യുദ്ധം മുതൽ പണപ്പെരുപ്പം വരെ, കാറുകൾക്ക് വില കൂട്ടാൻ തീരുമാനിച്ച് ഹോണ്ട; അടുത്ത മാസം മുതൽ പുതിയ വില

സിറ്റി, അമേസ്, സിവിക് തുടങ്ങിയ സെഡാൻ മോഡലുകളിലൂടെ ഇന്ത്യക്കാർക്കിടയിൽ ജനപിന്തുണ നേടിയെടുത്തവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട (Honda Cars India). ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകൾ ട്രെൻഡ് ഔട്ടായതോടെ ഹോണ്ടയുടെ കഷ്‌ടകാലവും തുടങ്ങി. എങ്കിലും തരക്കേടില്ലാത്ത രീതിയിൽ പിടിച്ചുനിൽക്കുന്ന കമ്പനി വിൽപ്പന കണക്കുകളിൽ ഇടയ്ക്കൊക്കെ നേട്ടമുണ്ടാക്കാറുണ്ട്. നിലവിൽ അമേസ്, എലിവേറ്റ്, സിറ്റി എന്നിങ്ങനെ മൂന്ന് മോഡലുകൾ മാത്രമാണ് ഹോണ്ട നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്. എന്നാൽ അധികം വൈകാതെ ഒരു പുത്തൻ ഇലക്‌ട്രിക് എസ്‌യുവിയെ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളും ബ്രാൻഡ് നടത്തുന്നുണ്ട്.

അതിനിടയിലിതാ 2026 ഏപ്രിൽ 1 മുതൽ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കാൻ ഹോണ്ട കാർസ് ഇന്ത്യ ഒരുങ്ങുകയാണ്. വർധനവിന്റെ വ്യാപ്തിയോ ബാധിച്ച നിർദ്ദിഷ്ട മോഡലുകളോ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചില മോഡലുകളുടെ വിലയിൽ മാറ്റം വരുത്തുമെന്നാണ് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ വാഹന വ്യവസായത്തിൽ ബ്രാൻഡുകൾ വില പരിഷ്ക്കാരം നടപ്പിലാക്കുന്നത് സർവസാധാരണമാണ്.

Honda Amaze City and Elevate Models To Become Dearer From April 2026

സാധാരണയായി വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, പണപ്പെരുപ്പ സമ്മർദ്ദങ്ങൾ, പ്രവർത്തന ചെലവുകളിലെ ക്രമീകരണങ്ങൾ എന്നിവയാണ് കാറുകളുടെ വില കൂട്ടാൻ കമ്പനികളെ പ്രേരിപ്പിക്കുന്ന ഘടകം. വില വർധനവ് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടുതന്നെ അറിയേണ്ടതാണ്. വരാനിരിക്കുന്ന വിലക്കയറ്റം ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് 2026 മാർച്ച് അവസാനത്തിന് മുമ്പ് പുതിയ വാഹനം ബുക്ക് ചെയ്‌താൽ മതിയാവും.

അമേിൻ്റെ പഴയ മോഡലുകൾക്ക് 68,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് അമേസിന് ലഭിക്കുക. അതേസമയം പുതുതലമുറ അമേസിന് 57,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫറാണ് ലഭിക്കുകയെന്നും ഹോണ്ട അറിയിച്ചു. എലിവേറ്റ് എസ്‌യുവി വാങ്ങുന്നവർക്ക് മൊത്തം 1.81 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സിറ്റി e:HEV എന്ന ഹൈബ്രിഡ് കാറിന് 1.97 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താനാവും.

Honda Amaze City and Elevate Models To Become Dearer From April 2026

അതുമാത്രമല്ല, ഹോണ്ട ഇന്ത്യ ഈ മാസം തങ്ങളുടെ മുഴുവൻ മോഡൽ നിരയിലും വലിയ ഡിസ്കൌണ്ട് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. സിറ്റി, എലിവേറ്റ്, അമേസ് എന്നിവയിൽ ശ്രദ്ധേയമായ ആനുകൂല്യങ്ങൾ 2026 മാർച്ച് മാസത്തിൽ സ്വന്തമാക്കാനാവുമെന്ന് സാരം. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബേണസ്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ഹോണ്ട കാർസ് ഇന്ത്യ അടുത്തിടെ ഇന്ത്യൻ വിപണിയിലെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ റോഡ് പരീക്ഷണം ആരംഭിച്ചിരുന്നു. രാജസ്ഥാനിലെ തപുകര പ്ലാന്റിൽ നിന്നാണ് ഈ പരീക്ഷണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കായുള്ള ഹോണ്ടയുടെ ഇവി തന്ത്രത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന കാലാവസ്ഥയിലും റോഡ് സാഹചര്യങ്ങളിലും വാഹനത്തിന്റെ മികവ് ഉറപ്പാക്കുക എന്നതാണ് ഈ പരീക്ഷണയോട്ടത്തിന്റെ പ്രധാന ലക്ഷ്യം.

Honda Amaze City and Elevate Models To Become Dearer From April 2026

'ഹോണ്ട 0' (Honda 0) എന്ന പേരില്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഈ മോഡലിന്റെ പ്രോട്ടോടൈപ്പ് 2025 ജപ്പാന്‍ മൊബിലിറ്റി ഷോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ എസ്‌യുവി ആധുനിക സാങ്കേതികവിദ്യയുടെ കരുത്തിലാണ് എത്തുന്നത്. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി മോഡൽ ഇവിടെ തന്നെ പൂർണമായും നിർമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രൊഡക്ഷന്‍ ഹബ് ആക്കി മാറ്റാന്‍ ഹോണ്ടയെ സഹായിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, March 19, 2026, 12:30 [IST]
English summary
Honda amaze city and elevate models to become dearer from april 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X