വിറ്റുപെറുക്കാൻ ഹോണ്ടയിൽ ക്ലിയറൻസ് സെയിൽസ്! കാറുകൾ 2.12 ലക്ഷം വരെ ഓഫറിൽ വാങ്ങാം

പുത്തൻ മോഡലുകൾക്കൊണ്ട് ഇന്ത്യൻ വിപണിയെ വിസ്‌മയിപ്പിക്കാൻ ഒരുങ്ങുന്ന ഹോണ്ടയ്ക്ക് (Honda) നിലവിൽ അത്ര നല്ല സമയമല്ല. കഴിഞ്ഞ മാസത്തെ വിൽപ്പനയിലും ചെറിയ ക്ഷീണം അനുഭവപ്പെട്ട ബ്രാൻഡ് ഇപ്പോഴിതാ വിൽപ്പന വർധിപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് മുന്നോട്ടുവന്നിരിക്കുകയാണ്. പഴയതെല്ലാം വിറ്റുപെറുക്കുവാനായി ഹോണ്ടയിൽ ക്ലിയറൻസ് സെയിൽസാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി 2026 മെയ് മാസത്തേക്കായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത് 2.12 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ്. എലിവേറ്റ്, സിറ്റി, അമേസ് എന്നിവയുൾപ്പെടെയുള്ള മോഡലുകൾ വമ്പൻ ലാഭത്തോടെ സ്വന്തമാക്കാൻ കഴിയുമെന്നത് ആരേയും മോഹിപ്പിക്കുന്ന കാര്യമാണ്.

എലിവേറ്റിൽ പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാകുമ്പോൾ മെയ് 22-ന് ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കാൻ പോകുന്ന ഹോണ്ട സിറ്റിക്കും ഏറ്റവും ഉയർന്ന ക്യാഷ് ഡിസ്‌കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. പക്ഷേ സ്ഥലം, സംസ്ഥാനം, നഗരം, സ്റ്റോക്ക് ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി ഓഫറിൽ വ്യത്യാസം ഉണ്ടാവാൻ സാധ്യതയുണ്ട് കേട്ടോ. ആയതിനാൽ ഹോണ്ടയുടെ ഈ ഓഫറുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.

Honda City Elevate And Amaze Models Offer Up To Rs 2 12 Lakh Discount In May 2026

ഇനി മോഡൽ തിരിച്ചുള്ള മെയ് മാസത്തെ ആനുകൂല്യങ്ങൾ എങ്ങനെയാണെന്ന് നോക്കിയാലോ? ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ എൻട്രി ലെവൽ മോഡലായ അമേസ് കോംപാക്‌ട് സെഡാന് ഈ മാസം മൊത്തം 67,000 രൂപയുടെ ഓഫറുകളാണ് ഒരുക്കിവെച്ചിരിക്കുന്നത്. അമേസിന്റെ രണ്ടും മൂന്നും തലമുറകൾ ഇന്ത്യയിൽ ഒരേസമയം വിൽക്കുന്നുണ്ട്. ഇതിൽ ഏറ്റവും പുതിയതിന് 67,000 രൂപ വരെയുള്ള ഡിസ്കൌണ്ട് ലഭ്യമാവും.

ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ഉൾപ്പെടുന്നു. രണ്ടാം തലമുറ മോഡലിൽ കണ്ണുള്ളവർക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ഉപയോഗപ്പെടുത്താനാവുന്നതാണ്. രണ്ട് മോഡലുകളും ചില ലോയൽറ്റി ആനുകൂല്യങ്ങളോടെയും ഡിസ്കൗണ്ട് വിലയിൽ 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയോടെയും കിട്ടുന്നതായിരിക്കും എന്ന കാര്യവും ശ്രദ്ധേയമാണ്.

Honda City Elevate And Amaze Models Offer Up To Rs 2 12 Lakh Discount In May 2026

അടുത്ത ദിവസം മുഖംമിനുക്കാൻ തയാറെടുക്കുന്ന സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പിന്റെ 1.80 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഡിസ്‌കൗണ്ട് വിലയില്‍ 7 വര്‍ഷത്തെ എക്സ്റ്റെന്‍ഡഡ് വാറണ്ടിയുമാണ് വാഗ്ദാനം ചെയ്യുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ പതിപ്പിൽ 1.56 ലക്ഷം രൂപ വരെ ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. ഇതില്‍ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 60,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും ഉൾപ്പെടുന്നതാണ്.

ഇനി ഹോണ്ട എലിവേറ്റിന്റെ കാര്യത്തിലേക്ക് വന്നാൽ എലിവേറ്റ് മിഡ്‌-സൈസ് എസ്‌യുവി 2.12 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ ഈ മാസം സ്വന്തമാക്കാനാവും. ഇതിൽ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യം, കോർപ്പറേറ്റ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയാണ് ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്. ഡിസ്‌കൗണ്ട് വിലയിൽ 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും എസ്‌യുവിയുടെ ശേഷിക്കുന്ന 2025 സ്റ്റോക്കിന് അധിക ഓഫറുകളും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

Honda City Elevate And Amaze Models Offer Up To Rs 2 12 Lakh Discount In May 2026

ഇനി ഹോണ്ട കാറുകളുടെ നിലവിലെ വില നോക്കിയാൽ രണ്ടാം തലമുറ അമേസിന് 6.98 ലക്ഷം മുതൽ 7.80 ലക്ഷം രൂപ വരെയും മൂന്നാം തലമുറയ്ക്ക് 7.51 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുമാണ് വില. അതേസമയം പെട്രോൾ സിറ്റിക്ക് 12 ലക്ഷം മുതൽ 16.07 ലക്ഷം രൂപ വരെയും ഹൈബ്രിഡ് പതിപ്പിന് 20 ലക്ഷം രൂപയുമാണ് വില. എലിവേറ്റിന് 11.60 ലക്ഷം മുതൽ 16.57 ലക്ഷം രൂപ വരെയുമാണ് മുടക്കേണ്ടത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Monday, May 4, 2026, 10:00 [IST]
English summary
Honda city elevate and amaze models offer up to rs 2 12 lakh discount in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X