27.26 KM മൈലേജും ഒടുക്കത്തെ യാത്രാസുഖവും ആളുകൾക്ക് ബോധിച്ചു, സിറ്റിയുടെ കച്ചോടം കുതിച്ചുയർന്നു

ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും ഉയർന്ന സീറ്റിംഗ് പൊസിഷനുമെല്ലാം നൽകുന്ന എസ്‌യുവികൾ നാടെങ്ങും ട്രെൻഡായതോടെ ഇന്ത്യക്കാർ മറന്നുപോയൊരു മോഡലുകളായിരുന്നു ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളായ സെഡാനുകൾ. അധികം വൈകാതെ ഇത്തരം കാറുകൾ ഇല്ലാതാവുമെന്ന് വരെ പലരും വിധിയെഴുതുകയും ചെയ്‌തിരുന്നു. എന്നാൽ പ്രായോഗികതയുടെ കാര്യത്തിൽ എസ്‌യുവികളേക്കാൾ ഒരുപടി മുന്നിലായതിനാൽ സെഡാനുകളെ വെറുക്കാൻ ഇന്ത്യക്കാർക്ക് അത്രവേഗമൊന്നും സാധിക്കില്ലായിരുന്നു. പുതിയ മാരുതി ഡിസയർ എത്തിയതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയതും ഈ സെഡാനായിരുന്നു. മറ്റ് ബ്രാൻഡുകൾക്കും ഇതൊരു ഊർജമായതോടെ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മുഖംമിനുക്കി സിറ്റിയെയും അടുത്തിടെ കച്ചോടത്തിന് എത്തിച്ചു.

ഇപ്പോൾ ബ്രാൻഡിന്റെ നിരയിലെ എസ്‌യുവിയേക്കാളും നേട്ടമുണ്ടാക്കിയാണ് പുതിയ ഹോണ്ട സിറ്റി കുതിക്കുന്നത്. 2026 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മിഡ്-സൈസ് സെഡാന്റെ 1,227 യൂണിറ്റുകളാണ് നിരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേമാസത്തെ 491 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 149.90 ശതമാനത്തിന്റെ കൂറ്റൻ വർധനവാണുണ്ടായിരിക്കുന്നതെന്ന് ചുരുക്കം.

Honda City Sedan Sales Up By 149 90 Per Cent In May 2026

വാർഷിക വിൽപ്പനയിൽ ഇത്രയും വലിയ കുതിപ്പുണ്ടാക്കാനായത് ഹോണ്ടയ്ക്ക് കരുത്തായിട്ടുണ്ട്. അന്യായ യാത്രാസുഖം ഒടുക്കത്തെ മൈലേജ് എന്നിവയെല്ലാം വാഗ്ദാനം ചെയ്‌താൽ ആരായാലും വീഴുമെന്ന് ഉറപ്പാണ്. ഒപ്പം കിടിലൻ ഡിസൈനും കൂടി കൂട്ടിനെത്തിയതോടെ സിറ്റിയുടെ ഇമേജ് തന്നെ മാറിയിട്ടുണ്ട്. സ്ലീക്കർ ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്രില്ലിൽ ഇന്റഗ്രേറ്റ് ചെയ്‌തിരിക്കുന്ന കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ മാട്രിക്സ്-മെഷ് ഗ്രിൽ ഡിസൈൻ എന്നിവ ഉപയോഗിച്ച് മുൻവശം പൂർണമായും പൊളിച്ചെഴുതിയാണ് കൊണ്ടുവരുന്നത്.

ഇതോടൊപ്പം വലിയ എയർ ഇൻടേക്കുകളും എയറോഡൈനാമിക് ഡീറ്റെയിലിംഗും സിറ്റിയുടെ മുൻവശത്തേക്ക് കൂട്ടിച്ചേർത്തതും കിടിലമായിട്ടുണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് ഡ്യുവൽ-ടോൺ എയ്‌റോ ബ്ലേഡ് അലോയ് വീലുകൾ, പുതിയ Z-എഡ്ജ് റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ ഗാർണിഷ്, സ്‌പോർട്ടി ട്രങ്ക് ലിപ് സ്‌പോയിലർ എന്നിവയും കൂടിയാവുമ്പോൾ ഡിസൈൻ ആരേയും വീഴ്ത്തുന്ന രീതിയിലുള്ളതാണ്.

Honda City Sedan Sales Up By 149 90 Per Cent In May 2026

കളർ ഓപ്ഷനുകളിൽ ഹോണ്ട പുതിയ ക്രിസ്റ്റൽ ബ്ലാക്ക് പേൾ എക്സ്റ്റീരിയർ ഷേഡും ചേർത്തിട്ടുണ്ട്. ഇപ്പോൾ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് 4,594 മില്ലീമീറ്റർ നീളമുണ്ടെന്നാണ് ഹോണ്ട പറയുന്നത്. ഇന്റീരിയറും എസ്‌യുവികളെ മലർത്തിയടിക്കാൻ പാകമായിട്ടുള്ളതാണ് ഇപ്പോൾ. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന മാറ്റം.

ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്കായി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, റിയർ സൺഷെയ്ഡ് എന്നിവയാണ് കാറിലെ മറ്റ് പ്രധാന ഫീച്ചറുകളായി പറയാനാവുക. സേഫ്റ്റിയുടെ കാര്യത്തിലും ഇപ്പോൾ കൂടുതൽ മിടുക്കനായിട്ടുണ്ടെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

Honda City Sedan Sales Up By 149 90 Per Cent In May 2026

അതായത് കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (CMBS), ലെയ്ൻ കീപ്പ് അസിസ്റ്റ് സിസ്റ്റം, e:HEV വേരിയന്റിൽ ലോ സ്പീഡ് ഫോളോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോ ഹൈ ബീം, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ എന്നിവയുൾപ്പെടെ ഹോണ്ട സെൻസിംഗ് ADAS സവിശേഷതകളും പുതിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ പഴയപടി തുടരുകയാണ് സെഡാൻ.

ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാനുവൽ, സിവിടി ട്രാൻസ്മിഷനുകളുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് i-VTEC പെട്രോൾ, 1.5 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് (eHEV) എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് വിപണിയിലെത്തുന്നതെന്ന് ചുരുക്കം. ഇതിൽ ആദ്യത്തെ ഫോർ സിലിണ്ടർ എഞ്ചിൻ 121 bhp കരുത്തിൽ പരമാവധി 145 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം സിറ്റി ഹൈബ്രിഡ് 126 bhp പവറിൽ പരമാവധി 253 Nm ടോർക്ക് വരെ നിർമിക്കും.

ഹൈബ്രിഡ് മോഡൽ സ്റ്റാൻഡേർഡായി തന്നെ e-CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്. മൈലേജ് കണക്കുകളിലേക്ക് നോക്കിയാൽ അമ്പരപ്പിക്കുന്ന നമ്പരാണ് സിറ്റിക്ക് പറയാനുള്ളത്. ഹോണ്ട സിറ്റി 1.5 i-VTEC പെട്രോൾ മാനുവൽ ലിറ്ററിന് 17.77 കിലോമീറ്റർ മൈലേജും സിവിടി ഓട്ടോമാറ്റിക് പതിപ്പുകൾ 17.97 കിലോമീറ്റർ മൈലേജും വരെ നൽകാൻ യോഗ്യമാണെന്നാണ് കമ്പനി പറയുന്നത്. ഇനി ഹൈബ്രിഡാണെങ്കിൽ 27.26 കിലോമീറ്റർ ഇന്ധനക്ഷമതയും ലഭിക്കും. ഇത്രയും പോരെ കച്ചോടം കയറി കൊളുത്താൻ.

Article Published On: Friday, June 19, 2026, 11:07 [IST]
English summary
Honda city sedan sales up by 149 90 per cent in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X