ഫുൾടാങ്ക് പെട്രോളിൽ 1,000 കിലോമീറ്റർ ഓടും! വരവിന് ഒരുങ്ങി ലോകം കീഴടക്കിയ ഹോണ്ട ഹൈബ്രിഡ് എസ്‌യുവി

ഒരുകാലത്ത് ഇന്ത്യക്കാരുടെ പ്രിങ്കരിൽ പ്രിയങ്കരനായ വാഹന നിർമാതാക്കളായിരുന്നു ഹോണ്ട. സെഡാനുകളിലൂടെ വിസ്‌മയം തീർത്ത ജാപ്പനീസ് ബ്രാൻഡിന് കാലത്തിനൊത്ത് മാറാൻ കഴിയാതെ വന്നതോടെ ആളുകളുടെ സ്നേഹം കാര്യമായി കുറയുകയുണ്ടായി. ഇപ്പോഴും ആളുകൾക്ക് ഇഷ്ടമാണെങ്കിലും പഴയ പ്രതാപം ക്ഷയിച്ചുവെന്ന് പറയുന്നതാവും ശരി. എങ്കിലും തരക്കേടില്ലാത്ത രീതിയിൽ ഓരോ മാസവും കാറുകൾ വിറ്റഴിക്കാൻ കമ്പനിക്കാവുന്നുണ്ട്. പക്ഷേ ഈ രീതിയിൽ തുടർന്നാൽ അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന് ഹോണ്ട കൃത്യമായി മനസിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് പത്തോളം പുത്തൻ മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.

അതിന്റെ ആദ്യ ഭാഗമായി വരുന്ന ദിവസം ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റും ZR-V എന്ന ഹൈബ്രിഡ് എസ്‌യുവിയും കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നതായിരിക്കും. കൂട്ടത്തിൽ ഏവരും കാത്തിരിക്കുന്നത് രണ്ടാമത് പറഞ്ഞ മോഡലിനായാവും. ഇന്ത്യയിൽ പുതുചരിത്രം കുറിക്കാൻ ഒരുങ്ങുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം പ്രീമിയം സെഗ്മെന്റിലായിരിക്കും ഇടംപിടിക്കുക കേട്ടോ. 2026 മെയ് 22-ന് എസ്‌യുവി ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് ഹോണ്ട സ്ഥിരീകരിച്ചിരിക്കുന്നത്.

Honda ZR-V Hybrid SUV Launching In India What To Expect

ZR-V കംപ്ലീറ്റ്‌ലി ബിൽറ്റ് യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യുമെന്നാണ് നിലവിലെ വിവരം. അതായത് പൂർണമായും വിദേശത്ത് നിർമിച്ചാവും മോഡൽ ഇന്ത്യൻ നിരത്തുകളിൽ എത്തുകയെന്ന് സാരം. എലിവേറ്റ്, അമേസ്, സിറ്റി എന്നിവ ഉൾപ്പെടുന്ന ഹോണ്ടയുടെ നിലവിലുള്ള നിരയ്ക്ക് പുതിയ ഊർജമാവാൻ ഈ ഹൈബ്രിഡ് എസ്‌യുവിക്കാവുമെന്നാണ് വിശ്വാസം. ആയതിനാൽ ഹോണ്ടയുടെ വരാനിരിക്കുന്ന പ്രീമിയം എസ്‌യുവിയിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കിയാലോ?

ഡിസൈൻ

ഏകദേശം 4.5 മീറ്റർ നീളമുള്ള ZR-V ഹോണ്ടയുടെ നിലവിലെ ഇന്ത്യൻ നിരയിലെ ഏറ്റവും വലിയ മോഡലായിരിക്കും. സ്ലീക്കായുള്ള രൂപഘടനയും ശക്തമായ റോഡ് പ്രസൻസുമുള്ള പ്രീമിയം, സ്‌പോർട്ടി ഡിസൈൻ ഏതൊരാളെയും വിസ്മയിപ്പിക്കാൻ പാകമായിരിക്കും കേട്ടോ. എസ്‌യുവിയിൽ ഇന്റഗ്രേറ്റഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട് ഗ്രിൽ, എയറോഡൈനാമിക് റിയർ സ്‌പോയിലർ എന്നിവയെല്ലാം അതിമനോഹരമായാവും എത്തുക. ട്വിൻ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണം ഹൈബ്രിഡ് എസ്‌യുവിയുടെ സ്‌പോർട്ടിനെസ് കൂടുതൽ ഉയർത്തുകയും ചെയ്യും.

Honda ZR-V Hybrid SUV Launching In India What To Expect

മോഡേൺ ഫീച്ചറുകൾ

എക്സ്റ്റീരിയർ പോലെ തന്നെ പ്രീമിയം ഫീൽ തരുന്ന ഇന്റീരിയറായിരിക്കും ഹോണ്ട ZR-V എസ്‌യുവിയിലുണ്ടാവുക. 10.2 ഇഞ്ച് മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ, ഹോണ്ട കണക്റ്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സെൻട്രലി മൗണ്ടഡ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം യാത്രകൾ കിടിലമാക്കും. അതോടൊപ്പം ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സാറ്റലൈറ്റ് നാവിഗേഷൻ, DAB ഡിജിറ്റൽ റേഡിയോ, 12-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് എന്നീ അധിക സവിശേഷതകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.

സേഫ്റ്റി

പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലായതിനാൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയൊന്നും വേണ്ട. ZR-V ഹൈബ്രിഡ് എസ്‌യുവിയിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ ഹോണ്ട സെൻസിംഗ് (ലെവൽ 2 ADAS), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, മൾട്ടി-വ്യൂ ക്യാമറ സിസ്റ്റം, ലെയ്ൻ വാച്ച്, ഹോണ്ട പാർക്കിംഗ് പൈലറ്റ്, റിവേഴ്സ് ഓട്ടോ-ടിൽറ്റ് മിററുകൾ എന്നിവ പോലുള്ള കിടിലൻ സേഫ്റ്റി ഫീച്ചറുകൾ ചേർക്കുന്നതായിരിക്കും.

Honda ZR-V Hybrid SUV Launching In India What To Expect

എഞ്ചിൻ

ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളും ബാറ്ററി പായ്ക്കും ചേർന്ന ഹോണ്ടയുടെ 2.0 ലിറ്റർ e:HEV ഹൈബ്രിഡ് സിസ്റ്റമാണ് ZR-V എസ്‌യുവിക്ക് തുടിപ്പേകുക. ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 184 bhp കരുത്തിൽ പരമാവധി 315 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. എസ്‌യുവിക്ക് മണിക്കൂറിൽ പരമാവധി 172 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ 22.2 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നുണ്ട്. അതായത് ഫുൾടാങ്ക് നിറച്ചാൽ 1,000 കിലോമീറ്റർ വരെ യാത്ര ചെയ്യാനാവുമെന്ന് സാരം.

പ്രതീക്ഷിക്കുന്ന വില

ഹോണ്ട ZR-V ഒരു പ്രീമിയം വാഹനമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ എക്സ്ഷോറൂം വില ഏകദേശം 40 ലക്ഷത്തിനും 50 ലക്ഷം ഇടയിലായിരിക്കും. പ്രീമിയം എസ്‌യുവി വിഭാഗത്തിൽ, ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്പേസ്, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ എതിരാളികളുമായിട്ടാവും ഇത് മത്സരിക്കുക. ഇതോടെ ഹോണ്ടയുടെ ഇന്ത്യയിലെ ഇമേജും വർധിക്കുമെന്ന് തന്നെയാണ് വണ്ടിപ്രേമികളുടെ അനുമാനം.

Article Published On: Sunday, May 3, 2026, 8:00 [IST]
English summary
Honda zr v hybrid suv launching in india what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X