ഷോറൂം കാലിയാക്കാൻ ഹോണ്ടയിലും ആദായ വിൽപ്പന, 1.48 ലക്ഷം വരെ വിലക്കുറവിൽ കാർ വാങ്ങാം

തങ്ങളുടെ പ്രതാപകാലത്തേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട ഇപ്പോൾ. അതിനായി ഈ വർഷം മുതൽ നിരവധി പുതുവാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നത്. ഹോണ്ടയുടേതായി പുതുതായി പത്തോളം കാറുകൾ അധികം വൈകാതെ നിരത്തിലെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ അതിന് മുമ്പ് നിലവിലെ അടിത്തറ ശക്തമാക്കുവാനുള്ള ശ്രമങ്ങളും ബ്രാൻഡ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മോഡൽ നിരയിൽ അതിഗംഭീര ഓഫറുകളുമായി ഹോണ്ട കളംനിറഞ്ഞുകൊണ്ടിരിക്കുകയാണ്. 2026 ഫെബ്രുവരി മാസത്തേക്കും കിടിലൻ ആനുകൂല്യങ്ങളും കിഴിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കൾ ഇപ്പോൾ.

കാറുകൾക്ക് ഏകദേശം 1.5 ലക്ഷം രൂപ വരെ വിലവരുന്ന ആനുകൂല്യങ്ങളാണ് ഹോണ്ട ഈ മാസത്തേക്കായി ഒരുക്കിവെച്ചിരിക്കുന്നത് എന്നത് ആരേയും ആകർഷിക്കുന്ന കാര്യമാണ്. വാങ്ങുന്നവർക്ക് ഈ മാസം ഒരു പുതിയ ഹോണ്ട കാറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ആനുകൂല്യം, ലോയൽറ്റി ബോണസ് എന്നിവ പ്രയോജനപ്പെടുത്താം. ഓഫറുകൾ നഗരത്തെയും വകഭേദങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടാവുന്നതാണ്. ഒപ്പം സ്റ്റോക്ക് ലഭ്യതയും കണക്കാക്കിയാവും ആനുകൂല്യങ്ങൾ ലഭിക്കുക.

Honda City Amaze Elevate Models Get Up To Rs 1 48 Lakh Discount Offer

കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്. മോഡൽ തിരിച്ചുള്ള ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഡിസ്കൌണ്ട് ഓഫറുകൾ എങ്ങനെയാണെന്ന് നോക്കിയാലോ? ബ്രാൻഡിൻ്റെ എൻട്രി ലെവൽ മോഡലായ അമേസ് വാങ്ങാൻ എത്തുന്നവർക്ക് 57,000 രൂപളമാണ് ഓഫർ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ അമേസ് V, VX, ZX എന്നീ വകഭേദങ്ങളിൽ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ ലഭ്യമാണ്.

രണ്ടും 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് നൽകുന്നത്. സബ്-4 മീറ്റർ സെഡാന്റെ മാനുവൽ വേരിയൻ്റുകൾക്ക് നിലവിൽ 7,47,790 രൂപ മുതൽ 9,21,590 രൂപ വരെയും ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 8,62,090 രൂപ മുതൽ 9,99,900 രൂപ വരെയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഈയൊരു അവസരത്തിൽ മുകളിൽ സൂചിപ്പിച്ച ഓഫറുകൾ ഉപയോഗിച്ച് അമേസ് വാങ്ങുകയാണെങ്കിൽ അതൊരു നല്ല ഡീലായിരിക്കുമെന്നതിൽ സംശയം വേണ്ട.

Honda City Amaze Elevate Models Get Up To Rs 1 48 Lakh Discount Offer

ഹോണ്ട സിറ്റി നോക്കുന്നവരാണ് നിങ്ങൾ എങ്കിൽ 1,27,700 രൂപ വരെ ആനുകൂല്യങ്ങളാണ് ഫെബ്രുവരി മാസത്തേക്കായി ഹോണ്ട ഒരുക്കിവെച്ചിട്ടുള്ളത്. പ്രീമിയം സെഡാൻ SV, V, VX, ZX എന്നിങ്ങനെ വ്യത്സ്‌തമായ വേരിയൻ്റുകളിൽ ലഭ്യമാണ്. എല്ലാത്തിലും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനോടെ പ്രീമിയം സെഡാൻ സ്വന്തമാക്കാനാവും.

ഹോണ്ട സിറ്റി മാനുവൽ വേരിയൻ്റുകൾക്ക് നിലവിൽ 11,95,300 മുതൽ 14,86,800 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 13,90,200 രൂപ മുതൽ 16,07,400 രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടതായുണ്ട്. ഈ വർഷം അവസാനത്തോടെ അഞ്ചാം തലമുറ സിറ്റിയിലേക്ക് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി. തുടർന്ന് 2028-ൽ സെഡാൻ്റെ ന്യൂജെൻ അവതാരവും പിറവിയെടുക്കും.

Honda City Amaze Elevate Models Get Up To Rs 1 48 Lakh Discount Offer

ഹോണ്ടയുടെ ഫെബ്രുവരി മാസത്തിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഏറ്റവും വിൽപ്പന നേടുന്ന എലിവേറ്റിനാണ്. എസ്‌യുവിക്ക് 1.48 ലക്ഷം രൂപ വരെയുളള ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചത്. അഞ്ചാം തലമുറ സിറ്റിയെപ്പോലെ എലിവേറ്റിലും അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. എലിവേറ്റ് SV, V, VX, ZX, ബ്ലാക്ക് എഡിഷൻ, അഡ്വഞ്ചർ എഡിഷൻ എന്നീ ഗ്രേഡുകളിൽ ലഭ്യമാണ്.

മാനുവലിന് 11,59,890 രൂപ മുതൽ 15,38,990 രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 13,22,090 രൂപ മുതൽ 16,56,790 രൂപ വരെയുമാണ് എക്സ്ഷോറൂം വില വരുന്നത്. നിലവിൽ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ശക്തനായ മോഡലായാണ് എലിവേറ്റ് മത്സരിക്കുന്നത്. വലിയ ഗിമ്മിക്കുകളൊന്നുമില്ലാത്ത നല്ലൊരു സ്പോർട് യൂട്ടിലിറ്റി വാഹനം തേടുന്നവർക്ക് ഹോണ്ടയുടെ മിടുക്കനെ കണ്ണുംപൂട്ടി വാങ്ങിക്കാം.

More from DriveSpark

Article Published On: Monday, February 9, 2026, 12:03 [IST]
English summary
Honda city amaze elevate models get up to rs 1 48 lakh discount offer in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X