22.79 KM മൈലേജുള്ള ഹൈബ്രിഡ് എസ്‌യുവിയുടെ ബുക്കിംഗ് തുടങ്ങി ഹോണ്ട, വില ഇനിയും സർപ്രൈസ്

വലിയ കാത്തിരിപ്പുകൾക്കൊടുവിൽ പുത്തനൊരു കാർ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട (Honda). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിലും സോഷ്യൽ മീഡിയയിലും എല്ലാം ഉയർന്നുകേട്ട ZR-V എന്ന ഹൈബ്രിഡ് പ്രീമിയം എസ്‌യുവിയാണ് നമ്മുടെ രാജ്യം പിടിക്കുവാനായി എത്തിച്ചേർന്നിരിക്കുന്നത്. സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ചിംഗിനിടെയാണ് ഹോണ്ട തങ്ങളുടെ മുൻനിര എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എസ്‌യുവിയുടെ വില പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും പ്രീ-ബുക്കിംഗ് ഹോണ്ട ആരംഭിച്ചിട്ടുണ്ട്. ഡെലിവറികൾ 2026 ജൂലൈയിൽ തന്നെ തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്നതിനാൽ ഹോണ്ട ZR-V പരിമിതമായ എണ്ണത്തിൽ മാത്രമാവും ആദ്യഘട്ടത്തിൽ ലഭ്യമാവുക. ആരുകണ്ടാലും മോഹിക്കുന്ന വിധത്തിലുള്ള സുന്ദരരൂപം തന്നെയാണ് ഇതിന്റെ പ്രത്യേകത. സ്ലീക്ക് ബോഡി സ്റ്റൈലും വൃത്തിയുള്ള ഡിസൈനും അഭിനന്ദനം അർഹിക്കുന്നുണ്ട്. L-ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ മുൻവശത്തിന് നല്ല ചന്തമാണ് സമ്മാനിക്കുന്നത്.

Honda ZR-V Hybrid SUV Unveiled In India

നടുവിലായി ഒരു കറുത്ത ഗ്രില്ലും മുൻവശത്തെ ബമ്പറിൽ ഇരുവശത്തും ഫങ്ഷണൽ എയർ വെന്റുകളും കൊടുത്തിരിക്കുന്നതും അടിപൊളിയായിട്ടാണ്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ ഹോണ്ട ZR-V 18 ഇഞ്ച് അലോയ് വീലുകളോടെയാണ് നിരത്തിലിറങ്ങുക. വീൽ ആർച്ചുകളിലും ഡോറുകളുടെ താഴത്തെ ഭാഗത്തും കോൺട്രാസ്റ്റിനായി ഗ്ലോസ്-ബ്ലാക്ക് ക്ലാഡിംഗ് കൊടുത്തിട്ടുണ്ട്. ഫ്ലഷ്-ടൈപ്പ് റൂഫ് റെയിലുകളും എറിച്ചുനിൽക്കുന്നത് കാണാം.

പല ആധുനിക കാറുകളിൽ നിന്നും വ്യത്യസ്തമായി കണക്റ്റഡ് ടെയിൽ‌ലൈറ്റുകൾ നൽകിയിട്ടില്ലെന്നതും വേറിട്ടുനിൽക്കാൻ സഹായിക്കുന്ന കാര്യമാണ്. കൂടാതെ പിന്നിലെ മനോഹരമായ ഡിസൈനും എല്ലാവർക്കും ഇഷ്‌ടമാവും. ബമ്പറിന്റെ ഇരുവശത്തും എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ കൊടുത്തിരിക്കുന്നത് സ്പോർട്ടി ഫീലാണ് നൽകുക. റിയർ വൈപ്പറും വാഷറും റൂഫ് ഫിറ്റഡ് സ്‌പോയിലറുമാണ് പിൻവശത്തെ മറ്റ് ഹൈലൈറ്റുകൾ.

Honda ZR-V Hybrid SUV Unveiled In India

ഹൈബ്രിഡ് എസ്‌യുവിക്ക് 4,568 മില്ലീമീറ്റർ നീളവും 1,840 മില്ലീമീറ്റർ വീതിയും 1,620 മില്ലീമീറ്റർ ഉയരവും 2,657 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. അതേസമയം ബൂട്ട്സ്പേസ് 1,313 ലിറ്റർ വരെയാണെന്നും കമ്പനി പറയുന്നു. പ്രീമിയം വാഹനമായതിനാൽ തന്നെ ഇന്റീരിയറും അടിപൊളിയായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡാഷ്ബോർഡിൽ നിറഞ്ഞുനിൽക്കുന്നത്.

ഒപ്പം 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 12-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, സീറ്റുകൾക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററി, രണ്ട് നിര യാത്രക്കാർക്കും സെന്റർ ആംറെസ്റ്റ്, 8-വേ പവർഡ് ഡ്രൈവർ സീറ്റ്, 4-വേ പവർഡ് കോ-ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളെല്ലാം അകത്തളത്തിൽ കുത്തിനിറച്ചിട്ടുണ്ട്.

Honda ZR-V Hybrid SUV Unveiled In India

ആധുനിക കാറുകളെ അപേക്ഷിച്ച് സ്‌ക്രീൻ വലിപ്പം ചെറുതാണെങ്കിലും എസി, വോളിയം, സൗണ്ട് ട്രാക്ക്, ഡ്രൈവ് മോഡ് എന്നിവ നിയന്ത്രിക്കുന്നതിനായി ഹോണ്ട ZR-V-യിൽ ധാരാളം ഫിസിക്കൽ ബട്ടണുകളും നോബുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോണ്ടയുടെ പുതിയ പ്രീമിയം ഹൈബ്രിഡ് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ 8 എയർബാഗുകൾ, ഒരു ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ എന്നിവയാണ് ഉൾപ്പെടുന്നത്.

2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനും ഡ്യുവൽ-മോട്ടോർ സ്ട്രോംഗ്-ഹൈബ്രിഡ് സിസ്റ്റവുമാണ് ഹോണ്ട ZR-V എസ്‌യുവിയുടെ ഹൃദയം. ഫ്രണ്ട് വീൽ ഡ്രൈവുള്ള ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 184 bhp പവറിൽ പരമാവധി 315 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ലിറ്ററിന് 22.79 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് നൽകാനാവുക എന്നതും വലിയ പ്ലസ് പോയിന്റാണ്. CBU ആയതിനാൽ 40 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Article Published On: Friday, May 22, 2026, 14:49 [IST]
English summary
Honda zr v hybrid suv unveiled in india booking started launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X