എല്ലാർക്കും ഇന്നോവ മതിയല്ലോ, 20.4 KM മൈലേജുള്ള ഈ 7-സീറ്റർ ഡീസൽ എസ്‌യുവി വാങ്ങാൻ ആള് വരുന്നില്ല

ഇന്ത്യയിൽ പുതിയൊരു സെവൻ സീറ്റർ വാഹനം വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ മിക്കവരുടേയും മനസിലേക്ക് ഓടിയെത്തുന്ന പേര് ടൊയോട്ട ഇന്നോവയും മാരുതി സുസുക്കി എർട്ടിഗയുമെല്ലാം ആവും. എന്നാൽ 7-സീറ്റർ എസ്‌യുവി സെഗ്മെൻ്റിനെക്കുറിച്ച് പലരും ഓർമിക്കാറുപോലുമില്ല. ടാറ്റ സഫാരി, എംജി ഹെക്‌ടർ പ്ലസ്, മഹീന്ദ്ര XUV 7XO, ഹ്യുണ്ടായി അൽകസാർ എന്നിങ്ങനെ നിരവധി മോഡലുകൾ വിപണിയിൽ സുലഭമായുണ്ട്. ഇതിൽ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള വാഹനമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ സെവൻ സീറ്റർ അൽകസാർ (Hyundai Alcazar).

സാക്ഷാൽ ടൊയോട്ട ഇന്നോവയെ വരെ വെല്ലാൻ പാകത്തിനുള്ള ഒരു 7-സീറ്ററാണിത്. നേരിട്ട് താരതമ്യം ഇല്ലെങ്കിലും ഒരേ ബജറ്റുള്ളവർക്ക് ഫീച്ചർ റിച്ചായിട്ടുള്ള അൽകസാർ പരിഗണിക്കാവുന്നതാണ്. മിടുക്കനാണെങ്കിലും പലരും ആശാനെ തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം. ടോപ്പ് സെല്ലിംഗ് ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഈ മൂന്നുവരി വാഹനം നല്ലൊരു ഫാമിലി കാറായി ഉപയോഗിക്കാൻ അടിപൊളിയായിരിക്കും.

Hyundai Alcazar 7 Seater SUV Sales Declined In December 2025

സംശയമുണ്ടെങ്കിൽ വാങ്ങിയവരോട് ചോദിച്ചാൽ മനസിലാവും അൽകസാറിൻ്റെ കേമത്തം. പലരും തിരിച്ചറിയാത്തതിനാൽ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി മോഡലിൻ്റെ കച്ചോടവും കുറഞ്ഞുവരികയാണ്. 2025 ഡിസംബർ മാസത്തിൽ എസ്‌യുവിയുടെ 579 എണ്ണം മാത്രമാണ് വിറ്റഴിഞ്ഞത്. കൃത്യം ഒരു വർഷം മുമ്പ് അതായത് 2024 ഡിസംബർ മാസത്തിൽ ഹ്യുണ്ടായി 7-സീറ്ററിൻ്റെ 1,342 യൂണിറ്റുകൾ നിരത്തിലെത്തിയിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ അൽകസാറിൻ്റെ വാർഷിക വിൽപ്പനയിൽ 56.86 ശതമാനത്തിൻ്റെ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് സാരം. നല്ലൊരു മോഡലായിട്ട് കൂടി ആളുകൾ തിരിച്ചറിയാതെ പോവുന്നതിൽ ഹ്യുണ്ടായിക്ക് ഏറെ നിരാശയുണ്ടാവുമെന്നതിൽ സംശയമൊന്നും വേണ്ട. 6, 7 സീറ്റർ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവുന്ന വഴക്കവും അൽകസാറിനുണ്ട്. മൊത്തത്തിൽ 4,560 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവും 2,760 മില്ലിമീറ്റർ വീൽബേസുമുള്ളതിനാൽ നല്ല റോഡ് പ്രസൻസും നല്ല ഇൻ്റീരിയർ സ്പേസും എസ്‌യുവിക്കുണ്ട്.

Hyundai Alcazar 7 Seater SUV Sales Declined In December 2025

എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ നാല് വ്യത്യസ്‌ത വേരിയൻ്റുകളിൽ വിപണയിലെത്തുന്ന ഹ്യുണ്ടായി അൽകസാറിൻ്റെ വിലയും അടിപൊളിയായിട്ടാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. അതായത് ഇപ്പോൾ 14.50 ലക്ഷം രൂപ മുതൽ 21.21 ലക്ഷം രൂപ വരെയാണ് ഈ 7-സീറ്റർ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഈ സെഗ്മെൻ്റിൽ ലഭിക്കുന്ന ഏറ്റവും ഫീച്ചർ റിച്ചായ മോഡൽ കൂടിയാണിത്.

വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒന്നും രണ്ടും നിരകളിലെ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ് എന്നീ മോഡൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ഹ്യുണ്ടായി അൽകസാർ എസ്‌യുവി വിപണനത്തിന് എത്തിക്കുന്നത്.

Hyundai Alcazar 7 Seater SUV Sales Declined In December 2025

ഡിസൈൻ്റെ കാര്യമെടുത്താലും പക്കാ മോഡൺ ആണ് കക്ഷി. H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൂടുതൽ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് അൽകസാറിനെ അടിപൊളിയാക്കുന്നത്. 1.5 ലിറ്റർ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും എസ്‌യുവിയിലുണ്ട്.

അൽകസാറിലെ പെട്രോൾ എഞ്ചിന് 158 bhp പവറിൽ പരമാവധി 253 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 114 bhp കരുത്തിൽ 250 Nm ടോർക്ക് വരെ നൽകും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനവും വാഹനത്തിലുണ്ട്. ടർബോ പെട്രോൾ എഞ്ചിൻ 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജും ഡീസൽ ഓട്ടോമാറ്റിക് 18.1 കിലോമീറ്ററും മാനുവൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Thursday, January 29, 2026, 6:00 [IST]
English summary
Hyundai alcazar 7 seater suv sales declined in december 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X