വമ്പിച്ച ആദായ വിൽപ്പനയുമായി ഹോണ്ട, പുത്തൻ കാറുകൾക്ക് 2.50 ലക്ഷം രൂപ വരെ വിലക്കുറവിൽ വാങ്ങാം

പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പുകളെല്ലാം നടത്തി മുമ്പോട്ട് പോവുകയാണ് ഹോണ്ട (Honda Cars India). പുത്തൻ മോഡലുകൾക്കൊണ്ട് ഇന്ത്യൻ വിപണിയെ വിസ്‌മയിപ്പിക്കുന്ന ഭാഗമായി സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് കൊണ്ടുവന്നതോടെ ഷോറൂമിൽ അൽപം തിരക്കൊക്കെയായി തുടങ്ങിയിട്ടുണ്ട്. ഈ തിരക്ക് മുതലെടുക്കുവാനായി 2026 ജൂലൈ മാസത്തേക്കായി വമ്പിച്ച ആദായ വിൽപ്പനയുമായി ഹോണ്ട എത്തിയിരിക്കുകയാണ്. അതും പുത്തൻ കാറുകൾക്ക് 2.15 ലക്ഷം രൂപ വരെ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വേരിയന്റ്, നഗരം, ഡീലർഷിപ്പ്, സ്റ്റോക്ക് ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി ഓഫറിൽ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ട് കേട്ടോ.

ആയതിനാൽ നിങ്ങളുടെ അടുത്തുള്ള ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. ജാപ്പനീസ് വാഹന നിർമാതാക്കളുടെ മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റിനാണ് 2.15 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുക. ഡിസ്‌കൗണ്ട് പാക്കേജിൽ 40,000 രൂപ വരെ ക്യാഷ് ബെനഫിറ്റും 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഉപയോഗപ്പെടുത്താനാവും. കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ലോയൽറ്റി ഓഫറുകൾ, 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയും ഇതിലൂടെ സ്വന്തമാക്കാനാവുന്നതാണ്.

Honda Amaze And Elevate Get Up To Rs 2 15 Lakh Discount Offer In July 2026

ഹോണ്ട അമേസിനും ജൂലൈ മാസത്തിൽ മികച്ച ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഹോണ്ട ഒരുക്കിവെച്ചിരിക്കുന്നത്. പക്ഷേ മൊത്തം തുക എലിവേറ്റിനെക്കാൾ കുറവാണ്. മൂന്നാം തലമുറ അമേസിന് 67,000 രൂപ വരെയുള്ള ഓഫറുകളോടെ ഈ മാസം വീട്ടിലെത്തിക്കാനാവും. ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ലോയൽറ്റി ബെനഫിറ്റുകൾ, ഡിസ്കൗണ്ട് തുകയിൽ 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയും ഉൾപ്പെടുന്നുണ്ട്.

പഴയ രണ്ടാം തലമുറ അമേസും 58,000 രൂപ വരെ ആനുകൂല്യങ്ങൾക്കൊപ്പം സ്വന്തമാക്കാനാവുന്നതാണ്. ഹോണ്ടയുടെ കോം‌പാക്‌ട് സെഡാൻ ശ്രേണിയിൽ ഏറ്റവും പുതിയ മോഡൽ ഇതിനകം തന്നെ പ്രധാന സ്ഥാനം നേടിയതിനാൽ ലഭ്യത പ്രധാനമായും ശേഷിക്കുന്ന ഡീലർ സ്റ്റോക്കിനെ ആശ്രയിച്ചിരിക്കും. 2026 ജൂലൈയിൽ ഹോണ്ട സിറ്റിക്ക് ഓഫറുകളൊന്നും ലഭ്യമല്ല. സെഡാന് അടുത്തിടെ ഒരു അപ്‌ഡേറ്റ് ലഭിച്ചതിനാലാവാം ഒഴിവാക്കൽ.

Honda Amaze And Elevate Get Up To Rs 2 15 Lakh Discount Offer In July 2026

ഒപ്പം കഴിഞ്ഞ മാസം മുതൽ മിഡ്-സൈസ് സെഡാന്റെ വിൽപ്പനയിൽ വലിയ വർധവും സംഭവിച്ചിട്ടുണ്ട്. പുതിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിൽ സ്ലീക്കർ ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്രില്ലിൽ ഇന്റഗ്രേറ്റ് ചെയ്‌തിരിക്കുന്ന കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ മാട്രിക്സ്-മെഷ് ഗ്രിൽ ഡിസൈൻ, വലിയ എയർ ഇൻടേക്കുകൾ, എയറോഡൈനാമിക് ഡീറ്റെയിലിംഗ് എന്നിവ ഉപയോഗിച്ച് കാറിന്റെ മുൻവശം പൂർണമായും പൊളിച്ചെഴുതുകയുണ്ടായി.

16 ഇഞ്ച് ഡ്യുവൽ-ടോൺ എയ്‌റോ ബ്ലേഡ് അലോയ് വീലുകൾ, പുതിയ Z-എഡ്ജ് റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, സ്‌പോർട്ടി ട്രങ്ക് ലിപ് സ്‌പോയിലർ എന്നിവയാണ് ഡിസൈനിലെ മറ്റ് മാറ്റങ്ങൾ. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് നീളവും കൂടിയിട്ടുണ്ടെന്നതും രസകരമായ കാര്യമാണ്. ഇപ്പോൾ കാറിന് 4,594 മില്ലീമീറ്റർ നീളമുണ്ടെന്നാണ് ഹോണ്ട പറയുന്നത്. ഇന്റീരിയറും മോഡേൺ എതിരാളികളോട് കിടപിടിക്കാൻ പാകമാണ് ഇപ്പോൾ.

Honda Amaze And Elevate Get Up To Rs 2 15 Lakh Discount Offer In July 2026

വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്കായി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, റിയർ സൺഷെയ്ഡ് എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം സെഡാനിൽ ലഭ്യമാണ്.

ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാനുവൽ, സിവിടി ട്രാൻസ്മിഷനുകളുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് i-VTEC പെട്രോൾ, 1.5 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് (eHEV) എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് തുടിപ്പേകുന്നത്. ഇതിൽ ആദ്യത്തെ ഫോർ സിലിണ്ടർ എഞ്ചിൻ 121 bhp കരുത്തിൽ പരമാവധി 145 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം സിറ്റി ഹൈബ്രിഡ് 126 bhp പവറിൽ പരമാവധി 253 Nm ടോർക്ക് വരെയും നിർമിക്കും.

Article Published On: Wednesday, July 8, 2026, 9:29 [IST]
English summary
Honda amaze and elevate get up to rs 2 15 lakh discount offer in july 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X