ഷോറൂം കാലിയാക്കാൻ ന്യൂഇയറിന് അന്തസുള്ള ഓഫറുമായി ഹോണ്ട, 1.71 ലക്ഷം വരെ പോക്കറ്റിലിരിക്കും

പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് കൂടുതൽ വിൽപ്പന നേടുവാനായി പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് മുമ്പോട്ട് പോവുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാർസ് (Honda Cars). 2026-ൽ പുതുപുത്തൻ കാറുകളുടെ ഘോഷയാത്രയാണ് കമ്പനി പ്ലാൻ ചെയ്‌ത് വെച്ചിരിക്കുന്നത്. എഴുന്നള്ളത്തിന് ഒരുക്കി നിർത്തിയിരിക്കുന്നത് 4 ഗ്ലോബൽ കാറുകളെയാണെന്നാണ് വിവരം. അതിൽ ZR‑V, പ്രിലൂഡ്, 0 ആൽഫ ഇലക്ട്രിക് എസ്‌യുവി, 0 എസ്‌യുവി പോലുള്ള മോഡലുകളാവും വരാനിരിക്കുന്നത്. എന്നാൽ ഇതിനെല്ലാം മുന്നോടിയായി നിലവിൽ കെട്ടിക്കിടക്കുന്ന കാറുകളെല്ലാം വേഗത്തിൽ വിറ്റഴിക്കാനാണ് ഹോണ്ടയുടെ തീരുമാനം.

അതിൻ്റെ ഭാഗമായി മോഡൽ നിരയിൽ കിടിലൻ ന്യൂയർ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച്, ലോയൽറ്റി ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ആംബിയൻ്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ആക്‌സസറികളിലെ ഓഫറുകൾ എന്നിവയോടെ എലിവേറ്റ്, സിറ്റി, അമേസ് മോഡലുകൾ ഈ ജനുവരി മാസം സ്വന്തമാക്കാനാവും.

Honda City Elevate and Amaze Get Huge Discount Offer

ഇതുകൂടാതെ 7 വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടിയിലും ഹോണ്ട ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നണ്ട്. നഗരം, സ്ഥലം, സ്റ്റോക്ക് ലഭ്യത തുടങ്ങിയ കാര്യങ്ങളെ അനുസരിച്ച് ഈ ഓഫറുകൾ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട് കേട്ടോ. ആയതിനാൽ കൃത്യമായ വിവരങ്ങൾക്കായി നിങ്ങളുടെ അടുത്തുള്ള ഹോണ്ടയുടെ പ്രാദേശിക ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. ഇനി 2026 ജനുവരി മാസത്തേക്കായി അവതരിപ്പിച്ചിരിക്കുന്ന ഓഫറുകളുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം.

ഹോണ്ടയുടെ എൻട്രി ലെവൽ മോഡലായ അമേസ് വാങ്ങാനിരിക്കുന്നവർക്ക് 65,000 രൂപ വരെയുള്ള ഓഫറുകളാണ് കാത്തിരിക്കുന്നത്. പഴയ സെക്കൻഡ് ജെനറേഷൻ പതിപ്പിനാണ് കേട്ടോ ഈയൊരു ആനുകൂല്യം ലഭ്യമാവുക. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ ലോയൽറ്റി ബെനിഫിറ്റ്, 3,000 രൂപ) കോർപ്പറേറ്റ് ഓഫർ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അധികമായി 10,000 രൂപ എന്നിവയാണ് ആനുകൂല്യം.

Honda City Elevate and Amaze Get Huge Discount Offer

ഇതുകൂടാതെ കാറിനൊപ്പം 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 15,000 രൂപ ഡിസ്‌കൗണ്ടും ഉപയോഗപ്പെടുത്താനാവുന്നതാണ്. രണ്ടാം തലമുറ അമേസിന് നിലവിൽ വില 5.99 ലക്ഷം മുതൽ 7.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇനി പഴയത് വേണ്ട പുതിയ അമേസ് മതിയെന്നുള്ളവർക്ക് 54,000 രൂപയുടെ ഓഫറുകളിൽ തൃപ്ത്തിപ്പെടേണ്ടി വരും. ZX മാനുവലിന് 15,000 രൂപ ക്യാഷ്, എക്സ്ചേഞ്ച് ബോണസുകൾ ലഭിക്കും.

8,000 രൂപ വരെ ഓഫറുകളുമായി അമേസ് VX CVT, VX MT എന്നിവയും സ്വന്തമാക്കാനാവുന്നതാണ് കേട്ടോ. കോംപാക്‌ട് സെഡാൻ്റെ VX വേരിയന്റുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും സമാനമായ തുകയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കാറിൻ്റെ V MT, V CVT ബേസ് മോഡലുകളിൽ ക്യാഷ് ഡിസ്‌കൗണ്ട് ഇല്ല. എന്നാൽ ആനുകൂല്യങ്ങൾ അതേപടി ഉപയോഗപ്പെടുത്താം. നിലവിലുള്ള ഹോണ്ട ഉപഭോക്താക്കൾക്ക് 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.

Honda City Elevate and Amaze Get Huge Discount Offer

പ്രീമിയം സെഡാനായ ഹോണ്ട സിറ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 1.33 ലക്ഷം രൂപയാണ് ജനുവരി മാസത്തേക്കായി അവതരിപ്പിച്ചിരിക്കുന്നത്. SV, V, VX വേരിയൻ്റുകൾക്ക് 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ ലോയൽറ്റി ബെനഫിറ്റ്, 5,000 രൂപ കോർപ്പറേറ്റ് അല്ലെങ്കിൽ 10,000 രൂപ സ്വയം തൊഴിൽ ബെനഫിറ്റ്, 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 28,700 രൂപ കിഴിവ് എന്നിവയെല്ലാമാണ് ലഭിക്കുക.

ഇനി ഹോണ്ട സിറ്റിയുടെ ടോപ്പ് എൻഡ് ZX മോഡൽ മതിയെന്നുള്ളവർക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടോടെ സ്വന്തമാക്കാം. മാനുവലിന് 16,000 രൂപയും സിവിടി പതിപ്പിന് 17,000 രൂപയുമാണ് എക്സ്റ്റൻഡഡ് വാറണ്ടിയിൽ ഡിസ്‌കൗണ്ട് ഇട്ടിരിക്കുന്നത്. ഹോണ്ട സിറ്റിയുടെ നിലവിലെ എക്സ്ഷോറൂം വില 11.95 ലക്ഷം മുതൽ 16.07 ലക്ഷം രൂപ വരെയാണ്. സിറ്റി ഹൈബ്രിഡിന് 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 17,000 രൂപ കിഴിവ് മാത്രമാണ് ലഭിക്കുക കേട്ടോ.

ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റിനാണ് ഏറ്റവും ഉയർന്ന ന്യൂഇയർ ഓഫർ ഒരുക്കിയിരിക്കുന്നത്. വാഹനത്തിൻ്റെ 2025 മോഡൽ ഇയർ വാങ്ങുന്നവർക്ക് 1.71 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ സ്വന്തമാക്കാനാവും. ഇതിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 45,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ബോണസിനും 10,000 രൂപ സ്വയം തൊഴിൽ ബോണസിനും ഇടയിൽ ഒരു ഓപ്ഷൻ, 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 19,000 രൂപ കിഴിവ് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

60-ഡിഗ്രി ക്യാമറയും ആംബിയൻ്റ് ലൈറ്റിംഗും യഥാക്രമം 18,000 രൂപയ്ക്കും 10,000 രൂപയ്ക്കും ലഭ്യമാണ്. യോഗ്യരായ ഉപഭോക്താക്കൾക്ക് 4,000 രൂപയുടെ ലോയൽറ്റി ബോണസും 6,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ആനുകൂല്യവും തിരഞ്ഞെടുക്കാം. 2026 എലിവേറ്റ് ZX വേരിയൻ്റിന് 1.37 ലക്ഷം രൂപ വരെയും പരമാവധി ഓഫർ ലഭിക്കും. എൻട്രി ലെവൽ SV ട്രിം നോക്കുന്നവരാണെങ്കിൽ 43,000 രൂപ വരെ ഓഫറിൽ വാഹനം സ്വന്തമാക്കാം.

More from DriveSpark

Article Published On: Wednesday, January 7, 2026, 11:31 [IST]
English summary
Honda city elevate and amaze get huge discount offer up to rs 1 71 lakh in january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X