച്ച ഇൻ-ക്ലാസ് ഗ്രൗണ്ട് ക്ലിയറൻസ് 233 മില്ലീമീറ്റർ, 4×4 ഇലക്ട്രോണിക് ഷിഫ്റ്റ്, എയർ ഇൻടേക്ക് സ്‌നോർക്കൽ, രണ്ട് ആക്‌സിലുകളിലും മെക്കാനിക്കലി ആക്‌ച്വേറ്റഡ് ഡിഫറൻഷ്യൽ ലോക്കുകൾ എന്നിവയാണ് ഫോഴ്‌സ് ഗൂർഖയെ ഓഫ്-റോഡിംഗിൽ വേറിട്ടു നിർത്തുന്ന കാര്യങ്ങൾ. നിലവിലെ വില വർധനവ് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടുതന്നെ അറിയണം.

Article Published On: Friday, May 8, 2026, 11:47 [IST]
English summary
Force gurkha suv prices hiked in india now price starts from rs 16 31 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X