രാജ്യം കാത്തിരുന്ന രണ്ട് ഹൈബ്രിഡ് കാറുകളുമായി ഹോണ്ടയുടെ നാളെ എത്തും, ഇത്തവണ ഇന്ത്യ പിടിക്കും

ഇന്ത്യൻ വിപണിയിൽ പുതിയൊരു തുടക്കം കുറിക്കുവാൻ ഒരുങ്ങുകയാണ് ഹോണ്ട. അമേസ് ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് ശേഷം ഇതുവരെ ഒരു പുത്തൻ കാർ പോലും പുറത്തിറക്കാതെ മടിയൻമാരായി ഇരുന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ നാളെ ആഭ്യന്തര വിപണിയിൽ രണ്ട് പുത്തൻ കാറുകളാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതിൽ മുഖംമിനുക്കിയെത്തുന്ന സിറ്റി, പുതിയ ZR-V ഹൈബ്രിഡ് എസ്‌യുവിയുമാണ് ജാപ്പനീസ് ബ്രാൻഡിന്റെ പടയിലേക്ക് ചേരുന്നത്. ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ തുടങ്ങിയ എതിരാളികളോട് മുട്ടിനിൽക്കാൻ പാടുപെടുന്ന സിറ്റിയുടെ വിൽപ്പനയ്ക്ക് ഇതോടെ വേഗമേറും.

ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്

2026 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് അടിമുടി പരിഷ്ക്കാരിയായാണ് വരുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം കാറിന്റെ പുതുരൂപം വൈറലായിട്ടുണ്ട്. വിശാലമായ മെഷ് പാറ്റേൺ ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ ത്രികോണാകൃതിയിലുള്ള ഹൗസിംഗുകളിലേക്ക് മാറ്റിസ്ഥാപിച്ച പുത്തൻ ബമ്പർ, ഗ്രില്ലിൽ നിന്ന് ബോണറ്റിലേക്ക് മാറ്റിയ ഹോണ്ട ബാഡ്ജ് എന്നിവയെല്ലാം സെഡാന് പുതുമ നൽകുന്നു.

Honda City Facelift And ZR-V Hybrid SUV To Launch In India Tomorrow

വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീലുകളാവും എറിച്ചുനിൽക്കുക. പിൻഭാഗത്ത് പുതുക്കിയ ടെയിൽ ലാമ്പുകളും പുതുക്കിയ ബമ്പറുകളുമാണ് കാറിൽ ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ ഇന്റീരിയറിലും മാറ്റങ്ങൾ കാത്തിരിപ്പുണ്ട്. വെന്റിലേറ്റഡ് മുൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, പുതുക്കിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകൾ ഇത്തവണ സിറ്റിയുടെ കൂടെ അവതരിക്കും.

കോസ്മെറ്റിക് മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ പെട്രോൾ, 1.5 ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാവും സിറ്റിക്ക് തുടിപ്പേകാൻ എത്തുക. പെർഫോമൻസ് കണക്കുകളും സമാനമായിരിക്കുമെന്നതിനാൽ ഹോണ്ടയ്ക്ക് ധൈര്യമായി മുമ്പോട്ട് പോനാവും. പെട്രോളിന് 12.50 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയും ഹൈബ്രിഡിന് ഏകദേശം 20.50 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Honda City Facelift And ZR-V Hybrid SUV To Launch In India Tomorrow

ഹോണ്ട ZR-V

ഹോണ്ട ഇന്ത്യയുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് കാറായി ഇടംപിടിക്കാൻ പോവുന്ന മോഡലാണ് ZR-V. പൂർണമായും വിദേശത്ത് നിർമിച്ച് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഹൈബ്രിഡ് എസ്‌യുവിക്ക് 2,657 മില്ലീമീറ്റർ വീൽബേസിൽ 4,568 മില്ലീമീറ്റർ നീളവും 1,840 മില്ലീമീറ്റർ വീതിയും 1,620 മില്ലീമീറ്റർ ഉയരവുമുള്ള ഇത് എലിവേറ്റിനെക്കാൾ താഴ്ന്നതും വീതിയുള്ളതുമാണ്. നേരായ എസ്‌യുവി സ്റ്റാൻസിനേക്കാൾ വൃത്താകൃതിയിലുള്ള ക്രോസ്ഓവർ ശൈലിയാണ് ഇതിനുള്ളത്.

ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളും ബാറ്ററി പായ്ക്കും ചേർന്ന ഹോണ്ടയുടെ 2.0 ലിറ്റർ e:HEV ഹൈബ്രിഡ് സിസ്റ്റമാണ് ZR-V എസ്‌യുവിക്ക് തുടിപ്പേകുക. ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 184 bhp കരുത്തിൽ പരമാവധി 315 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ലിറ്ററിന് 22.2 കിലോമീറ്റർ മൈലേജാണ് ഈ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

Honda City Facelift And ZR-V Hybrid SUV To Launch In India Tomorrow

പെർഫോമൻസിലേക്ക് നോക്കിയാൽ ഏകദേശം 8 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈവരിക്കാൻ ഇതിന് കഴിയും. എന്നാൽ പരമാവധി വേഗം 170 കിലോമീറ്ററായി ഹോണ്ട നിജപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, പവർഡ് ഡ്രൈവർ സീറ്റ്, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ എന്നിവ അകത്തളത്തിന് ആഡംബരമേകും.

ഇതോടൊപ്പം ആധുനിക ഇൻസ്ട്രുമെന്റ് കൺസോൾ, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, ADAS എന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ പുതിയ ZR-V ഹൈബ്രിഡ് എസ്‌യുവിക്ക് ഏകദേശം 40 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വന്നേക്കും. പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്പേസ്, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ എതിരാളികളുമായാവും മാറ്റുരയ്ക്കുക.

Article Published On: Thursday, May 21, 2026, 15:06 [IST]
English summary
Honda city facelift and zr v hybrid suv to launch in india tomorrow what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X